എനിക്ക് ആദ്യമായി കേരള സർക്കാരിന്റെ ബെസ്റ്റ് ആക്ടർ അവാർഡ് ലഭിക്കുന്നത് മോഹൻലാലുമായി ചേർന്ന് നിർമ്മിച്ച സിനിമയിലെ അഭിനയത്തിന്: വെളിപ്പെടുത്തലുമായി മമ്മൂട്ടി

863

മലയാളെ സിനിമാ പ്രേക്ഷകർക്ക് നിരവധി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുളള കൂട്ടുകെട്ടാണ് മെഗാസ്റ്റാർ മമ്മൂട്ടി സുപ്പർ ഡയറക്ടർ ഐവി ശശി കൂട്ടുകെട്ട്. മമ്മൂട്ടിയെ നായകനായി നിരവധി വിജയ ചിത്രങ്ങൾ ആണ് ഐവി ശശി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്.

മമ്മൂട്ടിയുടെ കരിയറിൽ വലിയ വഴിത്തിരിവായിട്ടുളള നിരവധി സിനിമകൾ ഐവി ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ആവനാഴി, ഇൻസ്‌പെക്ടർ ബൽറാം, അതിരാത്രം, മൃഗയ, വാർത്ത, മിഥ്യ, കാണാമറയത്ത് പോലുളള സിനിമകളെല്ലാം മമ്മൂട്ടി ഐവി ശശി കൂട്ടുകെട്ടിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബൽറാം വേഴ്സ് താരാദാസ് എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടിൽ മലയാളത്തിൽ അവസാനമായി പുറത്തിറങ്ങിയത്.

Advertisements

അതേ സമയം മമ്മൂട്ടിക്കൊപ്പം മലയാളത്തിന്റെ താരരാജാവ് മോഹൻലാലും പ്രധാന വേഷത്തിൽ എത്തിയ സിനിമകളും ഐവി ശശി ഒരുക്കിയിരുന്നു. ഇവരുടെ മിക്ക സിനിമകൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളിൽ ലഭിച്ചത്. അതേസമയം ഐവി ശശിക്കും മോഹൻലാലിനുമൊപ്പം സിനിമകൾ നിർമ്മിച്ചിരുന്ന കാലത്തെ കുറിച്ച് മമ്മൂട്ടി തുറന്നു പറഞ്ഞിരുന്നു.

തന്റെ പഴയകാല പ്രൊഡക്ഷൻ കമ്പനിയായ കാസിനോ എന്ന ബാനറിനെ കുറിച്ചാണ് മെഗാസ്റ്റാർ തുറന്നുപറഞ്ഞത്. സീമ, മോഹൻലാൽ, ഐവി ശശി, സെഞ്ച്വറി കൊച്ചുമോൻ തുടങ്ങിയവർക്കൊപ്പം താനും ഒന്നിച്ച നിർമ്മാണ കമ്പനി രണ്ട് മൂന്ന് സിനിമകൾ കഴിഞ്ഞതോടെ ഇല്ലാതായെന്നും മമ്മൂട്ടി വെളിപ്പെടുത്തുന്നു.

മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ:

ഞാൻ ഐവി ശശി, ലാൽ, സീമ, കൊച്ചുമോൻ എല്ലാം ചേർന്ന് മുൻപൊരു നിർമ്മാണ കമ്പനിയുണ്ടായിരുന്നു. കാസിനോ എന്നായിരുന്നു പ്രൊഡക്ഷൻ കമ്പനിയുടെ പേര്. ഞങ്ങൾ ചെയ്ത ആദ്യത്തെ സിനിമയായിരുന്നു അടിയൊഴുക്കുകൾ. എംടി ഐവി ശശി ടീമിന്റെ ചിത്രമായിരുന്നു. ആ സിനിമയ്ക്കാണ് എനിക്ക് ആദ്യമായി കേരള സർക്കാരിന്റെ ബെസ്റ്റ് ആക്ടർ അവാർഡ് ലഭിക്കുന്നത്.

രണ്ട് മൂന്ന് സിനിമകൾ കഴിഞ്ഞപ്പോൾ പിന്നെ അത് തുടരാൻ കഴിയാതെയായി. ടെലിവിഷൻ സീരിയലുകൾ എടുത്തിട്ടുണ്ട്. വേറെയും സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. വലിയ കാര്യമായ ഗുണമൊന്നും ഉണ്ടായിട്ടില്ല. ഒരു സിനിമയുടെ നിർമ്മാതാവിന് പെട്ടെന്ന് സിനിമ നിർമ്മിക്കാൻ കഴിയാതെ വന്നു. അങ്ങനെ സംവിധായകൻ മാനസികമായി ആകെ തകർന്ന അവസ്ഥയിലായി. അങ്ങനെ ചെയ്യേണ്ടി വന്നതാണ് സിനിമാ നിർമ്മാണം. അത് വലിയ രീതിയിൽ പ്ലാൻ ചെയ്ത് വന്ന കാര്യമൊന്നുമല്ല.

നമ്മൾ നിർമ്മിച്ചില്ലെങ്കിലും സിനിമ വേറെ ആളുകൾ നിർമ്മിക്കും. അതിൽ അഭിനയിക്കാൻ കഴിയുക എന്നതാണ് പ്രധാനമെന്നും മമ്മൂട്ടി പറഞ്ഞു. അതേസമയം 1984ലാണ് മമ്മൂട്ടി മോഹൻലാൽ കൂട്ടുകെട്ടിൽ അടിയൊഴുക്കുകൾ പുറത്തിറങ്ങിയത്. മമ്മൂട്ടിക്കൊപ്പം ജയനൻ വിൻസെന്റും മികച്ച ഛായാഗ്രാഹകനുളള സംസ്ഥാന പുരസ്‌കാരം ചിത്രത്തിലൂടെ നേടിയിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം റഹ്മാൻ, വിൻസെന്റ്, മേനക, സുകുമാരി, മണിയൻപിളള രാജു, ശങ്കരാടി, ബഹദൂർ, സത്താർ, കുതിരവട്ടം പപ്പു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭനയിച്ചിരുന്നു.

Advertisement