മൂന്നാം കല്യാണവും അടിച്ചു പിരഞ്ഞ വനിത വിജയകുമാർ വീണ്ടും പ്രണയത്തിൽ, വൈറലായി ഇൻസ്റ്റാ പോസ്റ്റ്

117

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ വിവാദങ്ങൾ സ്യഷ്ടിച്ച താരമാണ് തെന്നിന്ത്യൻ നടിയും ബിഗ്‌ബോസ് താരവുമായ വനിത വിജയകുമാർ. മുതിർന്ന തമിഴ് നടൻ വിജയകുമാറിന്റെ മകൾ കൂടിയായ വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം അടുത്തിടെയായിരുന്നു.

ജൂൺ 27ന് ചെന്നൈയിൽ വെച്ചാണ് സംവിധായകൻ പീറ്റർപോളും വനിതയും വിവാഹിതരായത്. രണ്ട് തവണ വിവാഹം കഴിച്ച് വിവാഹം മോചനം നേടിയും ഒരു തവണ ലിവിംഗ് റിലേഷനിലുമായിരുന്നതിന് ശേഷമായിരുന്നു വനിത മൂന്നാമതും വിവാഹിതയാവുന്നത്. അതുപോലെ പീറ്റർ പോളിന്റെ രണ്ടാം വിവാഹവുമായിരുന്നു.

Advertisements

നിരവധി വിവാദങ്ങൾ വിവഹാഹത്തിനുശേഷം വന്നെങ്കിലും അതിനെല്ലാം കൃത്യമായ മറുപടിയും നൽകിയിരുന്നു. ഇവരും പിരിഞ്ഞെന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്. മൂന്നാം വിവാഹബന്ധവും വേർപിരിഞ്ഞെങ്കിലും വനിത ദുംഖിച്ചിരിക്കുവല്ല എന്നതിന്റെ തെളിവുകളാണ് സോഷ്യൽ മീഡിയയിലൂടെ വൃക്തമാകുന്നത്.

ഇപ്പോൾ അതിനെല്ലാമുപരി ചർച്ചയാവുന്നത് വനിതയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഈ പോസ്റ്റിന് കമന്റ് സെഷൻ ഓഫ് ആക്കിയിരിക്കുകയാണ്. വീണ്ടും പ്രണയത്തിൽ എന്നാണ് കുറിച്ചിരിക്കുന്നത്. ഹാപ്പി അല്ലേ എന്നും ചോദിക്കുന്നു. നടൻ റിയാസ് ഖാന്റെ ഭാര്യ ഉമയെ ടാഗ് ചെയ്തിട്ടുമുണ്ട്.

അടുത്തിടെ പുത്തൻ മേക്കോവറിലുള്ള ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുവരെ കണ്ടതിൽ നിന്നും ശരീരഭാരം കുറച്ച് മോഡേൺ വസ്ത്രങ്ങളിലാണ് വനിത പ്രത്യക്ഷപ്പെട്ടത്.കഴുത്തിന് താഴെ പുതിയൊരു ടാറ്റു പതിപ്പിച്ച ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

പെട്ടെന്ന് ആർക്കും മനസിലാവാത്ത തരത്തിൽ എന്തോ എഴുത്താണ് ടാറ്റു ആയി വനിത പതിപ്പിച്ചത്. ഇതെന്താണെന്ന് പറയാൻ പറ്റുമോ എന്ന തരത്തിൽ സോഷ്യൽ മീഡിയ പേജുകളിൽ ചോദ്യം ഉയർന്ന് വരികയാണ്.

Advertisement