മലയാളം സിനിമാ സീരിയൽ രംഗത്ത് വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന താരമാണ് കിഷോർ സത്യ. സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി ആരാധകരുടെ കൈയ്യടി നേടയി നടൻ കൂടിയാണ് കിഷോർ സത്യ. അതേ സമയം സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന കിഷോർ സത്യ സീരിയൽ രംഗത്ത് എത്തിയതോടെയാണ് നായകനായതും പ്രേക്ഷകർക്ക് സുപരിചിതനായതും.
കറുത്തമുത്തടക്കമുള്ള സൂപ്പർഹിറ്റ് സീരിയലുകളിലുടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു കിഷോർ സത്യ. കറുത്തമുത്ത് എന്ന സീരിയലിലൂടെ വലിയ ജനപ്രീതി നേടിയതിന് ശേഷം സ്വന്തം സുജാത എന്ന പരമ്പരയിലൂടെ ശ്രദ്ധേയനാവുകയാണ്. സൂര്യ ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ സീരിയലിലാണ് കിഷോർ സത്യ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
തുടക്കത്തിൽ നല്ലൊരു ഭർത്താവും അച്ഛനുമൊക്കെ ആയിരുന്ന പ്രകാശൻ എന്ന കിഷോറിന്റെ കഥാപാത്രം പിന്നീട് വില്ലനാവുകയാണ്. ഭാര്യയെ ഉപേക്ഷിച്ച് അവളുടെ കൂട്ടുകാരിയുമായി ജീവിച്ച് തുടങ്ങിയ പ്രകാശനെ കൈയിൽ കിട്ടിയാൽ രണ്ട് തല്ല് കൊടുക്കാം എന്ന നിലയിലാണ് പ്രേക്ഷകർ. പ്രതിനായക വേഷത്തിൽ അഭിനയിച്ച് തുടങ്ങിയതോടെ തനിക്കുണ്ടായിരുന്ന ആരാധകരെ പോലും നഷ്ടമായെന്നാണ് കിഷോർ സത്യയിപ്പോൾ പറയുന്നത്.
സീരിയലിനെ കുറിച്ച് മാത്രമല്ല ഭാര്യ പൂജയെ കുറിച്ചും മകനെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങൾ കന്യക മാഗസിന് നൽകിയ അഭിമുഖത്തിലൂടെ താരം വ്യക്തമാക്കി. ഭാര്യയുടെ പേര് പൂജ എന്നാണ്. തന്റെ കരിയറിലെ ഏറ്റവും സപ്പോർട്ടീവ് ആയിട്ടുള്ള ആൾ പൂജ ആണെന്നാണ് കിഷോർ പറയുന്നത്. ഇത്രയും വർഷത്തിനിടയിൽ നാലോ അഞ്ചോ സീരിയലുകൾ മാത്രമേ ചെയ്തിട്ടുള്ളു. കരിയറിൽ വലിയ ഇടവേളകൾ വരാറുണ്ട്.
മൂന്ന് നാല് കൊല്ലം ഗ്യാപ്പ് എടുത്തു. നാല് വർഷം ഇടവേള എടുക്കുക എന്ന് പറഞ്ഞാൽ വരുമാനമില്ലാതെ ഇരിക്കുക എന്ന് കൂടിയാണ്. എന്റെ കുടുംബം മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ പല കാര്യങ്ങൾ ഉണ്ട്. ആ സമയത്ത് എല്ലാ സപ്പോർട്ടും നൽകി കൂടെ നിന്നത് അവളാണ്. കരിയർ ഫോക്കസ്ഡ് ആയി നമ്മൾ ചിന്തിക്കുന്ന കാര്യങ്ങളിൽ കൂടെ നിൽക്കുകയും മനസിലാക്കുകയും ഒക്കെ ചെയ്യുന്ന ആളാണ്.
