മമ്മൂട്ടിച്ചിത്രത്തിന് കോടികളുടെ ബിസിനസ്, മാമാങ്കം വാങ്ങിയത് സിനിമയിലെ രാജാക്കൻമാർ

17

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയാണ് മാമാങ്കം. ആ സിനിമയുടെ റിലീസും അത്രയും ഗ്രാൻഡായാണ് നടക്കുന്നത്. ചിത്രം വിദേശ രാജ്യങ്ങളിൽ മെഗാറിലീസിന് തയ്യാറെടുക്കുകയാണ്.
യുഎസ് കാനഡ ഏരിയയിൽ മിഡാസ് ഗ്രൂപ്പാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഇതിന് മുമ്പ് ഒരു മലയാള ചിത്രവും മിഡാസ് വിതരണം ചെയ്തിട്ടില്ല.

വൻ തുക നൽകിയാണ് മാമാങ്കത്തിൻറെ വിതരണാവകാശം മിഡാസ് സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ ഇത്രയും ഉയർന്ന ഒരു തുകയ്ക്ക് ഒരു മലയാള ചിത്രവും വിറ്റുപോയിട്ടില്ല. അതേസമയം, തെലുങ്കിലെ ഏറ്റവും നിർമ്മാതാക്കളിൽ ഒരാളായ അല്ലു അരവിന്ദിന്റെ ഗീതാ ആർട്സ് ആണ് തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Advertisements

ആന്ധ്രയിലും തെലങ്കാനയിലും മാമാങ്കം വൈഡ് റിലീസിന് ഒരുങ്ങുകയാണ് ഗീതാ ആർട്സ്. പിവിആർ ഗ്രൂപ്പാണ് തമിഴിൽ മാമാങ്കം വിതരണത്തിനെടുത്തിരിക്കുന്നത്. ഹിന്ദിയിലും പിവിആർ തന്നെയാണ് വിതരണം. തമിഴ് ഹിന്ദി പതിപ്പിന്റെ അവകാശം നേടാനുള്ള മത്സരത്തിൽ കോടികൾ നൽകിയാണ് പിവിആർ വിതരണാവകാശം നേടിയെടുത്തത്.
യുഎഇ ജിസിസി മേഖലകളിൽ ഫാർസ് ഫിലിംസാണ് മാമാങ്കം പ്രദർശനത്തിനെത്തിക്കുന്നത്. നൂറുകണക്കിന് കേന്ദ്രങ്ങളിൽ അവിടെ റിലീസുണ്ടായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

Advertisement