മുപ്പത്തിയൊന്നു വയസ്സുവരെ കാത്തിരുന്നില്ലേ ഇനി കല്യാണം കഴിക്കുമ്പോൾ അത് ഇങ്ങനത്തെ ഒരാൾ ആവണം, വിവാഹത്തെ കുറിച്ചും വരനെ കുറിച്ചും നടി മീരാ നന്ദൻ

278

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ ജോഡിയായി ലാൽജോസിന്റെ സംവിധാവനത്തിൽ പുറത്തിറങ്ങിയ മുല്ല എന്ന ചിത്രത്തിലൂടെ മലയാളത്തിന്ഡറെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിാണ് മീര നന്ദൻ. മ്യൂസിക് റിയാലിറ്റി ഷോയാിൽ പങ്കെടുക്കാനെത്തിയ മീരാ നന്ദനെ അവിടെനിന്നുമാണ് ലാൽ ജോസ് കണ്ടെത്തിയത്.

ആദ്യ സിനിമയിലെ പ്രകടനം ശ്രദ്ധേയമായതോടെ നടിയെ തേടി നിരവധി അവസരങ്ങളാണ് എത്തിയത്. നായികയായും സഹനടിയായും നിരവധി സിനിമകളിൽ ശ്രദ്ധേയമായി വേഷങ്ങൾ മീര നന്ദൻ ചെയ്യുകയുണ്ടായി. മലയാളത്തിന് പുറകേ അന്യഭാഷകളിലും നടി തിളങ്ങിയിരുന്നു.

Advertisements

അതേസമയം ഇപ്പോൾ അഭിനയത്തിൽ നിന്ന് മാറി റേഡിയോ ജോക്കിയായി കഴിയുകയാണ് നടി. ദുബായിലെ ആർജെ ആയി പ്രവർത്തിക്കുന്ന മീര സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും നടി ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. മിരയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ ലോകത്ത് സ്ഥിരം തരംഗമായി മാറുകയും ചെയ്യാറുണ്ട്.

Also Read
എന്റെ സിനിമകൾ എല്ലാം കാണാത്തത് കൊണ്ടായിരിക്കാം ഐശ്വര്യ കല്യാണം കഴിക്കാൻ സമ്മതിച്ചത്: ഭാര്യയെ കുറിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ

മിക്കപ്പോഴും താരം ഹോട്ട് ലുക്കിൽ എത്തുന്ന ചിത്രങ്ങൾക്ക് എതിരെ രൂക്ഷ വിമർശനമാണ് ഉയർന്ന് വരാറുള്ളത്. അത്തരക്കാർക്ക് നടി തന്നെ മറുപടി പറയുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മീര നന്ദന്റെ വിവാഹം എന്നായിരിക്കുമെന്ന ചോദ്യങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി.

അതൊക്കെ നടക്കുമ്പോൾ നടന്നോളുമെന്നാണ് ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെ മീര നന്ദൻ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

നവംബർ വരുമ്പോൾ പത്ത് മുപ്പത് വയസിന് മുകളിലായില്ലേ. ഇനി എന്നാണ് കല്യാണം എന്ന ചോദ്യമാണ് അവതാരകൻ ചോദിച്ചത്. ഞാനിങ്ങനെ സന്തോഷമായി നടക്കുന്നത് ഇഷ്ടപ്പെടുന്നില്ലേ എന്ന ചോദ്യം ആയിരിക്കും സാധാരണ ഗതിയിൽ ഞാൻ പറയുക. അത്രയേ ഉള്ളു. കല്യാണമൊക്കെ സമയമാവുമ്പോൾ നടക്കും.

ഇനിയും സമയമുണ്ടല്ലോ. ഒരുപാട് പേർ ഇതേ ചോദ്യവുമായി എത്താറുണ്ട്. അച്ഛനും അമ്മയും നാട്ടിൽ ഉള്ളത് കൊണ്ട് അവരുടെ കാര്യം ഓർക്കുമ്പോഴാണ് എനിക്ക് പാവം തോന്നുന്നത്. അവർ എവിടെ പോയാലും ഈ ചോദ്യമാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. അതോർക്കുമ്പോൾ വിഷമം തോന്നുന്നുണ്ട്. മുപ്പത്തൊന്ന് വയസ് വരെ ഞാൻ കാത്തിരുന്നു.

ഇനി കല്യാണം കഴിക്കുമ്പോൾ നല്ലൊരാളും മനസിന് ഓക്കെ ആണെന്ന് തോന്നുന്ന ഒരാൾ തന്നെ ആവണമെന്നുമാണ് ആഗ്രഹം. ജീവിത പങ്കാളിയാവാൻ പോവുന്ന ആളെ കുറിച്ചുള്ള നിബന്ധനകളൊന്നും തനിക്കില്ല. ഇപ്പോൾ ഞാനങ്ങനെ വിചാരിച്ചിട്ട് കാര്യമില്ലല്ലോ എന്നും മീര നന്ദൻ ചോദിക്കുന്നു. എങ്ങനെത്തെ ആളാണ് വരുന്നതെന്ന് നമുക്കൊരിക്കലും പറയാൻ പറ്റില്ല.

Also Read
ഏറ്റവും പുതിയ വിശേഷം പങ്കുവെച്ച് ആര്യ, സന്തോഷം ഞങ്ങൾ ഇതിനായി കാത്തിരിക്കുക ആയിരുന്നു എന്ന് ആരാധകർ

നമുക്ക് ആവശ്യമുള്ള കാര്യങ്ങൾക്ക് വിപരീതമായിട്ടുള്ള ആളെയാവും ചിലപ്പോൾ കിട്ടുക. അങ്ങനെയൊക്കെ ആലോചിച്ച് കുഴപ്പത്തിലാവാൻ ആഗ്രഹമില്ല. നിലവിൽ ആരും തന്റെ മനസിൽ ഇടം നേടിയിട്ടില്ലെന്ന കാര്യം കൂടി നടി വ്യക്തമാക്കുന്നു.

Advertisement