ഒരിക്കലും മായാത്ത ഓർമ്മ: മായാത്ത ആ മുറിവിനെ കുറിച്ച് വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ

865

സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെയെത്തി പിന്നീട് മലയാള സിനിമയുടെ ലേഡിസൂപ്പർസാറ്റാറായ, മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. സാല്ലാപത്തിൽ നായികായി പിന്നീടങ്ങോട്ട് ശക്തമായ കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് തെളിയിച്ചു മഞ്ജു വാര്യർ.

എന്നാൽ നടൻ ദിലീപുമായുള്ള പ്രണയ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തു. പിന്നീട് വിവാഹ മോചനത്തിന് ശേഷം വീണ്ടും സിനിമയിൽ സജീവമായി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങി ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തി മഞ്ജു.

Advertisements

പിന്നെ അങ്ങോട്ട് ഇപ്പോൾ മഞ്ജുവിന്റെ കൈ നിറയെ ചിത്രങ്ങളാണ്. ആദ്യത്തതിനേക്കൾ മികച്ച കഥാപാത്രങ്ങളുമായി രണ്ടാം വരവിലും താരറാണിയായി മുന്നേറുകയാണ് മഞ്ജു.വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധക പ്രീതിനേടിയ മഞ്ജു ഇപ്പോൾ താരം തന്റെ കുട്ടിക്കാലത്തെ ഒരു സംഭവം പറയുകയാണ്.

അത് തന്റെ നെറ്റിയിൽ ഉളള ഒരു മുറിവിന്റെ പാടിനെകുറിച്ചായിരുന്നു മഞ്ജു വെളിപ്പെടുത്തിയത്. ആ മുറിവിനു പിന്നിലെ കഥ നടി പറഞ്ഞത് ഇങ്ങനെ: അച്ഛന്റെ ജോലിയുടെ ഭാഗമായി തമിഴ്നാട്ടിൽ ആയിരുന്നു മഞ്ജുവിന്റെ കുട്ടിക്കാലം. അന്ന് നടന്ന ഒരു സംഭവമാണ് ഈ മറുകിനു പിന്നിൽ.

എൽകെജിയിലോ യുകെജിയിലോ പഠിക്കുന്ന സമയമാണ്. ഞങ്ങളുടെ ക്ലാസമുറികൾ ഫുൾ ക്ലോസ്ഡ് ആണ്. എന്റെ ക്ലാസിനു മാത്രം രണ്ടു വാതിലുകൾ ഉണ്ടായിരുന്നു. ഒരു ദിവസം ഞാൻ നോക്കുമ്പോൾ ഒരു തുള കാണുന്നു.

അത് എന്താണെന്ന് അറിയണമല്ലോ എന്നു കരുതി വാതിലിനോട് ചേർത്ത് കണ്ണുവച്ചു നോക്കി. പിന്നെ എന്താ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. അപ്പുറത്തെ സൈഡിൽ നിന്നും വാതിൽ ആരോ തളളിത്തുറന്നു. വാതിൽ വന്നിടിച്ചത് എന്റെ നെറ്റിയിൽ.

എന്റെ വെളള ഷർട്ടിലേക്ക് അതാ ചോര ഒഴുകുന്നു. ഉച്ച സമയമായത് കൊണ്ട് നന്നായി ചേര വരുന്നുണ്ട്. ടീച്ചർമാരൊക്കെ ഓടി വരുന്നുണ്ട്. ആരോ അമ്മയെ വിളിച്ചു അങ്ങനെ ആശുപത്രിയിൽ കൊണ്ടുപോയി തുന്നിക്കെട്ടി. ആ സംഭവത്തിന്റെ ഓർമയാണ് എന്റെ മുഖത്തെ ഈ അടയാളമെന്നായിരുന്നു മഞ്ജു വാര്യർ മുമ്പ് വെളിപ്പെടുത്തിയത്.

Advertisement