ഉളുപ്പില്ലേ ഇങ്ങനത്തെ ഡ്രസ്സ് ഇടാൻ എന്ന് ഞരമ്പന്റെ കമന്റ്: ഇടിവെട്ട് മറുപടിയുമായി ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന

35

മലയാള സിനിമയിലെ കരുത്തൻ നടനായിരുന്ന സുകുമാരന്റെ മക്കളാണ് യുവ നായകൻമാരായ ഇന്ദ്രജിത്തും പൃഥ്വിരാജും. സംവിധാനവും നിർമ്മാണവും അഭിനയവുമൊക്കെയായി പൃഥിരാജ് മലയാള സിനിമ കീഴടക്കുമ്പോൾ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഇന്ദ്രജിത്ത്.

എഞ്ചിനീയറായി ജോലി ചെയ്തു വരുന്നതിനിടയിലായിരുന്നു ഇന്ദ്രജിത്ത് സിനിമയിലേക്കെത്തിയത്. വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനെന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരം തുടക്കം കുറിച്ചത്.

Advertisements

വില്ലത്തരവും സ്വാഭാവിക കഥാപാത്രങ്ങളും മാത്രമല്ല നായകവേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു താരമിപ്പോൾ. ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണ്ണിമയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ലായിരുന്നു വിവാഹിതരായത്.

ഈ താരദമ്പതികൾ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇവരുടെ മക്കളായ പ്രാർതനയും നക്ഷത്രയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. അടുത്തിടെ മക്കളുമൊത്തു ഉള്ള ചിത്രങ്ങൾ ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനു നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടന്നിരുന്നു. After some good food എന്ന കുറിപ്പോടെയാണ് പ്രാർഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പമുള്ള ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.

മക്കളുടെ വസ്ത്ര ധാരണത്തിന്റെ പേരിലായിരുന്നു ഇന്ദ്രജിതിന്റെ ഫോട്ടോക്ക് താഴെ സൈബർ ആക്രമണം നടന്നത്. മക്കളെ മാന്യമായ വസ്ത്രം ധരിപ്പിക്കണം എന്ന തരത്തിലുള്ള കമന്റുകളാണ് സദാചാരവാദികൾ പോസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ഇന്ദ്രജിത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതെ വേഷത്തിൽ ഒറ്റക്കുള്ള ഫോട്ടോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രാർഥനയും പങ്കു വച്ചിരുന്നു. ഈ പോസ്റ്റിനു താഴെ വന്നൊരു കമന്റും അതിനു പ്രാർത്ഥന നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ലോകത്തു ശ്രദ്ധേയമാകുന്നത്.

ഉളുപ്പുണ്ടോ ഇങ്ങനത്തെ വേഷമിടാൻ എന്നാണ് ഒരാൾ ഫോട്ടോക്ക് താഴെ കമന്റ് ഇട്ടത്. അല്പം കഴിഞ്ഞപ്പോൾ പ്രാർഥനയുടെ മറുപടിയുമെത്തി. ഇല്ല എന്നായിരുന്നു പ്രാർത്ഥനയുടെ മറുപടി. വേറെയും ആളുകൾ പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരുന്നു. ഇങ്ങനത്തെ ചോദ്യം ചോദിക്കാൻ ഉളുപ്പുണ്ടോ എന്നാണ് പലരും കമന്റ് ഇട്ടയാളോട് ചോദിക്കുന്നത്.

അടുത്തിടെ സുഹൃത്തിനൊപ്പം നൃത്തം ചെയ്യുന്ന പ്രാർത്ഥനയുടെ ഡാൻസ് വീഡിയോ വൈറലായി മാറിയിരുന്നു.
പ്രാർത്ഥനയെന്ന പാത്തുപാട്ടിലാണ് താൽപര്യം പ്രകടിപ്പിച്ചത്. മോഹൻലാൽ എന്ന ചിത്രത്തിൽ അച്ഛന് വേണ്ടി ഗാനം ആലപിച്ചിരുന്നു ഈ മകൾ. ലാലേട്ടാ എന്ന് തുടങ്ങുന്ന ഈ ഗാനത്തെ കേരളക്കര ഹൃദയത്തിലേക്ക് സ്വീകരിക്കുകയായിരുന്നു.

View this post on Instagram

ily 🤠

A post shared by Prarthana (@prarthanaindrajith) on

Advertisement