ഏഷ്യാനെറ്റ് ചിനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക് എന്ന സീരിയൽ. നിരവധി ആരാധകരുള്ള ഈ പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരുമാണ്. തന്മാത്ര എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടവളായി മാറിയ നടി മീര വാസുദേവാണ് കുടുംബവിളിക്കലിലെ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.
സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്. കുടുംബവിളക്ക് സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്. സുമിത്രയുടെ മക്കളായ പ്രതീഷ്, ശീതൾ എന്നിവരെ യഥാക്രമം നൂബിൻ, അമൃത എന്നീ താരങ്ങളാണ് അവതരിപ്പിക്കുന്നത്.
അതേ സമയം മൂത്ത മകൻ അനിരുദ്ധ് ആയി എത്തിയിരുന്നത് ചലച്ചിത്ര നടൻ ശ്രീജിത്ത് വിജയ് ആയിരുന്നു. എന്നാൽ അടുത്തിടെ ശ്രീജിത്ത് ഈ പരമ്പരയിൽ നിന്ന് പിന്മാറിയിരിന്നു. ഇതിലെ വില്ലത്തിയായ കഥാപാത്രം വേദികയെ അതവരിപ്പിച്ച താരങ്ങളും പലതവണ മാറിയിരുന്നു.
കുടുംബവിളക്ക് സീരിയൽ ഹിറ്റാണെങ്കിലും സീരിയലിലെ താരങ്ങളുടെ പിന്മാറ്റം ആരാധകരെ അസ്വസ്തരാക്കുന്നു. വേദികയെ അവതരിപ്പിച്ചിരുന്ന നടിമാർ രണ്ടുപേരും പിന്മാറിയിരുന്നു.അമേയ നായർ ആണ് ഓണക്കാലം വരെ വേദികയായി എത്തിയിരുന്നത്.
ഈ കഥാപാത്രത്തിൽ നിന്ന് അമേയ മാറിയതിന് പിന്നാലെയാണ് പുതിയ വേദിക എത്തിയത്. അമേയ നായർക്ക് പകരം നടി ശരണ്യ ആനന്ദാണ് ഇപ്പോൾ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിനു പിന്നാലെയാണ് ശ്രീജിത്തും മാറിയത്.
എന്നാൽ ശ്രീജിത്ത് ഇപ്പോൾ ദുബായിൽ ആണുള്ളത്. അവിടെ എത്തിയ ശേഷം നടി മീരാനന്ദനും സുഹൃത്തിനും ഒപ്പമുള്ള ചിത്രമാണ് ശ്രീജിത് പങ്ക് വച്ചത്. മുൻപ് റേഡിയോ ജോക്കിയായി ദുബായിൽ ജോലി നോക്കുകയായിരുന്നു ശ്രീജിത്ത്. ശ്രീജിത്ത് പങ്കുവെക്കുന്ന പുതിയ ചിത്രങ്ങൾക്കുതാഴെ കുടുംബവിളക്കിലേക്ക് തിരിച്ചെത്തുമോയെന്ന് ആരാധകർ ചോദിക്കാറുണ്ട്. ശ്രീജിത്ത് മറുപടി നൽകിയിരുന്നില്ല.
ഇരുപത്തിയൊന്നാം വയസ്സിലാണ് ശ്രീജിത്ത് രതിനിർവേദം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുന്നത്.ഫാസിലിന്റെ ലീവിങ് ടുഗദർ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.രണ്ടാമത്തെ സിനിമയാണ് രതിനിർവേദം. ഒരു നടൻ എന്ന നിലയിൽ പ്രശസ്തി നേടി തന്ന ചിത്രമായിരുന്നു രതിനിർവേദം എന്നായിരുന്നു ശ്രീജിത്ത് പറഞ്ഞത്. പപ്പുവിനെ പോലെ മികച്ച കഥാപാത്രം പിന്നീട് ലഭിച്ചില്ലെന്ന് ശ്രീജിത്ത് തുറന്നുപറഞ്ഞിരുന്നു
അതേ സമയം ശ്രീജി്തിന്റേത് പ്രണയ വിവാഹമായിരുന്നു. ദുബായിയിൽ നിന്ന് നാട്ടിൽ വന്നപ്പോഴാണ് അർച്ചനയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ഒന്നര വർഷം പ്രണയിച്ചു. അതു കഴിഞ്ഞ് വീട്ടുകാരെ അറിയിച്ചു. 2018മെയ് 12ന് വിവാഹിതരാവുകയായിരുന്നു അർച്ചനയുടെ നാട് കണ്ണൂരിലാണെങ്കിലും പഠിച്ചതും വളർന്നതും ഡൽഹിയിലാണ്. കാക്കനാട് ഇൻഫോ പാർക്കിൽ ജോലി ചെയ്യുകയാണ് ശ്രീജിത്തിന്റെ ഭാര്യ അർച്ചന.