മുട്ടയുടെ വെള്ള മാത്രം കഴിച്ച് നടി വിദ്യാബാലൻ കുറച്ചത് 15 കിലോ: അമ്പരന്ന് ആരാധകർ

9847

നിരവധി മികച്ച കഥാപാത്രങ്ങളിലൂചെ ബോളിവുഡിന്റെ സൂപ്പർ നായികയായി മാറിയ മലയാളിയായ താര സുന്ദരിയാണ് നടി വിദ്യാ ബാലൻ. ബോളിവുഡിലെ മുൻനിര അഭിനയത്രിമാരിൽ ഒരാളായ വിദ്യാ ബാലൻ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ വളരെ ശ്രദ്ധ നൽകുന്ന അഭിനയത്രികൂടിയാണ്.

അതേ സമയം മെലിഞ്ഞും തടിച്ചും പലപ്പോഴും പ്രിയ നായിക വിദ്യാബാലൻ ആരാധകരെ ഞെട്ടിക്കാറുണ്ട്. അമിത വണ്ണം അല്ലെങ്കിൽ ശരീരഭാരം കൂടുന്നത് പലരിലും പല തരത്തിലുളള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കാനായി നോക്കാൻ ഇനി ഒരു വഴിയും ബാക്കി കാണില്ല. പട്ടിണി കിടന്നുകൊണ്ട് വണ്ണം കുറയ്ക്കാൻ നോക്കുന്നത് മണ്ടത്തരം മാത്രമാണ്.

Advertisements

എന്നാൽ ചില ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് നമ്മുക്ക് ശരീരഭാരം കുറയ്ക്കാം. നേരത്തെ ഡർട്ടി പിക്ചർ എന്ന ചിത്രത്തിന് വേണ്ടി നന്നായി തടിച്ച വിദ്യയ്ക്ക് അത് ഇല്ലാതാക്കാനായി ഏറെ പാട് പെടേണ്ടി വന്നു. പട്ടിണി കിടന്നിട്ട് കുറയാതിരുന്ന തടി ഭക്ഷണം കഴിച്ചാണ് വിദ്യ ബാലൻ കുറച്ചത്. രണ്ട് മണിക്കൂർ ഇടവിട്ട് ഇടവിട്ട് ഭക്ഷണം കഴിച്ച് കൊണ്ട് പതിനഞ്ച് കിലോ കുറയ്ക്കാൻ കഴിഞ്ഞതായി വിദ്യാ ബാലൻ പറഞ്ഞിരുന്നു.

Also Read
വില്ലനും നായകനുമല്ല, തിരക്കഥയാണ് താരം! മോണ്‍സ്റ്റര്‍ ഇതുവരെ മലയാളത്തില്‍ അവതരിപ്പിക്കാത്ത പ്രമേയം: മോഹന്‍ലാല്‍

ഇതിന് പുറമെ ആഴ്ചയിൽ നാലോ അഞ്ചോ ദിവസം ജിമ്മിൽ പോകും. ഇതിന് പുറമെ ഓട്ടം, കിക്കിങ്, ബെൻഡിങ്, ട്വിസിറ്റിങ് എന്നിവയെല്ലാം താളത്തിൽ ചെയ്യുന്ന കാലിസ്‌തെനിക്‌സ് വ്യായാമവും ചെയ്തു. പരിശീലകനായ വിലയത് ഹുസൈന്റെ മേൽനോട്ടത്തിൽ ആയിരുന്നു ഇത്.

കാർഡിയോ എക്‌സർസൈസും ചെയ്യാറുണ്ട്. വീട്ടിൽ ജിം ഇല്ലെങ്കിലും ചെറു വ്യായാമങ്ങൾ വീട്ടിലും ചെയ്യാറുണ്ട്. മുടക്കമില്ലാതെ നിത്യവും എട്ട് മണിക്കൂർ താൻ ഉറങ്ങാറുണ്ടെന്നും താരം വ്യക്തമാക്കുന്നു. കൂടുതൽ പ്രോട്ടീനും കാർബോ ഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമമാണ് തന്റേതെന്നും വിദ്യ വ്യക്തമാക്കുന്നു.

ഡയറ്റീഷ്യൻ പൂജ മഖിജയുടെ നിർദേശപ്രകാരമാണിത്. ഏത് ഭക്ഷണം കഴിച്ചാലും അത് മാത്രം കഴിക്കുകയെന്നതാണ് ശീലം. ആപ്പിൾ കഴിക്കുമ്പോൾ അത് മാത്രം. ചപ്പാത്തിക്കൊപ്പം ചോറ് കഴിക്കാറില്ല. മൈദ ചേർത്ത ആഹാരങ്ങൾ കഴിക്കാറേയില്ല.

