വിശാലുമായി വിവാഹനിശ്ചയം നടത്തിയ അനീഷ റെഡ്ഡി വേറെ വിവാഹിതയാവുന്നു, വരൻ പ്രമുഖ ബിസിനസ്സുമാൻ

116

തമിഴിലെ ശ്രദ്ധേയനായ യുവനടനാണ് വിശാൽ. കേരളത്തിലും ഏറെ ആരാധകരുള്ള വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വർഷമായിരുന്നു നടന്നത്. തെന്നിന്ത്യൻ നടി അനീഷ റെഡ്ഡിയുമായിട്ടായിരുന്നു വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്.

എന്നാൽ ഇവരുടെ ബന്ധത്തിൽ വിള്ളൽ വീണതായി ചില സൂചനകൾ പുറത്തു വന്നിരുന്നു.ഇപ്പോഴിതാ വിശാലുമായി പിരിഞ്ഞ നടി അനീഷ റെഡ്ഡി വേറെ വിവാഹിതയാകുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു.

Advertisements

ഹൈദരാബാദിലെ ഒരു ബിസിനസ്സുകാരനുമായി നടിയുടെ വിവാഹം ഉറപ്പിച്ചതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ് സൂപ്പർതാരം വിശാലുമായി കഴിഞ്ഞ വർഷമാണ് അനീഷയുടെ വിവാഹനിശ്ചയം കഴിഞ്ഞത്.താൻ പ്രണയത്തിലാണെന്ന് വിശാൽ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു വിശാലിന്റെ വിവാഹനിശ്ചയം.

ഇക്കഴിഞ്ഞ മാർച്ച് 16ന് കുടുംബവും സുഹൃത്തുക്കളും പങ്കെടുത്ത് ആഘോഷമായിട്ടായിരുന്നു നിശ്ചയം നടത്തിയത്. എന്നാൽ അതു കഴിഞ്ഞ് മാസങ്ങൾക്കു ശേഷം വിവാഹം വേണ്ടെന്നുവച്ചതായുള്ള വാർത്തകളും പുറത്തുവരികയായിരുന്നു. വിവാഹനിശ്ചയത്തിന്റേയും ഒന്നിച്ചുള്ളതുമായ നിരവധി ചിത്രങ്ങൾ അനീഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

എന്നാൽ ഇതെല്ലാം നീക്കം ചെയ്തതോടെയാണ് വിവാഹം മുടങ്ങിയെന്ന അഭ്യൂഹങ്ങൾ ശക്തമായത്. അതിനിടെ പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിൽ അനീഷയുമായുള്ള ബന്ധം വേർപെടുത്തിയതായി വിശാൽ വ്യക്തമാക്കിയിരുന്നു.

അനിഷയുടെ വീട്ടുകാർ വരനെ തേടുന്നുണ്ടെന്നും താരം പറഞ്ഞു. വിശാലിന്റെ ട്വിറ്റർ പേജിൽ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ നീക്കം ചെയ്തിട്ടില്ല. ദേശീയ ബാസ്‌ക്കറ്റ് ബോൾ ടീം അംഗമായ അനീഷ ഏതാനും സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

വിജയ് ദേവേരക്കൊണ്ട നായകനായ അർജുൻ റെഡ്ഡിയിൽ അനീഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനീഷ. അതേ സമയം നടൻ ശരത് കുമാറിന്റെ മകൾ വരലക്ഷ്മി ശര്ത് കുമാറിനെ വിശാൽ പ്രണയിച്ച് വഞ്ചിച്ചത് വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.

Advertisement