മലയാളത്തിന്റെ താരരാജക്കൻമാരായ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ജോഷി ചിത്രം നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിലൂടെ ബിഗ്‌സ്‌ക്രീനിലേക്ക് അരങ്ങേറിയ താരമാണ് സുചിത്ര മുരളി. പിന്നീട് നിരവധി സിനിമകളിൽ നായികയായും സഹനടിയായും തിളങ്ങിയ താരം മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറി.
ഇന്നും മലയാളികൾ സ്‌നേഹത്തോടെ ഓർക്കുന്ന നായികമാരിൽ ഒരാൾ ആണ് സുചിത്ര. സിനിമയിൽ സജീവമല്ലെങ്കിൽ പോലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയാൻ പ്രേക്ഷകർക്ക് താല്പര്യവുമാണ്. താരത്തിന്റെ ചിത്രങ്ങൾക്കൊക്കെ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
മലയാളത്തിലെ ഹാസ്യ സിനിമകളുടെ ട്രെൻഡ് കാലത്ത് ജഗദീഷ് സിദ്ധീഖ്, മുകേഷ് എന്നി വരുടെയൊക്കെ സ്ഥിരം നായികയായിരുന്നു സുചിത്ര. പിന്നീട് രണ്ടാംനിര സിനിമകളിലേത്ത് താരം ടൈപ്പ്‌ചെയ്യപ്പെടുകയായിരുന്നു. മിമിക്‌സ് പരേഡ്, കാസർഗോഡ് കാദർഭായ്, കവടിയാട്ടം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
അതേ സമയം സൂപ്പർതാര സിനിമകളിലൊക്കെ സ്ഥിരം സഹോദരി വേഷമായിരുന്നു താരത്തിന് ലഭിച്ച്. മോഹൻലാലിന്റെ ഭരതം എന്ന സിനിമയിൽ ഊമയായ സഹോദരിയായി താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ അധികകാലം സിനിമയിൽ പിടിച്ചു നിൽക്കാൻ സുചിത്രയ്ക്ക് ആയില്ല.
അതേ സമയം വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം ഇപ്പോൾ. എങ്കിൽ പോലും മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ് സുചിത്ര മുരളി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സുചിത്ര. ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയും താരം നൽകി.
മലയാള സിനിമയിൽ ഇപ്പോൾ നിരവധി കഴിവുള്ള താരങ്ങൾ ആണ് സജീവമായി നിൽക്കുന്നതെന്നും അവരുടെ ഇടയിൽ തന്നെ നന്നായി അഭിനയിക്കുന്നതിന് വലിയ മത്സരങ്ങൾ തന്നെ നടക്കുന്നുണ്ടെന്നും അത് കൊണ്ട് തന്നെ വളരെ ആലോചിച്ചു മാത്രമേ അവർക്കിടയിലേക്ക് ഇറങ്ങു വെന്നും താരം പറഞ്ഞു. അഭിനയത്തിൽ സജീവമായ സമയത്ത് ചില അവസരങ്ങൾ വേണ്ട എന്ന് വെച്ചിട്ടുണ്ട്.
ആ കഥാപാത്രങ്ങളെ ഇന്നും കാണുമ്പോൾ അത് ഞാൻ ചെയ്യേണ്ടിയിരുന്നതാണല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളെ വേണ്ടെന്നു വെച്ചതിൽ വിഷമവും തോന്നിയിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ മീ ടു ആരോപണങ്ങൾ ഉയർന്നു വരുകയാണ്. എന്നാൽ താൻ അഭിനയിക്കുന്ന കാലത് അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല.
ഇത് വരെ തനിക്ക് സിനിമയിൽ നിന്നും മോശമായ ഒരു അനുഭവങ്ങളും ഉണ്ടായിട്ടില്ലെന്നും മറ്റ് പരിപാടികൾക്കായി പുറത്ത് പോകണമെങ്കിൽ പോലും സഹതാരങ്ങൾ കൂടെയുള്ളതിനാൽ വല്ലാത്ത ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടിരുന്നുവെന്നും താരം പറഞ്ഞു. എന്നാൽ ആകെ ഭയപ്പെട്ടത് സ്‌റ്റേജ് ഷോകൾക്കായി പുറത്ത് പോകുന്ന സമയത്ത് ഹോട്ടലുകളിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നപ്പോൾ ആയിരുന്നുവെന്നും സുചിത്ര പറഞ്ഞു.