മോഹൻലാൽ മമ്മൂട്ടിയായിട്ടുണ്ട്, പക്ഷേ മമ്മൂട്ടിക്ക് ഇതുവരെ മോഹൻലാൽ ആകാൻ കഴിഞ്ഞിട്ടില്ല

84

മലയാളസിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ പകരം വെക്കാനില്ലാത്ത 2 വിസ്മയതാരങ്ങൾ ആണ് താരരാജാക്കൻമാരായ മോഹൻലാലും മമ്മൂട്ടിയും. അത് ആഭിനയത്തിലായാലും ശരി താരപ്പട്ടത്തിൽ ആയാലും ശരി ഇവരെ വെല്ലാൻ ഇതുവരേയും ഒരും മലയാളത്തിലുണ്ടായിട്ടില്ല എന്നതാണ് ശരി.

മലയാളത്തിലും മറ്റ് ഭാഷകളിലുമൊക്കെ പലതരം കഥാപാത്രങ്ങളായി എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചവരാണ് ഇരുവരും. വിവിധ പേരുകളുള്ള കഥാപാത്രങ്ങളായും വിവിധ തൊഴിലുള്ളവരുമായ ഒട്ടേറെ കഥാപാത്രങ്ങളായി ഇരുവരും എത്തിക്കഴിഞ്ഞിട്ടുണ്ട്.

Advertisements

എന്നാൽ ചില സിനിമകളിൽ മോഹൻലാൽ മോഹൻലാൽ ആയും മമ്മൂട്ടി മമ്മൂട്ടി ആയും തന്നെ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ മമ്മൂട്ടി എന്ന പേരുള്ള കഥാപാത്രമായും അഭിനയിച്ചിട്ടുണ്ട് എന്നതാണ് കൗതുകമുള്ള കാര്യം.

പക്ഷേ മമ്മൂട്ടിക്ക് മോഹൻലാൽ എന്ന കഥാപാത്രമാകാൻ ഇതുവരെ അവസരം കിട്ടിയിട്ടില്ല. മമ്മൂട്ടി എന്നു പേരുള്ള കഥാപാത്രമായിട്ടു തന്നെ മോഹൻലാൽ ഒരു സിനിമയിൽ വേഷമിട്ടു.1984ൽ പുറത്തിറങ്ങിയ മനസ്സറിയാതെ എന്ന സിനിമയിലാണ് മോഹൻലാൽ മമ്മൂട്ടി എന്ന കഥാപാത്രമായി എത്തിയത്. സോമൻ അമ്പാട്ട് ആയിരുന്നു സിനിമ സംവിധാനം ചെയ്തത്.

എന്നാൽ മമ്മൂട്ടിക്ക് ഇതുവരെ മോഹൻലാൽ എന്ന പേരുള്ള കഥാപാത്രമായി അഭിനയിക്കാനായിട്ടില്ല. അതേസമയം മോഹൻലാൽ നിരവധി സിനിമകളിൽ സ്വന്തം പേരുള്ള കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്.

ധന്യ, മദ്രാസിലെ മോൻ, ഹലോ മദ്രാസ് ഗേൾ എന്നീ സിനിമയിൽ മോഹൻലാൽ എന്ന കഥാപാത്രമായിട്ടാണ് അഭിനയിച്ചത്. സത്യൻ അന്തിക്കാടിന്റെ ലാൽ അമേരിക്കയിൽ എന്ന സിനിമയിൽ ലാൽ എന്ന കഥാപാത്രമായും എത്തിയിട്ടുണ്ട്. മമ്മൂട്ടി നായകനായ മനുഅങ്കിളിൽ മോഹൻലാൽ മോഹൻലാലയി എത്തിയിരുന്നു. അതേ പോലെ ജോഷിയുടെ നമ്പർ ട്വന്റി മദ്രാസ് മെയിലിൽ മോഹൻലാലിന് ഒപ്പം മമ്മൂട്ടി മമ്മൂട്ടിയായി തന്നെ എത്തിയിരുന്നു.

Advertisement