ഞാൻ ധരിക്കുന്ന കോസ്റ്റിയൂമിന്റെ കാര്യത്തിലൊക്കെ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് ഭാര്യയുടെ പിന്തുണ വളരെ അധികമാണ്. അവൾക്ക് അവളുടേതായ സാത്ന്ത്ര്യം ഉണ്ട്. മാനസികമായൊരു കലാകാരി കൂടിയാണ്. പെയിന്റിംഗും ഡാൻസുമൊക്കെ ചെയ്യും. കലാകാരി കൂടി ആയത് കൊണ്ട് തന്നെ മനസിലാക്കുന്ന ഒരാളാണ് പൂജ എന്നും കിഷോർ പറയുന്നു. ഇത്രയും വർഷം നായകന്റെ വേഷങ്ങളായിരുന്നു ഞാൻ ചെയ്തിരുന്നത്.
ഈ സീരിയലിൽ നായകൻ ആണെങ്കിലും പ്രതിനായക സ്വഭാവമുള്ള ആളാണ്. ഇന്നലെ വരെ എന്നെ സ്നേഹിച്ച ഒരാൾക്കും ഇന്ന് എന്നെ ഇഷ്ടമല്ല എന്നതാണിപ്പോൾ വാസ്തവം. പ്രേക്ഷകർ കഥാപാത്രങ്ങളിലൂടെയാണ് സ്നേഹിക്കുന്നത്. ടെലിവിഷനെ സംബന്ധിച്ച് ആളുകൾക്ക് വ്യക്തിയെയും കഥാപാത്രങ്ങളെയും തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്. അവർ കഥാപാത്രങ്ങളിലൂടെയാണ് ഒരു നടനെ തിരിച്ചറിയുകയും കാണുകയും ചെയ്യുന്നത്.
ഇപ്പോൾ കേരളത്തിലെ സ്ത്രീ പ്രേക്ഷകർക്ക് എന്നെ അത്ര പഥ്യമല്ല എന്നതാണ് മനസിലാക്കാൻ കഴിയുന്നത്. ഒരു നടനെന്ന നിലയിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് സ്വന്തം സുജാതയിലേത്. ആ കഥാപാത്രത്തെ ആളുകൾ വെറുക്കുന്നു എന്ന് പറയുന്നത് ആ നടന്റെ വിജയമായിട്ടാണ് കാണുന്നതെന്നും കിഷോർ പറയുന്നു.
പ്രേക്ഷകരെപ്പോഴും വളരെ വൈകാരികമായിട്ടും അപകടകരമായ രീതിയിലുമാണ് സീരിയലിനെ കാണുന്നത്. ഞാൻ പറയുന്നത് പ്രേക്ഷകർ അങ്ങനെ സീരിയലിനെ സമീപിക്കരുത് എന്നാണ്. നമ്മൾ ഒരു സിനിമ കണ്ടാൽ ആ കഥാപാത്രത്തെ ഒരു നടൻ ചെയ്ത് വച്ചതാണെന്ന് ജനങ്ങൾക്ക് അറിയാം.
പക്ഷേ ടെലിവിഷനിലൂടെ വീടുകളിലേക്ക് നമ്മൾ അതിഥികളായി എത്തുന്നത് കൊണ്ടാണോ സീരയൽ കഥാപാത്രങ്ങളോട് ആളുകൾക്ക് ഈ അടുപ്പം എന്നറിയില്ല. അങ്ങനെ ഒരു പ്രേക്ഷക സമൂഹമാണ് നമുക്കുള്ളത്. അത് പകടകരമായ അവസ്ഥയാണ്. ഇതൊരു കഥാപാത്രമാണെന്ന് ആളുകൾ മനസിലാക്കുന്ന അവസ്ഥയിലേക്ക് എത്തണമെന്നും താരം പറയുന്നു.
പ്രേക്ഷകർ കഥാപാത്രങ്ങളിലൂടെയാണ് സ്നേഹിക്കുന്നത്. ടെലിവിഷനെ സംബന്ധിച്ച് ആളുകൾക്ക് വ്യക്തിയെയും കഥാപാത്രങ്ങളെയും തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്. അവർ കഥാപാത്രങ്ങളിലൂടെയാണ് ഒരു നടനെ തിരിച്ചറിയുകയും കാണുകയും ചെയ്യുന്നത്.