ബാലതാരമായി എത്തി തമിഴകത്തിന്റെ ലിറ്റിൽ സൂപ്പർസ്റ്റാർ എന്ന പേരുനേടിയ താരമാണ് സിലമ്പരസൻ എന്ന ചിമ്പു. തമിഴിലെ പ്രശസ്ത നിർമ്മാതാവും സംവിധായകനും നടനും ആയിരുന്നു ടി രാജേന്ദ്രന്റെ മകനായ ചിമ്പു പിതാവിന്റെ ചിത്രങ്ങളിലൂടെ ആണ് ബാലതാരമായി കൂടിതലും കൈയ്യടി നേടിയിട്ടുള്ളത്.
നായകനായും നിരവധി സിനിമകളിൽ എത്തിയ ചിമ്പു കാലത്ത് തമിഴ് സിനിമയിലെ മിന്നും താരം കൂടി ആയിരുന്നു. അതേ സമയം താരത്തിന്റെ ജീവിതത്തിലും സിനിമയിലും സംഭവിച്ച വിവാദങ്ങളും പരാജയങ്ങളും ചിമ്പുവിനെ തളർത്തിയിരുന്നു. ഏറെ നാളായി സിനിമയിൽ നിന്നും വിട്ട് നിൽക്കുന്ന ചിമ്പു ഇപ്പോൾ തിരിച്ച് വരവിന്റെ പാതയിലാണ്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത വെന്ത് തണിന്തതു കാട് ആണ് ചിമ്പുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പത്തു തലയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.
ചിമ്പുവിന്റെ ജീവിതം എന്നും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നതായിരുന്നു. നിരവധി വിവാദങ്ങൾ ആണ് താരത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. അതേ സമയം നയൻതാരയും ഹൻസികയും അടക്കമുള്ള താര സുന്ദരിമാരും ആയുള്ള ചിമ്പുവിന്റെ പ്രണയങ്ങളും ഇന്നും ചർച്ചാ വിഷയമാണ്.
നടി ഹൻസികയും ചിമ്പുവും തമ്മിൽ ഒരിക്കൽ പൊരിഞ്ഞ പ്രണയത്തിൽ ആയിരുന്നു. ഇരുവരും വിവാഹത്തിനായി തയ്യാറെടുക്കുകയും ചെയ്തിരുന്നു, എന്നാൽ പിന്നീട് ഇവർ പിരിയുക ആയിരുന്നു. എന്തു കൊണ്ടാണ് തങ്ങൾ പിരിഞ്ഞത് എന്ന് ഹൻസികയും ചിമ്പുവും ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല.
2013 ൽ ആയിരുന്നു ചിമ്പുവും ഹൻസികയും തങ്ങൾ പ്രണയത്തിലാണെന്ന് ആരാധകരെ അറിയിക്കുന്നത്. വിവാഹത്തിന് ആയി തയ്യാറെടുക്കുന്നതിന് ഇടെയാണ് ഇരുവരും പിരിയുന്നത്. എന്നാൽ എന്തുകൊണ്ടാണ് തങ്ങൾ പിരിയാൻ തീരുമാനിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ ഹൻസിക വിവാഹിതയാകാൻ പോകുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബിസിനസുകരാനെയാണ് ഹൻസിക വിവാഹം കഴിക്കുന്നതെന്നും രാജസ്ഥാനിലെ പാലസിൽ വച്ചാണ് വിവാഹമെന്നും റിപ്പോർട്ടുകൾ പറയുന്നത്.അതേസമയം ചിമ്പുവും പ്രണയത്തിൽ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നടി നിധി അഗർവാളും ചിമ്പുവും പ്രണയത്തിൽ ആണെന്നും ഇരുവരും ഉടനെ വിവാഹം കഴിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇരുവരും ഇപ്പോൾ ലിവിംഗ് ടുഗദറിൽ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേ സമയം മുമ്പ് ഒരിക്കൽ ഒരു പരിപാടിക്കിടെ താൻ കടന്നു വന്ന പ്രതിസന്ധികളെക്കുറിച്ച് ചിമ്പു തുറന്നു പറഞ്ഞിരുന്നു. സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്ന കാലത്തായിരുന്നു ചിമ്പുവിന്റെ ഈ പ്രതികരണം വന്നത്. തന്റെ സിനിമ റിലീസ് ചെയ്തിട്ട് രണ്ട് വർഷമായി, ഈ സമയം കൊണ്ട് ഞാൻ ഒരുപാട് പഠിച്ചു. ജീവിതത്തിൽ പ്രതിസന്ധികളെ നേരിടുന്നത് ഞാൻ മാത്രമല്ല, എല്ലാവർക്കും അവരവരുടേതായ പ്രശ്‌നങ്ങളുണ്ട്.
ഞാൻ ജനിച്ചത് വായിൽ വെള്ളിക്കരണ്ടിയും ആയിട്ട് ആണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ രണ്ട് വർഷത്തിന് ഉള്ളിൽ ഏതൊരു സാധാരണക്കാരനും നേരിടുന്ന പ്രശ്‌നങ്ങളത്രയും ഞാൻ നേരിട്ടു എന്നാണ് ചിമ്പു പറഞ്ഞത്. ഞാൻ സമ്പാദിച്ച പണമത്രയും അമ്മയ്ക്ക് നൽകി. രണ്ട് വർഷത്തിനിടെ ഒരു സിനിമ പോലുമില്ലായിരുന്നു, ഞാനാകെ തകർന്നു പോയി. അമ്മയോട് പണം ചോദിക്കാൻ ബുദ്ധിമുട്ടായിരുന്നു.
എനിക്ക് എല്ലാം നഷ്ടമായി. ഓഫറുകൾ നഷ്ടമായി. സിനിമകൾ റിലീസായില്ല. ഒന്നും എനിക്ക് അനുകൂലമായിരുന്നില്ല.ഞാൻ കരുതിയത് എന്റെ കാമുകി എന്റെ കൂടെ ഉണ്ടാകുമെന്നായിരുന്നു. പക്ഷെ ഞാൻ കഷ്ടത്തിൽ ആയപ്പോൾ അവൾ എന്നെ ഉപേക്ഷിച്ചു എന്നാണ് താരം പറയുന്നത്. കല്യാണം കഴിച്ച് എന്റെ കുട്ടിയുടെ മുഖത്ത് നോക്കി എന്റെ വേദന മറക്കാം എന്നായിരുന്നു കരുതിയിരുന്നത്.
പക്ഷെ അത് നടന്നില്ല, എനിക്ക് തോന്നുന്നത് ദൈവം എന്നെ പരീക്ഷിക്കുക ആണെന്നാണ്. എല്ലാം പോയി, എനിക്കുള്ളത് ഈ ജീവിതം മാത്രമാണ്. അതിനാൽ ഞാൻ ജീവിച്ചിരിക്കുന്നതിൽ എന്തോ കാരണമുണ്ടെന്ന് എനിക്ക് തോന്നി. എല്ലാ ഉയർച്ച താഴ്ചകളിലും ആരാധകർ എനിക്കൊപ്പമുണ്ടായിരുന്നു എന്നും ചിമ്പു പറഞ്ഞിരുന്നു.