മുറിച്ചുണ്ടനായ എനിക്ക് സംഗീതം എന്നത് അപ്രാപ്യം ആയിരുന്നു, സ്റ്റാർ സിങ്ങർ എനിക്ക് തന്നത് ഒരു ജീവിതമാണ്, ഒരു പുനർജന്മം: സന്നിദാനന്ദൻ

318

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന സൂപ്പർഹിറ്റ് സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് സന്നിദാനന്ദൻ. പിന്നീട് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ പാടി സന്നിദാനന്ദൻ സംഗീതാലാപന രംഗത്ത് തന്റെതായ ഒരു സ്ഥാനം നേടി എടുക്കുക ആയിരുന്നു.

വർഷങ്ങൾക്ക് ഇപ്പുറവും സന്നി മലയാളികൾക്ക് പ്രിയപ്പെട്ടവനാകുന്നത് അന്ന് അദ്ദേഹം കാഴ്ചവെച്ച മിന്നുന്ന പ്രകടനങ്ങൾ കാരണം തന്നെയാണ്. ഒരു ഇടവേളയ്ക്കു ശേഷം റിയാലിറ്റി ഷോ രംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ് സന്നിദാനന്ദൻ.

Advertisements

മത്സരാർഥിയായിട്ടല്ല, ഇക്കുറി സരിഗമപ കേരളം ലിറ്റിൽ ചാംപ്‌സ് എന്ന കുട്ടികളുടെ സംഗീത മത്സരത്തിൽ മെന്റർ ആയിട്ടാണ് സന്നിയുടെ പുതിയ വേഷം. അതേ സമയം ജന്മാനാ ഉണ്ടായിരുന്ന മുറിച്ചുണ്ടു തന്റെ ജീവിതത്തിൽ ഒരിക്കലും വില്ലനാകില്ല എന്നുറപ്പിച്ച ഒരു കലാകാരന്റെ പോരാട്ടം ആയിരുന്നു 2007 ലെ സ്റ്റാർ സിംഗർ വേദിയിൽ സംഭവിച്ചത്.

Also Read
കണ്ണുതള്ളിക്കുന്ന ഗ്ലാമർ രംഗങ്ങളുമായി ‘ഇന്ദുവദന’ യിലെ കിടിലൻ ഗാനം പുറത്ത്, വീഡിയോ വൈറൽ

ജീവിതത്തിൽ അങ്ങനെ ഒന്ന് നടന്നില്ലായിരുന്നു എങ്കിൽ എന്താകുമായിരുന്നു എന്ന് പോലും ചിന്തിക്കാൻ കഴിയുന്നില്ല എന്നാണ് തന്റെ സ്റ്റാർ സിങ്ങർ യാത്ര ഓർത്തെടുത്ത് സന്നിദാനന്ദൻ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സന്നിദാനന്ദന്റെ തുറന്നു പറച്ചിൽ.

വർഷങ്ങൾക്ക് മുൻപ് സംഗീതം, പാട്ടു പാടുക എന്നതൊക്കെ മുറിച്ചുണ്ടനായ ആ കുട്ടിക്ക് അപ്രാപ്യം ആയിരുന്നു. പിന്നെ മേരി ആവാസ് സുനോ പരിപാടി കണ്ടു അതിലെ വിജയികളായ പ്രദീപ് സോമസുന്ദരത്തിന്റെയും സുനീതി ചൗഹാന്റേയും ഒക്കെ പടങ്ങൾ വെട്ടി എടുത്തു സൂക്ഷിച്ചിരുന്ന അതേ കുട്ടിക്ക് മലയാളത്തിലെ എക്കാലത്തെയും വലിയ സംഗീത ഷോയിൽ ഭാഗമാകാൻ കഴിയുക എന്നത് അത്ഭുതം തന്നെയായിരുന്നു.

സ്റ്റാർ സിങ്ങർ എനിക്ക് തന്നത് ഒരു ജീവിതമാണ്, ഒരു പുനർജന്മം, എന്റെ സംഗീത യാത്രക്കുള്ള തുടക്കം അങ്ങനെ പലതും. ഞാൻ സ്റ്റാർ സിങ്ങറിൽ വന്നില്ലായിരുന്നു എങ്കിൽ എന്താകുമായിരുന്നു ജീവിതം എന്ന് അറിയില്ലെന്ന് സന്നിദാനന്ദൻ വ്യക്തമാക്കുന്നു. എന്നാൽ, ഷോയിൽ ഏറ്റവും സന്തോഷിച്ചത് തന്റെ എലിമിനേഷൻ സമയത്താണെന്നാണ് ഈ മുൻ റിയാലിറ്റി ഷോ മത്സരാർത്ഥി പറയുന്നത്.

അതെ എന്റെ എലിമിനേഷനിലാണ് ഞാൻ ഏറ്റവും സന്തോഷിച്ചത്. വളരെ കഴിവുറ്റ തുഷാർ എന്ന മത്സരാർത്ഥിയോടാണ് ഞാൻ അന്ന് മത്സരിച്ചത്. അദ്ദേഹത്തോട് തോൽക്കുക എന്നത് തന്നെ ഒരു അംഗീകാരമായിരുന്നു. അത്രമേൽ കഴിവുള്ള മത്സരാർഥികൾക്കൊപ്പമായിരുന്നു ഞാൻ മത്സരിച്ചത്, ഓരോ പെർഫോമൻസും എനിക്ക് ഒരു അനുഗ്രഹമായിരുന്നു.

Also Read
മരയ്ക്കാറിന് മുന്നിൽ പിടിച്ചു നിൽക്കാനുള്ള ആമ്പിയർ കാവൽ സിനിമയ്ക്ക് ഉണ്ടോയെന്ന് ചോദിച്ചവന് ജോബി ജോർജ്ജ് കൊടുത്ത കിടിലൻ മറുപടി കണ്ടോ

എനിക്ക് ആ ഷോ തന്നതെല്ലാം വിലമതിക്കാനാകാത്തതാണ്. ഇന്നും ശരത് സർ പറയും ‘നിന്നെ ഒക്കെ ഞാൻ എങ്ങനെ മറക്കും, എആർ റഹമാനെക്കാൾ ആരാധകർ ഉള്ള ആളല്ലേ നീ. ഇതിനെല്ലാം ഞാൻ സ്റ്റാർ സിംഗറിനോട് കടപ്പെട്ടിരിക്കുന്നു എന്നും സന്നി പറഞ്ഞു നിർത്തി.

ആ ഷോയിലെ ഏറ്റവും മറക്കാനാകാത്ത നിമിഷം ഏതാണെന്നു ചോദിച്ചാൽ സന്നി നിസംശയം പറയും അത് താൻ ആദ്യമായി സ്റ്റേജിൽ കയറിയ മുഹൂർത്തമാണെന്ന്. സംഗീതത്തിൽ വല്യ ഗ്രാഹ്യമൊന്നും ഇല്ലാതിരുന്ന എന്നെപോലെ ഒരാളെ മത്സരാർഥിയായി തിരഞ്ഞെടുത്ത സ്റ്റാർ സിങ്ങർ ടീമിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

ഞാൻ ആദ്യമായി സ്റ്റേജിൽ കയറുമ്പോൾ എന്റെ പേര് കേൾക്കുകയും എംജി ശ്രീകുമാർ സർ പറഞ്ഞു, ഒരു ഭക്തിഗാനം പാടൂ, അന്നാണ് സന്നിദാനന്ദൻ എന്ന ഗായകൻ ജനിക്കുന്നത് എന്നും സന്നി പറയുന്നു.

Advertisement