ഷെയർ ഇട്ടൊരു ബീഫ് വാങ്ങിക്കാൻ മമ്മുട്ടിയും മനോജ് കെ ജയനും

16

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി രമേഷ് പിഷാരടിയുടെ സംവിധാനത്തിൽ നായകനായെത്തുന്ന ഗാനഗന്ധർവ്വന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മമ്മൂട്ടിയും മനോജ് കെ ജയനുമാണ് പോസ്റ്ററിൽ.

ഷെയർ ഇട്ടൊരു ബീഫ് വാങ്ങിച്ചാലോ എന്ന കുറിപ്പോടു കൂടിയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റേതായി റിലീസ് ചെയ്ത ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
‘ബെസ്റ്റ് ആക്ടർ’ പോലുള്ള ഒരു ചിത്രമായിരിക്കും ഗാനഗന്ധർവ്വൻ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. കലാസദൻ ഉല്ലാസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Advertisements

മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്. ശ്രീലക്ഷ്മി ആർ, ശങ്കർ രാജ് ആർ, രമേഷ് പിഷാരടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഴകപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്.

Advertisement