മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം യൂവ സൂപ്പർതാരം വിജയ് ദേവരക്കൊണ്ട, ഋഷഭയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇങ്ങനെ

439

ഏതാണ്ട് 40 ൽ അധികം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് മലയാളത്തിന്റെ താരരാജാവ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ സിനിമാലോകത്തിന് സമ്മാനിച്ചിട്ടുള്ള അദ്ദേഹം നേടിയെടുക്കാത്ത അവാർഡികളും കുറവാണ്.

മലയാളത്തിന് പുറമേ ബോളിവുഡിലും തെലുങ്കിലും കന്നഡയിലും തമിഴിലും എല്ലാം അദ്ദേഹം തന്റെ ശക്തമായ സാന്നിധ്യം ഇതിനോടകം അറിയിച്ച് കഴിഞ്ഞു. ഇപ്പോഴതാ മോഹൻലാൽ നായകനായി അടുത്തിടെ പ്രഖ്യാപിച്ച പാൻ ഇന്ത്യൻ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഋഷഭ.

Advertisements

മലയാളം തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ഈ ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. മോഹൻലാലിനൊപ്പം ഒരു തെലുങ്ക് യുവതാരവും ഈ ചിത്രത്തിലെ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്നും അന്നവർ വെളിപ്പെടുത്തിയിരുന്നു.

Also Read
28 വയസ്സിനു ഇടയില്‍ ഏറെ വെറുത്ത അപ്പനെ കാണുന്നത് ന്യൂമോണിയ വന്ന് കിടക്കുമ്പോഴാണ്; ഒരു മകന്‍ ജനിച്ചതിനു ശേഷം ഞാന്‍ അറിഞ്ഞു അച്ഛന്റെ വേദന: അനൂപ്

ഇത് വിജയ് ദേവരക്കൊണ്ടയാണ് തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒടിടി പ്ലേയ് മീഡിയയാണ് ഈ വിവരം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. മോഹൻലാൽ കഥാപാത്രത്തിന്റെ മകൻ ആയാണ് വിജയ് ദേവരക്കൊണ്ട ഈ ചിത്രത്തിൽ അഭിനയിക്കുക എന്നാണ് സൂചന.

ആക്ഷൻ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകുന്ന, അച്ഛൻ- മകൻ ബന്ധത്തിന്റെ കഥ പറയുന്ന ഒരു ചിത്രമായിരിക്കും ഋഷഭ. കന്നഡ സംവിധായകനായ നന്ദകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്.
ഈ ചിത്രം നിർമ്മിക്കുന്നത് എ വി എസ് സ്റ്റുഡിയോയുടെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിങ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ്.

അച്ഛൻ മകൻ ബന്ധത്തിന്റെ കഥ തലമുറകളിലൂടെ പറയുന്ന ഒരു എപിക് ഇമോഷണൽ ഡ്രാമയാണ് ഈ ചിത്രമെന്നും, ആക്ഷനും പ്രാധാന്യമുള്ള ഈ ചിത്രം ഒരു വമ്പൻ ദൃശ്യ വിസ്മയമായി ഒരുക്കാനാണ് പ്ലാൻ ചെയ്യുന്നതെന്നും മോഹൻലാൽ ഈ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് വെളിപ്പെടുത്തിയിരുന്നു.

തണുപ്പുള്ള ലൊക്കേഷനുകളിലാണ് ഈ ചിത്രം ഷൂട്ട് ചെയ്യാൻ പോകുന്നതെന്നും അവർ വെളിപ്പെടുത്തി. ചിത്രം 2024 ലാണ് റിലീസ് ചെയ്യുക.

Also Read
ഞാനായിട്ട് ഒന്നും പറയേണ്ട, പുറത്ത് ആരെയും അറിയിക്കേണ്ട എന്ന് കരുതിയാണ് ഇരുന്നത്; അനുശ്രീയുമായുള്ള പ്രശ്‌നമെന്ത്? തുറന്നുപറഞ്ഞ് വിഷ്ണു

Advertisement