ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടായണ് അർച്ചന കവി. ലാൽജോസ് എംടി ടീമിന്റെ നീലത്താമര എന്ന സിനിയിലൂടെ ആയിരുന്നു അർച്ചന കവി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഒരുപിടി മികച്ച സിനിമകളിൽ കൂടി വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്.
നീലത്താമരയുടെ തതർപ്പൻ വിജയത്തിന് ശേഷം ചെയ്ത പല സിനിമകളിലും ആ വിജയം ആവർത്തികാകൻ താരത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് മമ്മി ആന്റ് മി എന്ന സിനിമ മികച്ച വിജയം നേടിയിരുന്നു. 2015 ൽ വിവാഹം കഴിഞ്ഞതോടെ ആണ് അഭിനയത്തിൽ നിന്നും താരം പൂർണമായും വിട്ടുനിന്നത്.
വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നുവെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവം ആയിരുന്നു താരം. തന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെ കുറിച്ചും അർച്ചന സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. സിനിമയിൽ സജീവം ആയിരുന്നില്ല എങ്കിലു വെബ് സീരീസുകളിലൂടെയും യൂട്യൂബിലൂടെയും അർച്ചന പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ പുതിയൊരു വിശേഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിയ്ക്കുക ആണ് നടി. അഭിനയ രംഗത്തേക്ക് വിണ്ടും തിരിച്ചെത്തുതയാണ് താരം. പക്ഷേ ബിഗ്‌സ്‌ക്രീനിലേക്ക് അല്ല മറിച്ച് മിനിസ്‌ക്രീനിലേക്കാണ് താരത്തിന്റെ മടങ്ങി വരവ്.
അതേ സമയം സീരിയലുകളിലൂടെ താൻ വീണ്ടും എത്തുന്നു എന്ന സന്തോഷ വാർത്ത നേരത്തെ നടി പങ്കുവച്ചിരുന്നു. എന്നാൽ ഏതാണ് സീരിയൽ എന്താണ് റോൾ എന്നൊന്നും പറഞ്ഞിരുന്നില്ല. തന്റെ സീരിയലിനെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും എല്ലാം പറഞ്ഞുകൊണ്ടാണ് അർച്ചന കവിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്.
താരത്തിന്റെ പോസ്റ്റ് ഇങ്ങനെ:
നീലത്താമര എന്ന ചിത്രത്തിലെ കുഞ്ഞിമാളുവിന് നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയുമായിരുന്നു ആ കഥാപാത്രത്തിന്റെയും എന്റെയും വിജയം. കുഞ്ഞിമാളു പാവമായിരുന്നു. എന്നാൽ ഇനി ഞാൻ നിങ്ങളുടെ മുന്നിലേക്ക് വരുന്നത് ആമിയായിട്ടാണ്. നല്ല ഉശിരുള്ള, ഉണർവുള്ള മിടുക്കി കുട്ടിയായ ആമി.
കട്ടയ്ക്ക് കൂടെ നിൽക്കണേ എന്നാണ് അർച്ചന കവി പറയുന്നത്. റാണി രാജ എന്ന സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത് മഴവിൽ മനോരമയിൽ ആണ്. ഉടൻ സീരിയൽ സംപ്രേക്ഷണം ചെയ്തു തുടങ്ങും. തിരിച്ചുവരുന്നതിലും ആമിയായി മാറുന്നതിലും അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഓർമിയ്ക്കണം.
നിങ്ങളുടെ സ്നേഹവും പിന്തുണയും ഞങ്ങൾക്ക് ആവശ്യമാണ് അർച്ചന കവി പറഞ്ഞു. അതേ സമയം 2021 ൽ ഭർത്താവ് അബീഷുമായി താരം വിവാഹ ബന്ധം വേർപെടുത്തി എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. വിവാഹ മോചിത ആയതോടെ ആണ് ഇപ്പോൾ അർച്ചന കവി അഭിനത്തിലേക്ക് തിരിച്ചുവരുന്നത്.