ഒരു നല്ല ഡ്രസ്സ് പോലും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നുമാണ് ഞാൻ ഇത്രയൊക്കെ ആയത്: പിന്നിട്ട കഷ്ടപാടുകളെ കുറിച്ച് രസ്‌ന

3287

ഒരു കാലത്ത് ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ പരമ്പരയായിരുന്നു പാരിജാതം എന്ന സീരിയൽ. ഈ ഒറ്റ പരമ്പരയിലൂടെ മലയാളി പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രസ്‌ന. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് താരം സീരിയലിൽ എത്തുന്നത്.

10 ക്ലാസിൽ പഠിക്കുമ്പോഴാണ് ഏറെ പ്രേക്ഷക സ്വീകാര്യത നേടി കൊടുത്ത കഥപാത്രങ്ങളായ സീമയും അരുണയുമായി പാരിജാതത്തിൽ രസ്‌ന എത്തിയത്. വിവാഹ ശേഷം സീരിയൽ വിട്ട് നിൽക്കുന്ന താരം ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ഈ കഥാപാത്രങ്ങളിലൂടെ ചർച്ചയാവാറുണ്ട്.

Advertisements

സീരിയൽ അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും താരത്തെ അറിയപ്പെടുന്നത് അരുണ, സീമ എന്നീ കഥാപാത്രങ്ങളിലൂടെയാണ്. അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്ത് ഇപ്പോൾ കുടുംബിനിയായി ജീവിക്കുകയാണ് താരം. ദേവനന്ദ, വിഘ്‌നേഷ് എന്നിവരാണ് രസാനയുടെ മക്കൾ. ഏറെ കഷ്ടപാട് നിറഞ്ഞ ജീവിതമായിരുന്നു താരത്തിന്റേത്.

Also Read
നായകൻ എന്നെ വഴക്ക് പറയുകയും ഞാൻ കരയുകയും ചെയ്യുന്നതിനാൽ ഇളയമകൻ സീരിയൽ കാണില്ല, നായകനെ കൈയിൽ കിട്ടിയാൽ അവൻ ശരിയാക്കി കളയും: ടെസ്സ ജോസഫ്

വളരെ കഷ്ടപ്പെട്ടാണ് രസ്‌നയും അമ്മയും സഹോദരിയും ഇന്നു കാണുന്ന നിലയിൽ എത്തിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഒരു പഴയ അഭിമുഖമാണ്. ജീവിതത്തിൽഅതി ജീവിച്ച കഷ്ടപ്പാടിനെ കുറിച്ചും മറ്റുമാണ് താരം പറയുന്നത്.

മലയാളികളുടെ പ്രിയ ഗായിക റിമി ടോമി അവതരിപ്പിച്ച ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ എത്തിയപ്പോൾ ആണ് പിന്നിട്ട വഴികളെ കുറിച്ച് നടി പറഞ്ഞത്. കുടുംബത്തെ കുറിച്ച് ചോദിക്കുമ്പോഴാണ് കടന്നു വന്ന വഴികളെ കുറിച്ചും അതിജീവിച്ച കഷ്ടപ്പാടിനെ കുറിച്ചുമൊക്കെ പറഞ്ഞത്. അമ്മയും അനുജത്തിയും ആണ് കൂടെയുള്ളത്.

അച്ഛനും അമ്മയും സെപ്പറേറ്റഡ് ആണെന്നും നടി പറയുന്നു. പല സ്ഥലത്തും അച്ഛനെക്കുറിച്ച് ചോദിക്കുമ്പോൾ ഞാൻ കള്ളം പറഞ്ഞിട്ടുണ്ട്. അച്ഛൻ വെളിയിൽ ആണെന്നും, അല്ലെങ്കിൽ ഇവിടെ ഉണ്ട്.
ബിസിനസ്സ് ആയതുകൊണ്ട് കൂടെ നിൽക്കുന്നില്ല. എന്നിങ്ങനെ പറയേണ്ടി വന്നിട്ടുണ്ട്. ശരിയ്ക്കും അച്ഛനും അമ്മയും സെപ്പറേറ്റഡ് ആണ്.

