തന്റെ ജീവിതം തകർത്തത് പ്രണയിച്ചു വഞ്ചിച്ച ഐശ്വര്യറായ്, ഭാവി തന്നെ തകർന്നു തരിപ്പണമായി: നടൻ വിവേക് ഒബ്റോയിയുടെ വേദനിപ്പിക്കുന്ന വെളിപ്പെടുത്തൽ

3402

ബോളിവുഡിൽ എന്നല്ല ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്. രണ്ട് പതിറ്റാണ്ട് മുമ്പ് നീലകണ്ണുകളുമായി റാംപിൽ ചുവടുവെച്ച പെൺകുട്ടി ലോകസുന്ദരി പട്ടത്തിനൊപ്പം നേട്ടങ്ങളുടെ കൊടുമുടി കയറുകയായിരുന്നു.

ലോക സുന്ദരി ആയതിന് പിന്നാലെ വെളളിത്തിരയിൽ അരങ്ങേറിയ ഐശ്വര്യക്ക് മുന്നിൽ താരസുന്ദരി പട്ടവും വഴിമാറി. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി ഇരുവർ എന്ന മണിരത്‌നം ചിത്ത്രിലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറിയ ഐശ്വര്യ റായിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Advertisements

പിന്നീട് ബോളിവുഡിലും തമിഴിലും അടക്കം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഐശ്വര്യ നായികയായി. ഒട്ടുമിക്ക എല്ലാ സൂപ്പർതാരങ്ങൾക്കും പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഐശ്വര്യ റായിയെ വിവാദങ്ങളും പിൻതുടർന്നിരുന്നു.

അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചനുമായുള്ള വിവാഹത്തോടെ വിവാദ കാലത്തിന് ഐശ്വര്യ വിട പറഞ്ഞെങ്കിലും പഴയ ബന്ധങ്ങളുടെ പേരിൽ ഇടയ്ക്കൊക്കെ പഴി കേൾക്കേണ്ടി വരാറുണ്ട്. സൽമാൻ ഖാൻ, വിവേക് ഒബ്റോയ് എന്നിവരുമായുള്ള പഴയ പ്രണയബന്ധത്തെ കുറിച്ചുള്ള വാർത്തകൾക്ക് ഇപ്പോഴും പഞ്ഞമില്ല.

Also Read
കുട്ടിയെ മര്യാദയ്ക്ക് നോക്കി ഇരുന്നൂടേ, കുഞ്ഞിനോട് ഇത്തിരി എങ്കിലും സ്നേഹം ഉണ്ടെങ്കിൽ ചാനൽ നിർത്തു എന്ന് കമന്റ്, കിടിലൻ മറുപടി നൽകി ഡിംപിൾ റോസ്

ഇപ്പോഴിതാ മുൻ കാമുകനായ നടൻ വിവേക് ഒബ്‌റോയി നേരത്തെ ഐശ്വര്യ റായിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഐശ്വര്യാ റായ് തന്റെ ജീവിതം തകർത്തെന്ന ആരോപണവുമായിട്ടായിരുന്നു വിവോക് ഒബ്റോയ് എത്തിയത്.

ഐശ്വര്യ റായിയെയെ വീണ്ടും കു ത്തി നോവിച്ച് ആയിരുന്നു വിവേക് ഒബ്റോയി രംഗത്ത് എത്തുക ആയിരുന്നു. തന്റെ ജീവിതവും സിനിമാ ജീവിതവും തകർത്തത് ഐശ്വര്യ റായി ആണെന്നാണ് വിവേക് ഒബ്റോയി പറയുന്നത്. ബാളിവുഡിൽ ആരും കൊതിക്കുന്ന തുടക്കം ലഭിച്ച നടനാണ് വിവേക് ഒബ്റോയ്.

