നിരാശയും നൊമ്പരവും ഉണർത്തുന്ന പോസ്റ്റുകളുമായി സജി നായർ, നടി ശാലുമേനോന്റെ കുടുംബ ജീവിതത്തിൽ താളപ്പിഴകൾ എന്ന് റിപ്പോർട്ടുകൾ

390

കലോൽസവങ്ങളിലെ നൃത്ത വേദിയിൽ നിന്നും അഭനിയരംഗത്തേക്ക് എത്തി പേരെടുത്ത താരസുന്ദരിയാണ് ശാലുമേനോൻ. സിനിമയിലും സീലിയലിലുമായി നിരവധി ഇഷ്ടകഥാപാത്രങ്ങളെ ശാലു മേനോൻ അവതരിപ്പിച്ചിട്ടുണ്ട്. മലയാളം സിനിമ സീരിയൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടി കൂടിയാണ് ശാലുമേനോൻ.

നിരവധി സിനിമകളിലും അഭിനയിച്ച ശാലു മേനോൻ മിനിസ്‌ക്രീനിനു പുറമെ ബിഗ് സ്‌ക്രീനിലും തിളങ്ങിയ തന്റേതായ സ്ഥാനം ഉറപ്പിച്ചിരുന്നു. കാക്കകുയിൽ, കവർ സ്റ്റോറി ഇത് പാതിരാമണൽ, ഇന്ദ്രജിത്ത്, കിസാൻ, മകൾക്ക്, പരിണാമം, വക്കാലത്ത് നാരായണൻകുട്ടി, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Advertisements

സിനിമാ സീരിയൽ അഭിനയവുമായി മുന്നോട്ട് പോകുമ്പോൾ തന്നെ നൃത്തവും ജീവവായുവായി താരം മുന്നോട്ട് കൊണ്ടുപോകുകയാണ് താരം. നിരവധി നൃത്തവിദ്യാലങ്ങൾ നൃത്തവിദ്യാലയങ്ങൾ പല സ്ഥലങ്ങളിലായി ശാലു നടത്തുന്നും ഉണ്ട്.

അതേസമയം സോളാർ വിവാദ വിഷയത്തിലും താരം കുടുങ്ങിയിരുന്നു. എന്നാൽ അടുത്തിടെ മലയാള മിനിസ്‌ക്രീൻ പരമ്പരയിലേക്ക് ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയിരുന്നത്. മിനിസ്‌ക്രീൻ രംഗത്ത് നിന്നുമുള്ള സജി നായരെ ആയിരുന്നു താരം വിവാഹം കഴിച്ചത്. സന്തുഷ്ട പൂർണ്ണമായ കുടുംബജീവിതം വിവാഹത്തിന് ശേഷവും അഭിനയരംഗത്തുള്ള ശാലു നയിച്ചു വരികയായിരുന്നു അടുത്തിടെ വരെ.

അതേ സമയം സോഷ്യൽ മീഡിയയിൽ സജീവമായ സജി നായർ അടുത്തിടെയായി പങ്കുവെക്കുന്ന ചില ഫേസ്ബുക്ക് പോസ്റ്റുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സജി ഒരുപാട് നിരാശയും, അൽപ്പം നൊമ്പരം ഉണർത്തുന്നതുമായ പോസ്റ്റുകൾ ആണ് പങ്കുവയ്ക്കുന്നത്.

സജിയെ ആശ്വസിപ്പിക്കാൻ നിരവധി ആരാധകർ ശ്രമിക്കുന്നതും ഉണ്ട്. ചില കമന്റുകളിലൂടെ സജി എന്നാൽ ഇനിയെങ്കിലും ഞാൻ പ്രതികരിച്ചില്ലെങ്കിൽ അത് മോശമല്ലേ എന്നാണ് ചോദിക്കുന്നത്. ഇതാണ് ആരാധകർക്കിടിയിൽ സംശയുണ്ടാക്കിയിരിക്കുന്നത്.

ഇരുവരും ഒരുമിച്ചല്ല ഇപ്പോൾ താമസം എന്നും, എന്തൊക്കെയോ അസ്വാരസ്യങ്ങൾ ഇരുവർക്കും ഇടയിൽ ഉള്ളതായുള്ള ചില സൂചനകൾ അല്ലെ സജിയുടെ പോസ്റ്റുകളിൽ നിന്നും ഉയരുന്നത് എന്ന സംസാരവും സോഷ്യൽ മീഡിയയിൽ പരക്കെ നടക്കുന്നുണ്ട്. എന്നാൽ ഇതിനോട് ശാലു മേനോന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടായിട്ടില്ല.

Advertisement