അന്ന് ഞാൻ മമ്മൂക്കയെ കളിയാക്കി, എന്നാൽ പിറ്റേ ദിവസം മമ്മൂക്ക എന്നെ ഞെട്ടിച്ചു കളഞ്ഞു: വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ

787

മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടനാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദൻ. സിനിമയിൽ നായകൻ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദൻ തിളങ്ങിയിട്ടുണ്ട്.

ഇപ്പോൾ മലയാള സിനിമയിലെ യുവ താരങ്ങളിൽ മുന്നിൽ നിൽക്കുന്ന താരമാണ് നടൻ ഉണ്ണി മുകുന്ദൻ. മസിൽ അളിയൻ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറിൽ ഒരു വഴിത്തിരിവായത്. മല്ലുസിംഗിൽ പൃഥ്വിരാജിന് പകരക്കാരനായിട്ടായിരുന്നു ഉണ്ണി മുകുന്ദൻ എത്തിയത്.

Advertisements

ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകൻമാരിൽ മുൻ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി. സിനിമയിൽ നായകനായും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദൻ തിളങ്ങിയിട്ടുണ്ട്. കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.

Also Read
അങ്ങനെ വളരെ ലാഘവത്തോടെ പല സമയങ്ങളിലും അദ്ദേഹം എന്നെ ഒഴിവാക്കുകയാണ് ചെയ്തിട്ടുള്ളത്: മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാത്തിനെ കുറിച്ച് ജയരാജ്

തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു. വൈശാഖിന്റെ മല്ലൂസിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്.

വിക്രമാദിത്യൻ ഫയർമാൻ,സാമ്രാജ്യം 2,ഒരു വടക്കൻ സെൽഫി, കെഎൽ 10 പത്ത്, സ്റ്റെൽ,കാറ്റും മഴയും,ഒരു മുറൈയ് വന്ത് പാർത്തായാ,ജനത ഗ്യാരേജ്, അവരുടെ രാവുകൾ,ക്ലിന്റ്, തരംഗം,മാസ്റ്റർപീസ് ഭാഗമതി (തമിഴ് തെലുങ്ക്) ഇര, ചാണക്യതന്ത്രം, മാമാങ്കം എന്നിവയൊക്കെ ഉണ്ണിമുകന്ദൻ വേഷമിട്ട പ്രധാന ചിത്രങ്ങൾ ആണ്.

ഇപ്പോഴിതാ മലയാളത്തിൽ ആക്ഷൻ ചെയ്യുന്ന നടന്മാരോടും വർക്കൗട്ട് കാര്യമായി ചെയ്യുന്നവരോടും ഒക്കെ തനിക്ക് ഒരു പ്രത്യേക സ്‌നേഹമാണെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ. മോഹൻലാലിനോടും മമ്മൂട്ടിയോടും പൃഥ്വിരാജിനോടുമൊക്കെ തനിക്ക് അത്തരത്തിലൊരു സ്‌നേഹക്കൂടുതലുണ്ടെന്നും താരം തുറന്ന് പറയുന്നു.

വർക്കൗട്ടുമായി ബന്ധപ്പെട്ട് തന്നെ അതിശയിപ്പിച്ച ഒരു നടനാണ് മമ്മൂട്ടിയെന്നും കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറയുന്നു. മമ്മൂട്ടിയുമൊത്തുള്ള രസകരമായ ഒരു അനുഭവവും ഉണ്ണി അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.

എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ് മമ്മൂട്ടി. അദ്ദേഹവുമൊത്ത് ഒരുപാട് സിനിമകളും ചെയ്യാൻ സാധിച്ചിട്ടുണ്ട്. പിന്നെ ഞങ്ങൾ തമ്മിലുള്ള ഒരു സിങ്ക് എന്ന് പറയുന്നത് പുള്ളി കാര്യമായി ഫിറ്റ്‌നെസ് ഒക്കെ നോക്കുന്ന ആളാണ്. അതിൽ ഒരു കാര്യം എടുത്തുപറയേണ്ടതായി ഉള്ളത് ബോംബെ മാർച്ച് സിനിമ ചെയ്യുന്ന സമയത്തുള്ള ഒരു സംഭവമാണ്.

