നായകൻ എന്നെ വഴക്ക് പറയുകയും ഞാൻ കരയുകയും ചെയ്യുന്നതിനാൽ ഇളയമകൻ സീരിയൽ കാണില്ല, നായകനെ കൈയിൽ കിട്ടിയാൽ അവൻ ശരിയാക്കി കളയും: ടെസ്സ ജോസഫ്

174

ഹിറ്റ് മേക്കർ ലാൽജോസ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിട പട്ടാളം എന്ന ചിത്രത്തിലൂടെ നായികയായി എത്തി മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് ടെസ്സ ജോസഫ്. പട്ടാളത്തിന് ശേഷം ചുരുക്ക ചില സിനിമകളിൽ കൂടി മുഖം കാണിച്ച ടെസ്സയെ പിന്നെ എവിടേയും കണ്ടിരുന്നില്ല.

എഅതേ സമയം വർഷങ്ങൾക്ക് ശേഷം നടി വീണ്ടും മലയാളത്തിൽ സജീവമായിരിക്കുകയാണ്. തിരിച്ച് വരവ് പക്ഷേ സിനിമയിലേക്ക് ആയിരുന്നില്ല. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന എന്റെ കുട്ടികളുടെ അച്ഛൻ എന്ന പരമ്പരയിൽ അഭിനയിക്കാൻ ആയിരുന്നു താരം തിരിച്ചെത്തിയത്.

Advertisements

Also Read
അന്ന് ഞാൻ മമ്മൂക്കയെ കളിയാക്കി, എന്നാൽ പിറ്റേ ദിവസം മമ്മൂക്ക എന്നെ ഞെട്ടിച്ചു കളഞ്ഞു: വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ

വീട്ടമ്മയായ അനുപമയുടെ വേഷം മനോഹരമായി തന്നെ അവതരിപ്പിക്കാൻ ടെസ്സയ്ക്ക് സാധിച്ചു. വളരെ കുറഞ്ഞ കാലയളവിൽ ജനപ്രീതി നേടിയെടുക്കാനും ഇതിലൂടെ കഴിഞ്ഞു. വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയത് കൊണ്ടാണ് അഭിനയത്തിൽ നിന്നും ഇടവേള എടുക്കേണ്ടി വന്നതെന്നാണ് ടെസ്സ ആരാധകരോട് പറയുന്നത്.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് അഭിനയ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും ടെസ്സ തുറന്നു പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഭർത്താവ് അനിൽ അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ ചാറ്റേർഡ് അക്കൗണ്ടന്റാണ്. രാഹുൽ, റോഷൻ എന്നിങ്ങനെ രണ്ട് മക്കളാണ്. അവിടെയുള്ള സമയത്ത് ഭക്ഷണം തൊട്ട് വീട്ടിലെ എല്ലാ കാര്യങ്ങളും മാനേജ് ചെയ്തിരുന്നത് ഞാനാണ്.

പക്ഷേ ഇങ്ങനൊരു ഓഫർ വന്നപ്പോൾ ഞാനാദ്യമേ പറഞ്ഞിരുന്നു. ഇതൊരു ദീർഘകാല പ്രോസസാണ്. നമ്മൾ ഏറ്റെടുത്താൽ പന്നെ പാതി വഴിയിൽ നിർത്താൻ കഴിയില്ലെന്ന്. അദ്ദേഹം പറഞ്ഞത് ധൈര്യമായി ഏറ്റെടുക്കൂ എന്നാണ്. അതിലും വലിയ സപ്പോർട്ട് നൽകി എന്റെ ചെക്കന്മാരും കൂടെ നിന്നു.

അമ്മ ധൈര്യമായി പോയിട്ട് വാ. ഇവിടെ ഞങ്ങൾ മാനേജ് ചെയ്തോളം എന്നാണ് അവരും പറഞ്ഞത്. പണ്ട് മുതലേ എന്റെ സിനിമകളൊക്കെ അവർ കാണാറുണ്ട്. അമ്മ മികച്ച നടിയാണെന്നാണ് അവരുടെ അഭിപ്രായം. ഭർത്താവ് അനിൽ ഡൽഹിയിൽ ജനിച്ച് വളർന്ന ആളാണ്. മലയാളം അത്ര പിടിയില്ല. ഞാൻ സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയതോടെ സ്ഥിരമായി കൃത്യസമയത്ത് അത് കാണും.

