ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്, എ പടത്തിൽ വരെ അഭിനയിക്കേണ്ടി വന്നു: ചാർമ്മിള യുടെ സങ്കടം നിറഞ്ഞ ജീവിതം ഇങ്ങനെ

3425

മോഹൻലാലിനെ നായകനാക്കി സിബിമലയിൽ ഒരുക്കിയ ധനം എന്ന സിനിമയിലൂടെയാണ് ചാർമ്മിള മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി നിറഞ്ഞു നിന്ന സൂപ്പർ നായികമാരിൽ ഒരാളായിരുന്നു ചാർമിള.

ധനവും, കാബൂളിവാലയും അടക്കം നിരവധി മലയാളം സൂപ്പർഹിറ്റ് സിനിമകളൽ അഭനിയച്ച ചാർമിളയെ
അത്ര പെട്ടന്നൊന്നും മറക്കാൻ സിനിമാ പ്രേഷകർക്കാവില്ല. അതേ സമയം ചാർമിള ഇന്ന് ദുരിത കയത്തിലാണെന്നുംകോളനിയിലെ ഒരു വാടകവീട്ടിലാണ് താരവും മകനും അമ്മയും കുടി കഴിയുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Advertisements

ആദ്യം മിനിസ്‌ക്രീനിലും പിന്നീട് ബിഗ് സ്‌ക്രീനിലുമായി തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച അവസരങ്ങളും നേട്ടങ്ങളുമൊന്നും സ്വന്തമാക്കാൻ ചാർമിളക്ക് കഴിഞ്ഞില്ല. സീരിയൽ താരം കിഷോർ സത്യയെ ചാർമിള വിവാഹം ചെയ്തിരുന്നു. കുറച്ച് നാളുകൾ മാത്രം നീണ്ടു നിന്ന് ഇവരുടെ ദാമ്പത്യ ബന്ധം പല കാരണങ്ങൾ കൊണ്ട് അവസാനിപ്പിക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ ഉടൻ കിഷോർ ഷാർജയിലേക്ക് പോയി ചാർമിള ചെന്നൈയിലും. അന്ന് സിനിമയിൽ ിരവധി അവസരങ്ങൾ വന്നെങ്കിലും അഭിനയിക്കാൻ കിഷോർ സമ്മതിച്ചില്ല നടിയുടെ നാലു വർഷങ്ങൾ ആണ് കഴിഞ്ഞ് പോയത്. ആ സമയത്ത് ജീവിക്കാൻ ഉള്ള പണം പോലും കിഷോർ നൽകിയില്ല.

സ്റ്റേജ് ഷോയിൽ നിന്നും മറ്റും കിട്ടിയ പണം കൊണ്ടാണ് താൻ കഴിഞ്ഞ് പോയതെന്നും ചാർമ്മിള വെളിപ്പെടുത്തിയിരുന്നു. കിഷോർ സത്യയുമായി പിരിഞ്ഞ ചാർമ്മിള സഹോദരിയുടെ സുഹൃത്തിനെ വിവാഹം കഴിച്ചിരുന്നു. ഇയാൾ പ്രണയം പറഞ്ഞപ്പോൾ ആദ്യമൊന്നും അത് കാര്യമായി എടുത്തില്ലെങ്കിലും അയാളുടെ അഭ്യർത്ഥന കൂടി വന്നപ്പോഴേക്കും എതിർപ്പ് അവസാനിപ്പിച്ച് ചാർമ്മിള അയാളെ വിവാഹം ചെയ്യുകയായിരുന്നു.

അപ്പോൾ അവരുടെ അവസ്ഥ സാമ്പത്തികമായി മോശമല്ലായിരുന്നു. അഭിനയിച്ച് ഉണ്ടാക്കിയ ക്യാഷ് മുഴുവൻ ഭർത്താവുമൊത്ത് അടിച്ച് പൊളിച്ച് കഴിഞ്ഞു. ഒടുവിൽ പണം തീർന്നപ്പോൾ ഭർത്താവ് ഉപേക്ഷിച്ച് പോയി. ഈ ബന്ധത്തിൽ ചാർമിളയ്ക്ക് ഒരു മകനും ഉണ്ട്. തന്റെ കഴിവ് കേടിന്റെ ഫലമാണ് മകനും ഇന്ന് അനുഭവിക്കുന്നതെന്നാണ് ചാർമിള പറയുന്നത്.

വളരെ ഉയർച്ചയിൽ ഉണ്ടായിരുന്ന ഒരു ഡോക്ടറിന്റെ മകൾ ആയിരുന്നു ചാർമ്മിള. സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കാൻ തുടങ്ങിയതോടെ എ ഗ്രേഡ് പടങ്ങളിൽ ഉൾപ്പെടെ ചാർമിള അഭിനയിച്ചിരുന്നു. അകേ സമയം ലേഡി സൂപ്പർതാരം നയൻതാരയ്ക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തത് താനാണെന്ന് ചാർമ്മിള അടുത്തിടെ വെളിപ്പെടത്തിയിരുന്നു.

ലോക്ഡൗൺ സമയത്ത് തന്നെ വിളിച്ചതും സഹായം ചെയ്ത് തന്നതും നടി ഷക്കീല ആയിരുന്നുവെന്നും ചാർമ്മിള വെളിപ്പെടുത്തിയിരുന്നു. എന്നാൽ താൻ തമിഴ് സിനിമയിലെത്തിച്ച നയൻതാര തന്നെ സാമ്പത്തികമായി സഹായിച്ചില്ലെങ്കിലും അവരുടെ ഏതെങ്കിലും സിനിമകളിൽ ചെറിയ റോളെങ്കിലും വാങ്ങിത്തന്നാൽ മതിയാരുന്നു എന്നാണ് ചാർമ്മിള പറയുന്നത്.

Advertisement