ആ മോഹൻലാൽ ശ്രീനിവാസൻ ചിത്രം ബോക്‌സോഫീസിൽ തകർന്നു, എന്നാൽ ദേശീയ അവാർഡ് കൊണ്ട് ചരിത്രം കുറിച്ചു

63

ക്ലാസ് സംവിധായകനായിരുന്ന സിബി മലയിൽ മോഹൻലാലിനെ നായകനാക്കി 1986ൽ ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന ചിത്രം ചെയ്തത് പക്കാ കൊമേഴ്‌സിയൽ വിജയത്തിന് വേണ്ടി തന്നെയായിരുന്നു. എന്നാൽ ആ സിനിമയുടെ വിധി മറ്റൊന്നായിരുന്നു.

ചിത്രം വൻപരാജയമായെങ്കിലും ആ വർഷത്തെ മികച്ച സാമൂഹിക ചിത്രത്തിനുള്ള നാഷണൽ അവാർഡ് സ്വന്തമാക്കി കൊണ്ടായിരുന്നു ശ്രീനിവാസൻ രചന നിർവഹിച്ച ഈ ചിത്രം മലയാള സിനിമയിൽ അടയാളപ്പെട്ടത്.

Advertisements

അന്നത്തെ കാലത്ത് വ്യാജ സർട്ടിഫിക്കറ്റുകളുമായി അന്യദേശക്കാർ കേരളത്തിലെ സ്‌കൂളിലേക്ക് ജോലി തേടി വരുന്നത് ഒരു പതിവ് ആയിരുന്നുവെന്നും അങ്ങനെയൊരു വിഷയം സിനിമയിൽ അവതരിപ്പിച്ചാൽ നന്നാകുമെന്ന് ശ്രീനിവാസനാണ് തന്നോട് പറഞ്ഞതെന്നും ചിത്രത്തിന്റെ സംവിധായകനായ സിബി മലയിൽ പറയുന്നു.

മോഹൻലാലിനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടമാകുകയും സിബി മലയിൽ തന്നെ ഈ സിനിമ ചെയ്യണമെന്നു ശ്രീനിവാസൻ മോഹൻലാലിനെ അറിയിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

അത് വരെയുള്ള മോഹൻലാൽ സിനിമകളിൽ നിന്നുമാറി മോഹൻലാലിന്റെ അഭിനയ നിമിഷങ്ങളെയും ഹ്യൂമറിലെ സ്വാഭാവികതയും വരച്ചു കാട്ടിയ ചിത്രമായിരുന്നു ദൂരെ ദൂരെ ഒരു കൂട് കൂട്ടാം. പക്ഷെ സിനിമ സാമ്പത്തികമായി വിജയം കണ്ടിരുന്നില്ല, നടൻ എന്ന നിലയിൽ മോഹൻലാലിന് ഏറെ ഗുണം ചെയ്ത ചിത്രം കൂടിയായിരുന്നു ദൂരെ ദൂരെ ഒരു കൂട് കൂട്ടാം.

Advertisement