മൂത്തമോനും ആരാധകനാണ്. ഇളയ ആൾക്ക് ആരെങ്കിലും വഴക്ക് പറയുന്നതും ഞാൻ കരയുന്നതും കാണുന്നത് ഭയങ്കര വിഷമമാണ്. ആദ്യത്തെ ഒരാഴ്ച കഴിഞ്ഞപ്പോൾ സീരിയലിലെ നായകൻ കിരൺ വഴക്ക് പറയുകയും ഞാൻ കരയുകയും ചെയ്യുന്ന സീനുകൾ വന്ന് തുടങ്ങി. അന്ന് മുതൽ അവൻ അത് കാണില്ല. എന്റെ മോന്റെ മുന്നിലൊന്നും പോയി പെടേണ്ട.

എന്തിനാ എന്റെ അമ്മയെ വഴക്ക് പറഞ്ഞതെന്ന് ചോദിച്ച് അ ടി യും കു ത്തു മൊ ക്കെ തന്നിരിക്കുമെന്ന് ഞാൻ കിരണിനോട് പറഞ്ഞിട്ടുണ്ട്. പണ്ട് മുതലേ അവതാരക ആവാനാണ് ഇഷ്ടമെന്ന കാര്യം കൂടി ടെസ സൂചിപ്പിച്ചി രിക്കുകയാണ്. സിനിമയോ സീരിയലോ ഒന്നും മനസിൽ ഉണ്ടായിരുന്നില്ല. നന്നായി സംസാരിക്കാനാണ് ഏറ്റവും ഇഷ്ടം. മിണ്ടാനും കേൾക്കാനുമൊക്കെ ഇപ്പോഴും കൂടെ ആരെങ്കിലും വേണം.

Also Read
അങ്ങനെ വളരെ ലാഘവത്തോടെ പല സമയങ്ങളിലും അദ്ദേഹം എന്നെ ഒഴിവാക്കുകയാണ് ചെയ്തിട്ടുള്ളത്: മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാത്തിനെ കുറിച്ച് ജയരാജ്

2003 ൽ ആയിരുന്നു ആദ്യ സിനിമ. ശേഷം വിവാഹം കഴിച്ചു അതോടെ തിരക്കായി. അബുദാബിയിൽ സെറ്റിലാവുകയും ചെയ്തു. 2016 ന് ശേഷം ചില സിനിമകൾ ചെയ്തു. ആകെ അഞ്ച് ചിത്രങ്ങളെ ലിസ്റ്റിൽ ഇള്ളു. മക്കൾ ചെറുതായിരിക്കുന്ന സമയത്ത് വന്ന കുറച്ച് പടങ്ങൾ വേണ്ടെന്ന് വച്ചിട്ടുണ്ട്.

മക്കളെ വിട്ട് ഇത്രയും ദൂരം വന്ന് ജോലി ചെയ്യാൻ എന്ത് കൊണ്ടോ മനസ് അനുവദിച്ചില്ല. അവരെ പിരിഞ്ഞ് ഇരിക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഇപ്പോൾ അവർ കുറച്ച് മുതിർന്നു. അവരുടെ കാര്യങ്ങൾക്ക് പ്രാപ്തരായി. ഇനി നല്ലൊരു വേഷം വേണമെന്നാണ് മനസിൽ. എന്തിനാണ് ഇത്രയും നാളുകൾക്ക് ശേഷം വന്ന് ഈ റോൾ ചെയ്തതെന്ന് പ്രേക്ഷകർക്ക് തോന്നാൽ പാടില്ലല്ലോ എന്നും താരം വ്യക്തമാക്കുന്നു.

Advertisement