എന്റെ ബേബി സിസ്റ്ററാണ് മീനാക്ഷി, അവളെ ഹോസ്റ്റലിൽ നിന്ന് ചാടിച്ച് ഞാൻ കറങ്ങാൻ പോകുന്നതറിഞ്ഞ് ദിലീപ് അങ്കിൾ ചെയ്തത് ഇങ്ങനെ: വെളിപ്പെടുത്തി മാളവിക ജയറാം

3075

മലയാളികളുടെ മാതൃകാ താരമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടേയും മക്കൾ 2 പേരും മാതാപിതാക്കളെ പോലെ തന്നെ ആരാധകർക്ക് സുപരിചിതരാണ്. മകൻ കാളിദാസ് ജയറാം ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നായക നടനാണ്. ബാലതാരമായിട്ടായിരുന്നു കാളിദാസ് അബിനയം തുടങ്ങിയത്.

എന്നാൽ സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് ജയറാമിന്റെയും പാർവ്വതിയുടേയും മകൾ മാളവിക ജയറാം. മലയാളത്തിൽ അടക്കെ തെന്നിന്ത്യൻ സിനിമയിലെ ഭൂരിഭാഗം നടി നടന്മാരുടെയും മക്കൾ ഇന്നു സിനിമ മേഖലയിൽ സജീവ സാനിധ്യം ആകുമ്പോൾ അവരിൽ നിന്ന് എല്ലാം വ്യത്യസ്തയാകുകയാണ് ചക്കി എന്ന് വിളിപ്പേരുള്ള മാളവിക.

Advertisements

മകൾക്ക് അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നെഹ്കിലും നേരത്തെ ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ മാളവിക അഭിനയിച്ചിരുന്നു. ഇപ്പോളിതാ സ്റ്റാർ കിഡ്‌സുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് മാളവിക തുറന്നു പറയുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങലിൽ വൈറലായി മാറുന്നത്.

Also Read
ഇത്തവണയും പതിവ് തെറ്റിക്കാതെ മെഗാസ്റ്റാർ, ഐ ഫോൺ 14 പ്രോ മാക്‌സ് ആദ്യം തന്നെ സ്വന്തമാക്കി മമ്മൂക്ക

ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആണ് മാളവിക ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തനിക്ക് സ്റ്റാർ കിഡ്‌സുമായും അടുത്ത ബന്ധം ചെറുപ്പം മുതലുണ്ടെന്നാണ് ഫഹദ് ഫാസിൽ ഒരുപാട് ലെയേഴ്‌സുള്ള ഒരാളാണ്. അഭിമുഖത്തിൽ കാണുന്ന പോലൊരു വ്യക്തിയല്ല ഫഹദ് ഫാസിൽ.

വളരെ ഫണ്ണിയായിട്ടുള്ള വ്യക്തിയാണ്. അഭിമുഖങ്ങളിൽ സൈലന്റായി സംസാരിക്കുന്നു എന്നേയുള്ളു. നമ്മളെയൊക്കെ കളിയാക്കുകയൊക്കെ ചെയ്യുന്ന കൂട്ടത്തിലാണ് ഫഹദ് എന്നാണ് ചക്കി പറയുന്നത്. എന്നാൽ ദുൽഖർ സൽമാനെ വളരെ പണ്ട് ആണ് പരിചയപ്പെട്ടത്. ക്ലോസായി അദ്ദേഹത്തെ കുറിച്ച് അറിയില്ല പക്ഷെ വളരെ ക്യൂട്ടാണ്. അദ്ദേഹത്തോടൊപ്പം എപ്പോഴെങ്കിലും ഒരു പ്രണയ ചിത്രം ചെയ്യണമെന്നത് ആഗ്രഹമാണെന്നും മാളവിക വ്യക്തമാക്കുന്നു.

ഉണ്ണി മുകുന്ദൻ മലയാള സിനിമയുടെ സൂപ്പർമാനാണ്. അദ്ദേഹത്തെ അങ്ങനെയാണ് ഞാൻ വിളിക്കുന്നത്. എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. പ്രണവിനെ വലുതായ ശേഷം കണ്ടിട്ടില്ല ചെറുപ്പത്തിൽ ഉള്ള പരിചയമാണ്. ഒട്ടും ഫിൽട്ടറില്ലാത്ത വ്യക്തിയാണെന്ന് മാളവിക പറയുന്നു.

കല്യാണി എന്റെ ചെന്നൈ ബഡിയാണ് കല്യാണി വരനെ ആവശ്യമുണ്ട് സിനിമ ചെയ്തതിൽ ഏറ്റവും സന്തോഷം എനിക്കാണ്. അപർണ ബാലമുരളി എന്റെ ബൊമ്മിയാണ്. കാളിദാസിനൊപ്പം സിനിമ ചെയ്തപ്പോഴാണ് ഞാനും അപർണയും കൂടുതൽ സൗഹൃദത്തിൽ ആയത്. പിന്നെ ഞങ്ങളുടെ പേരന്റ്‌സ് സുഹൃത്തുക്കളാണ്.

Also Read
അഭിനയത്തേക്കാള്‍ കൂടുതല്‍ ഇഷ്ടം അതിനോട്, അഭിനയത്തോട് ഇഷ്ടം തോന്നാന്‍ കാരണം ഉപ്പും മുളകും, തുറന്നുപറഞ്ഞ് ശിവാനി

അപർണ എപ്പോൾ ചെന്നൈയിൽ വന്നാലും ഞങ്ങൾ ഒരുമിച്ച് കൂടാറുണ്ട്. ഒട്ടനവധി ടാലന്റുള്ള വ്യക്തിയാണ്. കാളിദാസ് എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. സഹോദരൻ എന്നതിലുപരി അവൻ എന്റെ നല്ല സുഹൃത്താണ്. ചെറുപ്പത്തിൽ ഞങ്ങൾ ഒരുമിച്ച് ഒരുപാട് പ്രാങ്ക് ചെയ്തിട്ടുണ്ട്.

അമ്മയെ പ്രാങ്ക് ചെയ്യാൻ പ്ലാൻ ചെയ്യുമ്പോഴെ പക്ഷെ അമ്മ അറിയും. മീനാക്ഷി ദിലീപ് എന്റെ ബേബി സിസ്റ്ററാണ്. പണ്ട് മുതലെ മീനാക്ഷിയെ അറിയാം. അവൾ വീട്ടിലൊക്കെ വന്നിട്ടുണ്ട്. മീനാക്ഷി എംബിബിഎസ് പഠിക്കാൻ ചെന്നൈയിൽ വന്ന ശേഷം ഞാൻ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് കറങ്ങാൻ പോകും. അത് അറിഞ്ഞ് ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയുമെന്നും മാളവിക വ്യക്തമാക്കുന്നു.

Advertisement