മമ്മൂക്ക നിൽക്കുന്ന ഹോട്ടലിൽ ജിമ്മുണ്ട്. പുള്ളി രാവിലെ തന്നെ വർക്ക് ഔട്ടിന് പോകും. എന്നോട് ഒരു ദിവസം ചോദിച്ചു എങ്ങനെയാണ് വർക്ക് ഔട്ട് ഒക്കെ ഇല്ലേ എന്ന്. ഇപ്പോൾ ഇല്ല, എന്റെ ഹോട്ടലിൽ ജിമ്മില്ല എന്ന് ഞാൻ പറഞ്ഞു. ആണോ ഞാൻ ഇവിടെ അടുത്ത് തന്നെയാ, നീ ഇങ്ങോട്ട് വാ എന്നും പറഞ്ഞു.

എന്നോട് ഒരു അഞ്ച് ആറുമണിയാകുമ്പോൾ വരാനായിരുന്നത് പറഞ്ഞത്. പിറ്റേ ദിവസം ഞാൻ ഓടിച്ചാടി ആ സമയത്ത് എത്തി. എത്തിയപ്പോൾ മമ്മൂക്കയെ കാണുന്നില്ല. അങ്ങനെ ഞാൻ എക്‌സർസൈസൊക്കെ തുടങ്ങി, ഒരു ഏഴ് മണിയായപ്പോൾ മമ്മൂക്ക വന്നു.

ഈ അഞ്ച് മണിയെന്നൊക്കെ ചുമ്മാ പറയുകയാണല്ലേ എന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു. പിറ്റേ ദിവസം മമ്മൂക്ക ഏഴ് മണിക്കല്ലേ വരുന്നതെന്ന് കരുതി ഞാൻ ഏഴ് മണിക്ക് എത്തി. എന്നാൽ പുള്ളി അഞ്ച് മണിക്കേ എത്തി വർക്ക് ഔട്ട് തുടങ്ങിയിരുന്നു. ആ ഒരു വാശിയുണ്ടല്ലോ അത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഒരു ദിവസമൊക്കെ അങ്ങനെ വൈകിയെന്നൊക്കെ വരും എന്ന് കൂടി പുള്ളി ചിരിച്ചുകൊണ്ട് പറഞ്ഞു.

Also Read
എന്റെ സിനിമകൾ എല്ലാം കാണാത്തത് കൊണ്ടായിരിക്കാം ഐശ്വര്യ കല്യാണം കഴിക്കാൻ സമ്മതിച്ചത്: ഭാര്യയെ കുറിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ

ഇപ്പോഴും എന്നെ കാണുമ്പോൾ പറയും ഇത്രയും മസിൽ വേണ്ട, ഫുഡ് ഇങ്ങനെ കഴിക്കണം എന്നൊക്കെ. ഞാൻ നോക്കുമ്‌ബോൾ മമ്മൂക്ക എല്ലാം കഴിക്കുന്നുണ്ട്. ശരീരം നന്നായി നോക്കുന്നുണ്ട്. ഇത്രയും വലിയ കരിയറിൽ ഇത്രയും സിനിമ ചെയ്തിട്ടും അദ്ദേഹം അത് തുടരുന്നു. പിന്നെ ഷൂട്ടിങ്ങിൽ ഫൈ റ്റ് സമയത്തൊക്കെ ഞാൻ വീ ഴു മ്പോൾ പുള്ളി ചീ ത്ത പറ യും.

നോക്കിയും കണ്ടും ചെയ്യണമെന്ന് പറയും. മുൻപ് പുള്ളി ഒരു പടത്തിൽ ഫൈ റ്റ് ചെയ്തപ്പോൾ എല്ലിന് പൊ ട്ട ൽ പറ്റിയതിനെ കുറിച്ചൊക്കെ പറഞ്ഞുതരും. ഇതൊന്നും ആരും ശ്രദ്ധിക്കില്ല ഇതൊക്കെ നീ തന്നെ നോക്കണം എന്നൊക്കെ പറയും. അത്രയും കെയറിങ് ആണ് മമ്മൂക്കയെന്നു ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

Advertisement