ഏതാണ്ട് 20 വർഷത്തോളമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന തൃഷ കൃഷ്ണൻ തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ്. തമിഴിലേയും തെലുങ്കിലേയും ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കും നായികയായി അഭിനയിച്ചിട്ടുള്ള തൃഷ മലയാളത്തിലും ശ്രദ്ധ നേടിയിരുന്നു.
അതേ സമയം തൃഷയുടെ വിവാഹവാർത്ത പലപ്പോഴും പ്രചരിച്ചിരുന്നു. നടൻ ചിമ്പു, ബാഹുബലി താരം റാണ ദഗ്ഗുപതി തുടങ്ങിയ താരങ്ങളുമായി തൃഷയുടെ പ്രണയം പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു.
മലയാള സിനിമ പ്രേമികൾക്കും തൃഷ സുപരിചിതയാണ്. നിവിൻ പോളി നായകനായി എത്തിയ ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലുമെത്തി.
അഭിനയ ജീവിതം ആരംഭിച്ച് ഏറെ കാലമായെങ്കിലും വിവാഹിതയാകാതെ തുടരുകയാണ് നടി. നടൻ റാണാ ദഗ്ഗുപതിയുമായി നടി പ്രണയത്തിലാവുകയും പിന്നീട് ആ പ്രണയ ബന്ധം അവസാനിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയ വാർത്തകൾ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു.
തൃഷ എന്നാണ് വിവാഹം കഴിക്കുന്നതെന്ന ചോദ്യം എല്ലാ അഭിമുഖങ്ങളിലും താരം നേരിടാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രതിശ്രുത വരനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് താരം. എന്നെ പ്രത്യേകമായി മനസിലാക്കുന്നൊരാൾക്ക് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. അതൊരു പ്രണയ വിവാഹമായിരിക്കും.
എന്റെ സ്വപ്നത്തിലുള്ള ആളെ കണ്ടുമുട്ടുന്നില്ലെങ്കിൽ അതുവരെ അവിവാഹിതയായി തുടരുന്നതിനും തനിക്ക് പ്രശ്നമൊന്നുമില്ലെന്നാണ് തൃഷ പറയുന്നത്. അതേ സമയം മലയാളത്തിൽ തന്റെ രണ്ടാം ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് തൃഷ. മോഹൻലാലിന്റെ നായികയായിട്ടാണ് രണ്ടാം മലയാള സിനിമയിൽ തൃഷ എത്തുന്നത്. ജീത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന റാമിലാണ് തൃഷ അഭിനയിക്കുക.
മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ ഒരുപാട് നാളായി ആഗ്രഹിച്ചുവെന്ന് നടി പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ എക്സൈറ്റഡാണെന്നും താൻ അദ്ദേഹത്തെ എപ്പോൾ കണ്ടാലും ഇനി എന്നാണ് നമ്മൾ ഒരുമിച്ച് അഭിനയിക്കുക എന്ന കാര്യം ചോദിക്കാറുണ്ടായിരുന്നു.
ഹേയ് ജൂഡിന് ശേഷം നല്ലൊരു മലയാള ചിത്രത്തിന് വേണ്ടി കാത്തിരുന്നപ്പോളാണ് ഇ അവസരം ലഭിച്ചതെന്നും അതും മോഹൻലാലിന് ഒപ്പമാകുമ്പോൾ ആവേശം കൂടുമെന്നും താരം വ്യക്തമാക്കിയിരുന്നു.