2001 ൽ പുറത്തിങ്ങിയ തീർത്ഥാടനം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് രചന നാരായണൻ കുട്ടി. പിന്നീട് കാലം ചക്രം എന്ന സോനുശുശുപാൽ ചിത്രത്തിലും നിഴൽകൂത്ത് എന്ന അടൂർ ഗോപാലകൃഷ്ണൻ സിനിമയിലും രചന അഭിനയിച്ചു.
എന്നാൽ പിന്നീട് താരം കുറേക്കാലം അഭിനയരംഗത്ത് ഉണ്ടായിരുന്നില്ല. റേഡിയോ മാംഗോയിൽ ആർജെ ആയി ജോലി നോക്കുകയായിരുന്നു താരം. എന്നാൽ മഴവിൽ മനോരമയിലെ മറിമായം എന്ന ഹാസ്യ പരമ്പരിയിലൂടെ താരം ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. അതിന് ശേഷം ലക്കിസ്റ്റാർ എന്ന സിനിമയിൽ ജയറാമിന്റെ നായികയായി താരം.
ഇപ്പോൾ മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് രചന നാരായണൻകുട്ടി. സിനിമാ സീരിയൽ അഭിനേത്രിയും അവതാരകയുമായി തിളങ്ങുകയാണ് രചന. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രചന നാരായണൻകുട്ടിയുടെ ‘വഴുതന’ എന്ന ഹ്രസ്വചിത്രം ഏറെ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സോഷ്യൽ മീഡിയയിലും സജീവമായ താരം ഇടവേളയിൽ ആരാധകരുമായി ഇൻസ്റ്റഗ്രാം ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടയിൽ ഒരാൾ ജാതി എന്തെന്ന് ചോദ്യത്തിന് രചന നൽകിയ മറുപടിയാണ് ചർച്ചയാവുന്നത്.
ഇടവേളയിൽ ആരാധകരുമായി ഇൻസ്റ്റഗ്രാം ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു. ഒരു ജാതി വിഭാഗത്തിന്റെ പേര് പറഞ്ഞാണ്, രചന ആ വിഭാഗത്തിലാണോ എന്ന് ചോദ്യം ഉയർന്നത്. മനുഷ്യനായാണ് ജനിച്ചതും വളർന്നതുമെന്നാണ് രചന നൽകിയ മറുപടി. രചനയുടെ മറുപടിക്ക് കയ്യടിക്കുവാണ് സോഷ്യൽ മീഡിയ.
പ്രായം എത്രയെന്ന ചോദ്യത്തിന് ഗൂഗിൾ പറയുന്നത് 37 എന്നായിരുന്നു രചന കൊടുത്ത ഉത്തരം. തൃശ്ശിവപേരൂർ ക്ലിപ്തമാണ് രചനയുടെതായി ഏറ്റവും ഒടുവുൽ റിലീസ് ചെയ്ത ചിത്രം. അതേ സമയം സിനിമയിലെത്തിയപ്പോഴും രചന നാരാണൻകുട്ടി വിവാഹിതയായിരുന്നുവെന്ന കാര്യം പലരും അറിഞ്ഞിരുന്നില്ല.
റേഡിയോ മാംഗോയിൽ ആർജെ ആയി ജോലി നോക്കുന്നതിനിടെ കുട്ടികളെ പഠിപ്പിക്കണം എന്ന് ആഗ്രഹത്തിലുടെ താരം സ്കൂൾ അധ്യാപികയായി. ഇതേ തുടർന്ന് ബിഎഡ് പഠിച്ചു. അങ്ങനെ തൃശ്ശൂർ ദേവമാത സിഎംഐ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയായിരുന്നു രചനയുടെ വിവാഹം.
പ്രണയ വിവാഹമാണ് പലപ്പോഴും വിവാഹ മോചനത്തിലെത്തുന്നത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും എന്റേത് പൂർണമായും വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നെന്ന് രചന പറഞ്ഞിരുന്നു.എന്നാൽ പത്തൊമ്പത് ദിവസം മാത്രം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിച്ച് ബന്ധം വേർപെടുത്തുകയായിരുന്നു.
2011 ജനുവരിയിലായിരുന്നു രചന നാരയണൻകുട്ടിയും ആലപ്പുഴ സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിയുമ്പോഴേക്കും ഇരുവരുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങി. പിന്നീട് ഒത്തു പോകാൻ കഴിയില്ലെന്ന് വന്നപ്പോൾ 2012 മാർച്ചിൽ ഇരുവരും നിയമപരമായി വേർപിരിയുകയായിരുന്നു.