മലയാളികളായ ആരാധകർക്ക് അത്രമേൽ പ്രിയപ്പെട്ട ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ഫിനാലെ നടക്കാൻ ഇനി വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമെ അവശേഷിക്കുന്നുള്ളൂ. ആരായിരിക്കും ടൈറ്റിൽ വിൻ ചെയ്യാൻ പോകുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.
മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ടിക്കറ്റ് ടു ഫിനാലെ ടാസ്ക്ക് ജയിച്ച് ദിൽഷ നേരിട്ട് ഫൈനലിൽ പങ്കെടു ക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ദിൽഷ ടിക്കറ്റ് ടു ഫിനാലെ കൂടി വിജയിച്ചതോടെ പ്രേക്ഷക പിന്തുണയും വർധിച്ചിട്ടുണ്ട്. ഇപ്പോൾ ബ്ലെസ്ലിയോടൊപ്പം പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ ദിൽഷയും എത്തിയിട്ടുണ്ട്.
ഇവരിൽ ഒരാൾ കപ്പ് നേടാനാണ് സാധ്യത. ബ്ലെസ്ലിയും ദിൽഷയും സുഹൃത്തുക്കളാണെങ്കിൽ കൂടിയും ഇരുവരും മത്സരം വരുമ്പോൾ സൗഹൃദം മറന്ന് ആരോഗ്യപരമായി ടാസ്ക്കിനെ നേരിടാറുണ്ട്. ഫിനാലെ വീക്ക് അടുത്ത തോടെ വോട്ട് സമ്പാദിച്ച് ഫൈനൽ ഫൈവിൽ എത്തുക എന്നതാണ് എല്ലാവരും ലക്ഷ്യം വെക്കുന്നത്.
അതിൽ ഒന്നോ രണ്ടോ പേർ ഈ ആഴ്ച പുറത്തായേക്കും. വിനയ്, ധന്യ, റോൺസൺ എന്നിവരാണ് ഈ ആഴ്ചയിലെ നോമിനേഷനിൽ വന്നിരിക്കുന്നത്. അതിൽ ധന്യയ്ക്കും റോൺസണിനും മോശമില്ലാത്ത ജന പിന്തുണയുണ്ട്. വിനയിയാണ് വോട്ടിങിന്റെ കാര്യത്തിൽ പിറകിൽ നിൽക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസ ങ്ങളായി വീട്ടിൽ പരസ്പരം ഏറ്റവും കൂടുതൽ ഏറ്റുമുട്ടുന്നത് ലക്ഷ്മിപ്രിയയും റിയാസുമാണ്.
ഇരുവരുടയേും ചിന്താഗതി രണ്ടുതരത്തിൽ ഇള്ളതായതിനാൽ റിയാസ് വൈൽഡ് കാർഡായി വീട്ടിലേക്ക് വന്നപ്പോൾ മുതൽ ലക്ഷ്മി പ്രിയയുടെ ചിന്തകളും പ്രവൃത്തികളും കുലസ്ത്രീയുടേത് ആണെന്ന് പറഞ്ഞ് റിയാസ് കളിയാക്കാറുണ്ടായിരുന്നു. അതിന് ശേഷം ലക്ഷ്മി പ്രിയയുമായി നിരന്തരം വാക്ക് തർക്കങ്ങൾ ഉണ്ടാവുകയും പതിവായിരുന്നു.
കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ തർക്കുന്നതിന് റിയാസിന്റെ ഉമ്മയേയും ഉപ്പയേയും വലിച്ചിട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു. ഒപ്പം റിയാസിന്റെ മാനറിസത്തെ കളിയാക്കുകയും ചെയ്തിരുന്നു. റിയാസിന് ജന്മനാ ചില തകരാറുകൾ ഉണ്ടെന്നും അതുകൊണ്ടാണ് പ്രവൃത്തികളും നടപ്പും സംസാരവുമെല്ലാം വ്യത്യസ്തമാകുന്നത് എന്നുമാണ് ലക്ഷ്മിപ്രിയ പറഞ്ഞത്.ലക്ഷ്മിപ്രിയ റിയാസിനെ കളിയാക്കുന്ന വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിൽ ലക്ഷ്മിപ്രിയക്ക് എതിരെ പ്രതിഷേധം ഉണ്ടായിരുന്നു.
തന്നെ കുറച്ച് ദിവസങ്ങളായി നിരന്തരം റിയാസ് കളിയാക്കിയിരുന്നു എന്നും അതുകൊണ്ട് മാത്രമാണ് താൻ തിരിച്ച് കളിയാക്കിയത് എന്നുമാണ് ലക്ഷ്മിപ്രിയയുടെ പക്ഷം. അതേസമയം കഴിഞ്ഞ ദിവസത്തെ ജയിൽ നോമിനേഷൻ സമയത്ത് ബ്ലെസ്ലി ലക്ഷ്മി പ്രിയയുടെ പേരാണ് പറഞ്ഞത്. ലക്ഷ്മിപ്രിയ വീട്ടിലെ മറ്റൊരു മത്സരാർഥിയെ തെ റി പറയുന്നത് താൻ കേട്ടുവെന്നും അതു കൊണ്ടാണ് ലക്ഷ്മിപ്രിയയെ നോമിനേറ്റ് ചെയ്യുന്നത് എന്നുമാണ് ബ്ലെസ്ലി പറഞ്ഞത്.
പക്ഷെ ലക്ഷ്മിപ്രിയ അത് സമ്മതിക്കാൻ തയ്യാറായില്ല. താൻ ബോധം കെട്ട് കിടന്നാൽ പോലും തന്റെ വായിൽ നിന്നും തെ റി വരില്ലെന്നാണ് ലക്ഷ്മിപ്രിയ ബ്ലെസ്ലിയുടെ ആരോപണത്തിനുള്ള മറുപടിയായി പറഞ്ഞത്. ലക്ഷ്മിപ്രിയ തെ റി വിളിക്കുന്നത് താനും കേട്ടിരുന്നുവെന്ന് ദിൽഷയും പറഞ്ഞെങ്കിലും ലക്ഷ്മിപ്രിയ അത് സമ്മതിക്കാൻ കൂട്ടാക്കിയില്ല.
ഏറ്റവും കൂടുതൽ വോട്ട് നേടി ലക്ഷ്മിപ്രിയ, വിനയ് എന്നിവർക്കാണ് ഈ ആഴ്ച ജയിൽ ശിക്ഷ ലഭിച്ചത്. വീട്ടിലെ പുതിയ ക്യാപ്റ്റൻ ധന്യയാണ്. കഴിഞ്ഞ ആഴ്ചിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഈ ആഴ്ചയിലെ ക്യാപ്റ്റനെ തെരഞ്ഞെടുക്കാനാണ് ബിഗ് ബോസ് നിർദേശിച്ചത്. പിന്നാലെ മത്സരാർഥികൾ മൂന്ന് പേരുകൾ വെച്ച് നോമിനേറ്റ് ചെയ്യുകയും ചെയ്തു.
റോൺസൺ, ധന്യ, ദിൽഷ എന്നിവരെയാണ് ക്യാപ്റ്റൻസിക്കായി മത്സരാർഥികൾ തെരഞ്ഞെടുത്തത്. ബസർ കേൾക്കുമ്പോൾ ബോക്സിക് ഗ്ലൗസ് ധറിച്ച് ജെല്ലുകൾ എടുത്ത് എതിർവശത്തെ ബോക്സിൽ നിക്ഷേപി ക്കുക എന്നതായിരുന്നു ടാസ്ക്ക്.