വമ്പൻ താരനിരയുമായി റാം ഗോപാൽ വർമ ഒരുക്കി തരംഗമായി മാറിയ കമ്പനിയിലൂടെ അരങ്ങേറിയ ഒബ്റോയിക്ക് ബോളിവുഡിന്റെ പുതിയ സൂപ്പർ സ്റ്റാർ എന്ന വിശേഷണം പോലും ലഭിച്ചിരുന്നു.ബോളിവുഡിലെ സുന്ദരതാരമായി വളരുന്നതിനിടയിലാണ് ആഷുമായി മുടിഞ്ഞ പ്രണയത്തിലായത്.

Also Read
അഞ്ച് ഭാഷകളിലും ട്രെൻഡിംഗ് ലിസ്റ്റിൽ, ഒടിടിയിലും തരംഗം തീർത്ത് ദുൽഖറിന്റെ കുറുപ്പ്

സൽമാൻ ഖാനുമായുള്ള പ്രണയം തകർന്ന് നിന്ന സമയത്താണ് വിവേക് ഒബ്‌റയേ ഐശ്വര്യ റായിയുടെ ജിവിതത്തിലേക്ക് എത്തിയത്. ബോളിവുഡിനെ വിവാദത്തിലാക്കിയ വലിയ വെളിപ്പെടുത്തലുകളാണ് പിന്നീടുണ്ടായത്. ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരിൽ സൽമാൻ ഖാൻ തന്നെ ഭീഷണി പെടുത്തുന്നതായി പത്രസമ്മേളനത്തിലൂടെ വിവേക് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഇതോടെ ഐശ്വര്യ വിവേകിൽ നിന്ന് അകലാൻ തുടങ്ങി. ഇതോടെ നിരാശയുടെ പിടിയിലായ വിവേകിന് അഭിനയത്തിലുള്ള ശ്രദ്ധയും നഷ്ടമായി. ഐശ്വര്യയുമായുള്ള പ്രണയം തകർന്നതും സൽമാന്റെ ഭീഷണിയുമാണ് തന്റെ സിനിമാ ജീവിതത്തെ പ്രതികൂലമായി ബാധിച്ചതെന്ന് തുറന്ന് പറഞ്ഞ് വിവേക് തന്നെ രംഗത്തെത്തിയിരുന്നു.

ഏറെ വേദനിപ്പിച്ചൊരു സംഭവമായിരുന്നു സൽമാന്റെ ഭീഷണി. സിനിമയിൽ തിളങ്ങി നിന്ന സമയത്തുണ്ടായ ഭീഷണി സിനിമാ ജീവിതത്തെ തകർക്കുകയായിരുന്നു. പല ഓഫറുകളും ഞാൻ തന്നെ വേണ്ടെന്ന് വെച്ചു. ആ സിനിമകളിൽ പലതും വമ്പൻ ഹിറ്റായി മാറി. മാത്രമല്ല എടുത്ത തീരുമാനങ്ങൾ പലതും തെറ്റായി പോയി.

വൻ ഹിറ്റാകുമെന്ന് കരുതിയ ചെയ്ത സിനിമകൾ തിയേറ്ററിൽ ദയനീയമായി തകർന്നടിയുകയും ചെയ്തു. വിവേക് പറഞ്ഞു. സ്വയം പഴിച്ചും തെറ്റുകൾ തിരുത്തുമെന്നും പറയുന്ന താരം തിരിച്ചുവരവിനുള്ള പാതയിലായിരുന്നു. തല അജിത്തിനൊപ്പം വേഷമിട്ട വിവേഗം വൻ ഹിറ്റായി മാറിയിരുന്നു.

Also Read
മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിച്ചുള്ള സിനിമ യാഥാർത്ഥ്യമാകുന്നു, ഒപ്പം ശോഭനയും സുഹാസിനിയും സുമലതയും, സംവിധാനം 100 കോടി ക്ലബ്ബിന്റെ അമരക്കാരൻ

വിവേഗത്തിന്റെ വിജയം ആഘോഷിച്ച വേളയിൽ ആയിരുന്നു താരം ദുരനുഭവങ്ങൾ വിവരിച്ചത്. അതേ സമയം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിൻ ലൂസീഫറിലും ശക്തനായ വില്ലൻ കഥാപാത്രമായി വിവേക് ഒബ്‌റോയി എത്തിയിരുന്നു.

Advertisement