22 വർഷത്തോളമായി ബാല നടിയായും നായികയായും ഒക്കെ തിളങ്ങി മലയാള സിനിമയിൽ നിൽക്കുന്ന താരമാണ് സനൂഷ സന്തോഷ്. ബാലതാരമായി സിനിമയിലെത്തി ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു സനുഷ.
വിനയൻ ഒരുക്കിയ മമ്മൂട്ടി ചിത്രം ദാദാ സാഹിബിലൂടെയാണ് ബാലതാരമായി സനൂഷ അരങ്ങേറ്റം കുറിച്ചത്.
പിന്നീട് മലയാളത്തിലും തമിഴിലും ഒക്കെയായി നിരവധി സിനിമകളിൽ സനൂഷ ബാലതാരമായി വേഷമിട്ടു. ഇപ്പോൾ നായികയായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങുകയാണ് താരം.
മലയാളത്തിന്റെ ജനപ്രിയൻ ദിലീപ് നായകനായ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെയാണ് സനൂഷ നായികയായി മാറുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള സനൂഷ അവസാനമായി അഭിനയിച്ചത് നാനി നായകനായ തെലുങ്ക് ചിത്രം ജഴ്സിയിൽ ആയിരുന്നു.
കാഴ്ച, സൗമ്യം എന്നീ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സക്കറിയായുടെ ഗർഭിണികളിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള പ്രത്യേക പരാമർശവും ഫിലിം ഫെയർ പുരസ്‌കാരവും സൈമ പുരസ്‌കാരവും എല്ലാം സനുഷ നേടുകയുണ്ടായി. മലയാളത്തിന് പിന്നാലെ കന്നഡയിലും തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച മേഖലയിലെല്ലാം തന്നെ താരം മികവ് പുലർത്തിയ താരത്തിനെ അങ്ങനെ പ്രേക്ഷകർ മറക്കാനിടയില്ല. 2016ൽ ഒരു മുറൈ വന്ത് പാർത്തായാ എന്ന സിനിമയാണ് സനൂഷ അവസാനം അഭിനയിച്ച മലയാളചിത്രം. പിന്നീട് മലയാളത്തിൽ സജീവമല്ലായിരുന്നുവെങ്കിലും കന്നഡയിലും തമിഴിലും തെലുങ്കിലും സനുഷ അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ സനൂഷ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. കുറച്ച് നാളുകളായി സിനിമയിൽ നിന്നും ഇടവേള എടുത്ത താരം തിരിച്ചു വരവിന് ഒരുങ്ങുകയാണ്. അടുത്തിടെയായി വ്യത്യസ്ത മേക്കോവറുകളിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും പങ്കുവെച്ച് താരം എത്തിയിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സനുഷ പങ്കുവെച്ച പുതി ചിത്രങ്ങളാണ്. കല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങിയുള്ള സനുഷയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം ആകുന്നത്. സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ചിത്രം കണ്ടോ വിവാഹമായോ എന്നും പലരും താരത്തിനോട് ചോദിക്കുന്നുണ്ട്.
അതേ സമയം പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി നടത്തി ഫോട്ടോ ഷൂട്ടിലെ ഓർമ്മച്ചി ത്രങ്ങളായിരുന്നു സനുഷ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങൾ വൈറലായി മാറിയത്. വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയ നവവധുവിനെപ്പോലെ തന്നെയുണ്ട് സനുഷയുടെ ലുക്കെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.