Entertainment Movies

ആ സിനിമ മുടങ്ങിയോ, പൊട്ടിത്തെറിച്ച് ദുൽഖർ സൽമാൻ, ഞെട്ടി സിനിമാലോകം

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ സിനിമ ചെയ്യുന്ന യുവതാരമാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ദുൽക്കർ പതിവായി സിനിമകൾ ചെയ്യുന്നു. എല്ലാ ഭാഷകളിലും ഹിറ്റുകൾ സൃഷ്ടിക്കുന്നു.

അതുകൊണ്ടുതന്നെ ഒരു ഭാഷയിൽ ഒരു വർഷം ഒന്നിൽക്കൂടുതൽ ചിത്രങ്ങൾ ചെയ്യാൻ ദുൽക്കറിന് കഴിയുന്നില്ല. ഈ വർഷം ദുൽക്കറിൻറേതായി തമിഴിൽ ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ‘വാൻ’ എന്ന് പേരിട്ട ചിത്രം നവാഗതനായ ആർ കാർത്തിക് ആണ് സംവിധാനം ചെയ്യുമെന്ന് അറിയിച്ചത്. ചിത്രത്തിൻറെ പൂജ ജനുവരിയിൽ നടന്നു. കെനന്യ ഫിലിംസിൻറെ ബാനറിൽ സെൽവകുമാറാണ് ചിത്രം നിർമ്മിക്കാനിരുന്നത്.

എന്നാൽ പിന്നീട് ചിത്രത്തേക്കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല. പ്രൊജക്ട് നിലവിലുണ്ടോ എന്ന അപ്ഡേറ്റ് പോലും ഉണ്ടായില്ല. അതിനിടെ, ഈ പ്രൊജക്ട് ഉപേക്ഷിക്കപ്പെട്ടതായി റൂമറുകൾ പരന്നു. എന്നാൽ മറ്റൊരു വാർത്ത വന്നത്, വേറെ ഒരു ടീമിനെ ഉൾപ്പെടുത്തി ഈ പ്രൊജക്ട് പുനരാരംഭിക്കും എന്നായിരുന്നു.
ഇപ്പോൾ ഇത്തരം വാർത്തകൾക്കെതിരെ ശക്തമായി പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദുൽക്കർ സൽമാൻ.

ദയവുചെയ്ത് ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും ഇത്തരം വാർത്തകളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ദുൽക്കർ പറയുന്നു. തൻറെ ചിത്രങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള അപ്ഡേറ്റുകളും അനൌൺസ്‌മെൻറുകളും അതതുചിത്രങ്ങളുടെ അണിയറപ്രവർത്തകർക്കൊപ്പം താൻ തന്നെ അറിയിക്കുമെന്നും താരം പറയുന്നു.

ഒരു റൊമാൻറിക് ട്രാവലോഗായാണ് ‘വാൻ’ എന്ന ചിത്രം പ്ലാൻ ചെയ്തിരുന്നത്. കല്യാണി പ്രിയദർശൻ, പ്രിയ ഭവാനി ശങ്കർ തുടങ്ങിയ വൻ താരനിരയും ആ ചിത്രത്തിൻറെ പേരിൽ പറഞ്ഞുകേട്ടിരുന്നു. എന്തായാലും ആ പ്രൊജക്ടിനെപ്പറ്റിയുള്ള അവ്യക്തത തുടരുകതന്നെയാണ്.

About the author

admin

Featured