മലയാള സിനിമയിലെ എണ്ണംപറഞ്ഞ സംവിധായകരിൽ ഒരാളാണ് ജയരാജ്. ഒരേസമയം കലാമൂല്യം ഉള്ള സിനിമകളും പക്കാ എന്റർടെയിൻമെന്റുകളായ സിനിമകളും ചെയ്യുന്നതിൽ ഒരു പ്രത്യേക കഴിവുതന്നെയുള്ള സംവിധായകൻ കൂടിയാണ് ജയരാജ്.
മെഗാസ്റ്റാർ മമ്മൂട്ടി, സൂപ്പർതാരങ്ങളായ സുരേഷ് ഗോപി, ജയറാം തുടങ്ങി പുതുഖങ്ങളെ വെച്ചുവരെ ക്ലാസ്സിക് മൂവികളും കൊമേഴ്‌സ്യൽ മുവികളും ജയരാജ് ഒരുക്കിയിട്ടുണ്ട്. എന്നാൽ മലയാളികളുടെ പ്രിയ നടൻ താരരാജാവ് മോഹൻലാലുമായി ചേർന്നൊരു സിനിമ ഇതുവരെയും ജയരാജ് ഒരുക്കിയിട്ടില്ല.
ഇനി അങ്ങനെ ഒരു സിനിമ സംഭവിക്കുമോ എന്നതിൽ വലിയ ഉറപ്പുമില്ല, കാരണം മുൻപൊരിക്കൽ ജയരാജ് മോഹൻലാലിനെ വെച്ചൊരു സിനിമ ജയരാജ് പ്ലാൻ ചെയ്യുകയും തുടർന്ന് ചില കാരണങ്ങളാൽ ആ സിനിമ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
ഇതോടെ മോഹൻലാൽ തന്നിൽ നിന്ന് അകലം പാലിച്ചതായി ജയരാജ് പറയുന്നു. കൗമുദിക്ക് നൽകിയ അഭിമുഖത്തില് ആയിരുന്നു ജയരാജ് ഇക്കാര്യം വ്യക്തമാക്കിയത്. ജയരാജിന്റെ വാക്കുകൾ ഇങ്ങനെ:
ജീവിതത്തിൽ വേണ്ടതേ സംഭവിക്കു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങൾ തമ്മിൽ അസോസിയേറ്റ് ചെയ്യുന്നത് മലയാളത്തിൽ ഒരു മികച്ച സിനിമ ആകും എന്ന് ഉറപ്പ് എനിക്കുണ്ട് പക്ഷേ സംഭവിച്ചില്ല അതിന് ഇനി സാധ്യതയും കുറവാണ്.
ദേശാടനത്തിന് ശേഷം മഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം അണിയറയിൽ പ്ലാൻ ചെയ്തിരുന്നു. ഗാനങ്ങളും കോസ്റ്റ്യൂമും ലൊക്കേഷനും അടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. പക്ഷേ എന്റെ വ്യക്തിപരമായ ഒരു പ്രശ്നം കൊണ്ട് ചിത്രം മുടങ്ങുകയായിരുന്നു.
കുടുംബത്തോടൊപ്പം ആഫ്രിക്കയിൽ യാത്രപോയിരുന്ന മോഹൻലാൽ ചിത്രത്തിന് വേണ്ടി മാത്രം ട്രിപ്പ് ക്യാൻസൽ ചെയ്ത് വന്നു. അപ്പോഴാണ് സിനിമ ഉപേക്ഷിക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത്. നേരത്തെ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്ന ഒറ്റ ചോദ്യം മാത്രമാണ് മോഹൻലാൽ അപ്പോൾ എന്നോട് ചോദിച്ചത്.
ആ ഓർമ ഉള്ളതിനാലാവാം അദ്ദേഹം ഞാനുമായി പിന്നീട് ചിത്രങ്ങൾ ചെയ്യാൻ സമ്മതം തരാത്തത്.
കുഞ്ഞാലി മരയ്ക്കാരുടെ സ്‌ക്രിപ്റ്റ് കൊടുത്തപ്പോൾ മൂന്നുവർഷത്തോളം അത് കൈയ്യിൽ വച്ചു. ഒരു മറുപടിയും പറഞ്ഞില്ല. വീരത്തിന്റെ എല്ലാ കാര്യങ്ങളും ഞാൻ അദ്ദേഹത്തെ കാണിച്ചിട്ടുണ്ട് അദ്ദേഹം ചിരിക്കുക മാത്രമാണ് ചെയ്തത്.
Also Read
വീണ്ടും ഒന്നിച്ച് ഭാവനയും റിമി ടോമിയും, സൗഹൃദം പിരിയാത്ത താരസുന്ദരിമാരെ സ്‌നേഹം കൊണ്ടുമൂടി ആരാധകർ
ഇതൊക്കെ പ്രാക്ടിക്കൽ ആകുമോ എന്ന് എന്നോട് ചോദിച്ചു. ഇങ്ങനെ വളരെ ലാഘവത്തോടെ പല സമയങ്ങളിലും അദ്ദേഹം എന്നെ ഒഴിവാക്കുകയാണ് ചെയ്തിട്ടുള്ളത്. എന്തായാലും മലയാള സിനിമയ്ക്ക് ഇത് വഴി ഒരു മികച്ച സിനിമയാണ് നഷ്ടമാകുന്നതെന്നും അദ്ദേഹം തയ്യാറാണെങ്കിൽ താനും റെഡിയാണെന്നും ജയരാജ് വ്യക്തമാക്കുന്നു.