ദിവസം ഒരു തവണയെങ്കിലും പച്ചക്കറി ജ്യൂസ് നിർബന്ധമാണ്. പഴങ്ങൾ ചവച്ച് കഴിക്കാനാണ് ഇഷ്ടം. കരിക്കിൻ വെള്ളവും പഥ്യമാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ചോക്ലേറ്റ് കഴിക്കുന്ന കാര്യത്തിൽ യാതൊരു കോപ്രമൈസുമില്ല. പൂർണമായും സസ്യഭുക്കായിരുന്ന വിദ്യ ഡയറ്റിങ് തുടങ്ങിയതോടെ മുട്ടയുടെ വെള്ള കഴിക്കാൻ തുടങ്ങി.

ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാൽ കൂടുതൽ കുരുമുളക് ചേർത്ത് കഴിക്കാൻ തുടങ്ങി. പ്രോട്ടീന് വേണ്ടിയാണ് ഈ വിട്ട് വീഴ്ചയ്ക്ക് തയാറായതെന്നും വിദ്യ വ്യക്തമാക്കുന്നു. പോഷകാഹാരങ്ങളുടെ പട്ടികയിൽ മുൻനിര സ്ഥാനമാണ് മുട്ടയ്ക്ക് ഉള്ളത്.

ദിവസവും രണ്ട് വെള്ളക്കരു വീതം കഴിച്ചാൽ ഒരാൾക്ക് ആവശ്യമുള്ള പ്രോട്ടീൻ അതിൽനിന്ന് ലഭിക്കും. മുട്ട കഴിക്കേണ്ട രീതിയിൽ കഴിച്ചാൽ ശരീരഭാരം കൂടില്ല. മുട്ടയോടൊപ്പം ചീര കൂടി ചേർത്തുകഴിക്കുന്നത് നല്ലതാണ്. വിശപ്പ് ശമിപ്പിക്കാൻ ചീര മികച്ചതാണ്.

അയണിന്റെ അംശം ചീരയിൽ കൂടുതലായതിനാൽ ബലവും മെറ്റബോളിസവും വർധിപ്പിക്കാൻ സഹായിക്കും. ഒരിക്കലും ചീര കഴിക്കുന്ന കൊണ്ട് വണ്ണം കൂടില്ല. മുട്ടയോടൊപ്പം ഓട്മീലും കഴിക്കുന്നത് നല്ലതാണ്. ഓട്മീലിൽ അന്നജം ധാരാളമുണ്ട്. ഇത് ഭക്ഷണം ദഹിപ്പിക്കുന്നു.

Also Read
മഹേഷ് ബാബുവിന്റെ മൂന്നുതവണ അടിച്ചു; ഇതോടെ നിന്നോട് ഞാന്‍ തെറ്റെന്തെങ്കിലും ചെയ്തോ എന്നാണ് അദ്ദേഹം ചോദിച്ചത്; വെളിപ്പെടുത്തി കീര്‍ത്തി സുരേഷ്

ഡൈജസ്റ്റീവ് ആസിഡ് വിശപ്പിനെ ഇല്ലാതാക്കുകയും കാലറി എരിച്ചുകളയുകയും ചെയ്യുമെന്ന് താരം പറയുന്നു. അതേ സമയം വിദ്യാ ബാലൻ ആദ്യം അഭിനയിച്ചത് മലയാള സിനിമയിലായിരുന്നു അതും മോഹൻലാലിന് ഒപ്പം.മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പമാണ് അഭിനയം തുടങ്ങിയതെങ്കിലും ആ ചിത്രം പകുതിക്ക് വെച്ച് മുടങ്ങിയിരുന്നു.

പക്ഷേ ആ സിനിമ നിന്നുപോയതോടെ പിന്നീട്ടങ്ങോട്ട് രാശിയില്ലാത്ത നായികയായി വിദ്യ ബാലൻ മുദ്രകുത്തപ്പെട്ടു. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ വിദ്യാബാലന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബോളിവുഡ് സംവിധായകനും എഴുത്തുകാരാനുമായ പ്രദീപ് സർക്കാരിനെ കണ്ടതോടെ വിദ്യാ ബാലന്റെ സിനമാ ജീവിതം തന്നെ മാറി.

വിദ്യ സിനിമയിൽ ആദ്യമായി അഭിനയിച്ചത് 2003ൽ ഭലോ ദേക്കോ എന്ന ബംഗാളി സിനിമയിലാണ്. പരിണീത എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ ഹിന്ദി സിനിമ. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്‌കാരം വിദ്യാ ബാലന് ലഭിച്ചിരുന്നു. ബോളിവുഡ് താരം വിദ്യാബാലൻ വിവാഹ ശേഷവും അഭിനയത്തിൽ സജീവമാണ്. നിർമ്മാതാവായ സിദ്ധാർത്ഥ കപൂറാണ് വിദ്യയുടെ ഭർത്താവ്.

Advertisement