എന്റെ പ്രിയപ്പെട്ട പെൺകുട്ടികൾ, സീരിയൽ താരങ്ങൾക്ക് ഒപ്പം മകൾ അവന്തികയുമായി ചിപ്പി, ചിത്രം ഏറ്റെടുത്ത് ആരാധകർ

874

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പാഥേയം എനന സിനിമയിലൂടെയെത്തി പിന്നീട് മലയാളികളുടെ പ്രിയ നായികമാരിൽ ഒരാൾ ആയി മാറിയ താരമാണ് നടി ചിപ്പി. നിഷ്‌ക്കളങ്കമായ ചിരിയും അഭിനയവും കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ വളരെ പെട്ടന്ന് തന്നെ സ്ഥാനം നേടിയ സുന്ദരിയായരുന്നു ചിപ്പി.

നായികയായായും നായികയുടെ കൂട്ടുകാരിയായും സഹോദരിയായുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ചു തകർത്ത താരം വിവാഹ ശേഷം കുറച്ച് നാൾ അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. നിർമ്മാതാന് രഞ്ജിത്തിനെയായിരുന്നു ചിപ്പി വിവാഹം കഴിച്ചത്. അതിനാൽ തന്നെ നടി നിർമ്മാതാവിന്റെ റോളിൽ സിനിമയിൽ നിറഞ്ഞു നിന്നിരുന്നു. അവന്തികയാണ് ചിപ്പിയുടെയും രഞ്ജിത്തിന്റെയു ഒരേ ഒരു മകൾ.

Advertisements

ഇടവേളയ്ക്ക് ശേഷം ടെലിവിഷൻ പരമ്പ രകളിലൂടെ ചിപ്പി ശക്തമായി തിരിച്ചു വരവ് നടത്തിയിരുന്നു. സിനിമയിലേത് പോലെ തന്നെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയായി താരം ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിലാണ് ചിപ്പി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

താരത്തിന്റെ ഭർത്താവ് രഞ്ജിത്ത് നിർമ്മിക്കുന്ന നിരവധി പരമ്ബരകളിൽ ആണ് ചിപ്പി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന താരം തന്റെ സീരിയലുകളുടെ പ്രെമോഷനുവേണ്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി വരികയാണ്. ഇപ്പോൾ ചിപ്പി പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

എന്റെ പ്രിയപ്പെട്ട പെൺകുട്ടികൾ എന്ന് ക്യാപ്ഷനും നൽകി കൊണ്ടാണ്തന്റെ പുതിയ ചിത്രം താരം പങ്കുവെച്ചത്. ചിത്രത്തിൽ ഇപ്പോൾ അഭിനയിക്കുന്ന പരമ്പരയിലെ താരങ്ങളും സ്വന്തം മകളുമാണ് ഉള്ളത്. ചിത്രത്തിൽ ഇടത്ത് നിന്ന് ആദ്യം നിൽക്കുന്നതാണ് ചിപ്പിയുടെ മകൾ അവന്തിക.

കൂടാതെ സിനിമ സീരിയൽ താരം ഷഫ്നയും ചിത്രത്തിൽ ഉണ്ട്. ഷഫ്നയുടെ ഭർത്താവ് ആയ സജിൻ പരമ്പരയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ മകളായി പാഥേയം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ചിപ്പി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

മലയാളം കൂടാതെ നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചു. കർണാടക സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് 1996 ൽ താരത്തിന് നിന്നും ലഭിച്ചിരുന്നു. കുറച്ചു നാൾ അഭിനയത്തിൽ നിന്നും മാറി നിന്നെങ്കിലും തങ്ങളുടെ പ്രിയ താരം ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമായതിന്റെ സന്തോഷത്തിൽ ആണ് ആരാധകരും.

Advertisement