ഞങ്ങളുടെ ഷോട്ട് കഴിയുമ്പോൾ തന്നെ പാർവ്വതിയെ അവരുടെ അമ്മ എന്റെ അടുത്ത് നിന്ന് മാറ്റും: പ്രണയം കൊടുംപിരി കൊണ്ട് നിന്ന കാലത്തെകുറിച്ച് ജയറാം

39

മലയാള സിനിമയിലെ മാതൃക താരദമ്പതികളാണ് നടൻ ജയറാമും പാർവ്വതിയും. സിനിമയിൽ കത്തി നിൽക്കുമ്പോൾ പ്രണയിച്ച് വിവാഹിതരായ ഇവർ മികച്ച കുടുംബ ജീവിതമാണ് നയിക്കുന്നത്. കമൽ സംവിധാനം ചെയ്ത ശുഭയാത്ര എന്ന സിനിമ ചെയ്യുമ്പോഴാണ് തന്റെയും പാർവതിയുടെയും പ്രണയം കൂടുതൽ ദൃഡമായതെന്നാണ് ജയറാം പറയുന്നത്.

ആ സിനിമയെക്കുറിച്ചുള്ള ചില നല്ല ഓർമ്മകൾ ഇന്നും തന്റെ മനസ്സിലുണ്ടെന്ന് ജയറാം പറയുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞു പാർവതിയുടെ അമ്മ കറക്റ്റ് സമയത്ത് ഇടപെടുമെന്നും തങ്ങൾക്ക് സംസാരിക്കാനുള്ള അവസരം ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഒരുക്കി തരുമായിരുന്നുവെന്നും ജയറാം പറയുന്നു.

Advertisements

ജയറാമിന്റെ വാക്കുകൾ ഇങ്ങനെ:

ശുഭയാത്ര എന്ന സിനിമ ചെയ്യുമ്പോൾ ഞങ്ങളുടെ പ്രണയം കൊടുംപിരി കൊണ്ട് നിൽക്കുന്ന കാലമാണ്. അത് കൊണ്ട് തന്നെ പാർവതിയുടെ അമ്മ സ്ഥിരമായി സെറ്റിലുണ്ടായിരുന്നു. ഞങ്ങളുടെ ഷോട്ട് കഴിയുമ്പോൾ തന്നെ അമ്മ ഇടപെടും, ‘മതി മതി’ എന്ന് പറഞ്ഞു പാർവതിയെ എന്റെ അടുത്ത് നിന്ന് മാറ്റിക്കൊണ്ട് പോകും.

ഇല്ലാത്ത സീൻ ചിത്രീകരിക്കുക ആണെന്ന് പറഞ്ഞുകൊണ്ട് അമ്മയെ തെറ്റിദ്ധരിപ്പിച്ച് ഞങ്ങൾക്ക് സംസാരിക്കാനുള്ള അവസരം നൽകുമായിരുന്നു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. അത്രയ്ക്ക് രസകരമായിരുന്നു ആ കാലം എന്നും ഒരു ടിവി ചാനൽ പ്രോഗ്രാമിൽ ജയറാം പങ്കുവയ്ക്കുന്നു.

ശുഭയാത്ര എന്ന സിനിമയ്ക്ക് ശേഷമാണു ജയറാം പാർവതിയുടെ കഴുത്തിൽ മിന്നുചാർത്തിയത്. ജയറാം പാർവതി താര ദമ്പതികൾ പതിനഞ്ചോളം സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Advertisement