ഇതുവരെ അത് പറയാതിരുന്നതിന്റെ കാരണവും താരം വ്യക്തമാക്കിയിട്ടണ്ട്. ഞാനും അമ്മയും അനുജത്തിയും മാത്രമാണ് താമസം. പെണ്ണുങ്ങൾ മാത്രമുള്ള സ്ഥലത്ത് ആൺ തുണയില്ലാതെ എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് മോശമാണ് എന്ന് തോന്നുന്നു. അച്ഛൻ ഇതിന്റെ ഇടയ്ക്ക് രണ്ടാമത് വിവാഹം കഴിച്ചു.

അതിൽ കുഞ്ഞുങ്ങളായിട്ട് ജീവിക്കുകയാണെന്നും താരം പറയുന്നു. ഒൻപതിൽ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും വേർപിരിയുന്നത്. അവിടെ നിന്നും തിരുവനന്തപുരത്തെ വാടകവീട്ടിലേക്ക് ആണ് മാറുന്നത്. ഒരു സ്പൂൺ തൊട്ട് വാങ്ങേണ്ടി വന്നിരുന്നു. ആദ്യത്തെ സീരിയൽ തീരുന്നു. രണ്ടാമത്തെ സീരിയൽ ആയിട്ടില്ല. ഇനി മുൻപോട്ട് എങ്ങനെ എന്ന ചോദ്യചിഹ്നമായിരുന്നു എന്റെ മുൻപിൽ ഉണ്ടായിരുന്നത്.

അമ്മയ്ക്ക് വേറെ ജോലി ഒന്നും ഇല്ല. അങ്ങനെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഇപ്പോൾ സെൽ ആയി പ്രൗഡാണ്. സ്വന്തമായി വീട് വച്ചു, വണ്ടിയെടുത്തു. ഇടാൻ നല്ലൊരു ഡ്രസ്സ് പോലും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നുമാണ് ഞാൻ ഇത്രയൊക്കെ ആയത്. ഇതിന്റെ ഇടയിൽ സാമ്പത്തികമായി ഉയർന്നു വരുന്നു എന്ന് കണ്ടപ്പോൾ അച്ഛൻ വിളിക്കുകയും ചെയ്തതായി രസ്‌ന പറയുന്നു.

Also Read
അന്ന് ഞാൻ മമ്മൂക്കയെ കളിയാക്കി, എന്നാൽ പിറ്റേ ദിവസം മമ്മൂക്ക എന്നെ ഞെട്ടിച്ചു കളഞ്ഞു: വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ

കേൾക്കേണ്ടി വന്ന വിമർശനങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്. അഭിനയത്തിൽ വന്നിട്ടാണ് അച്ഛനെ തള്ളി കളഞ്ഞത് എന്ന് ചിലർ പറഞ്ഞിരുന്നു. എന്നാൽ അത് ഒരിക്കലും അല്ല. അച്ഛനെ എന്തുകണ്ടിട്ടാണ് ഞാൻ തള്ളി കളയേണ്ടത്. എനിക്ക് അന്ന് നല്ലൊരു സീരിയലും ഒന്നും ഉണ്ടായിരുന്നില്ല. അപ്പോൾ എന്ത് കണ്ടിട്ട് ഞാൻ തള്ളി കളയണം താരം ചോദിക്കുന്നുണ്ട്.

കൂടാതെ വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനെ കുറിച്ചുമമൊക്കെ നടി അഭിമുഖത്തിൽ പറയുന്നുണ്ട്. തന്റെ അവസ്ഥ എന്താണ് എന്ന് അറിയുന്ന ആളായിരിക്കും ജീവിതത്തിലേക്ക് വരുന്നതെന്നും താരം അന്ന് പറഞ്ഞിരുന്നു. അതേ സമയം രസ്‌നയുടെ സഹോദരി നീനുവും അഭിനയത്തിൽ സജീവമാണ്. സീ കേരളം സംപ്രേക്ഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായിരുന്ന സത്യ എന്ന പെൺകുട്ടിയിലൂടെയാണ് നീനു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

Advertisement