ആ ലിപ്പ് ലോക്ക് ചെയ്യുമ്പോൾ ടോവിനോക്ക് ഭയങ്കര ചമ്മലും നാണവും ആയിരുന്നു, എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു; തുറന്നു പറഞ്ഞ് സംയുക്ത മേനോൻ

1111

തെന്നിന്ത്യൻ സിനിമയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയ ആയി നായികാ നടിയാണ് സംയുക്ത മേനോൻ. 2016ൽ പുറത്തിറങ്ങിയ പോപ്കോൺ എന്ന തമിഴ് സിനിമയിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. കളരി, ജൂലൈ കാട്രിൽ എന്ന സിനിമയിലും തമിഴിൽ അഭിനയിച്ചു.

തീവണ്ടി, ഒരു യമണ്ടൻ പ്രണയകഥ, ഉയരെ, കൽക്കി, എടക്കാട് ബറ്റാലിയൻ 06, അണ്ടർവേൾഡ്, വെള്ളം, ആണും പെണ്ണും, വുൾഫ്, കടുവ തുടങ്ങിയവയാണ് സംയുക്ത മേനോൻ അഭിനയിച്ചിട്ടുള്ള പ്രധാന സിനിമകൾ.

Advertisements

2016ൽ പോപ്കോൺ എന്ന സിനിമയിൽ അഭിനയിച്ചുവെങ്കിലും ടൊവിനോ തോമസ് നായകൻ ആയെത്തിയ തീവണ്ടിയിൽ നായികയായി എത്തിയാണ് സംയുക്ത മേനോൻ ഏറെ ശ്രദ്ധിക്കപ്പെട്ടത് . ദേവി എന്ന കഥാപാത്രമായിട്ടായിരുന്നു സംയുക്ത ചിത്രത്തിൽ എത്തിയത്.

തീവണ്ടിയിലെ നായികാ കഥാപാത്രം നടിക്ക് വലിയ ബ്രേക്ക് നൽകുക ആയിരുന്നു. ഇപ്പോഴിതാ 3 വർഷത്തിനകം മലയാളത്തിലും തമിഴിലുമായി പത്തിലേറെ സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട് സംയുക്ത. 1995 പെസ്പതംബർ 11ന് പാലക്കാടാണ് താരം ജനിച്ചത്.

Also Read
കൊച്ചിക്കാരി, പത്താം ക്ലാസുകാരിയുടെ അമ്മ, ശീമാട്ടിയുടെ പരസ്യം വഴിത്തിരിവായി, സ്വന്തം സുജാതയിലെ വില്ലത്തി റൂബി അനു നായർ ശരിക്കും ആരാണെന്ന് അറിയാമോ

മോഡലിംങ് രംഗത്ത് നിന്ന് സിനിമയിൽ എത്തിയ സംയുക്ത മേനോൻ പോപ് രോണിന് ശേഷം ലില്ലി എന്ന ചിത്രത്തിലാണ് അഭിനയിച്ചത് എങ്കിലും ആ സിനിമയുടെ ചിത്രീകരണത്തിന് ഇടെയാണ് ടൊവിനോയുടെ നായികയായി തീവണ്ടിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. ലില്ലി റിലീസിന് മുമ്പ് തീവണ്ടി റിലീസ് ആവുകയായിരുന്നു.

അതേ സമയം മായ് എന്ന പാട്ടിലൂടെ സിനിമയിറങ്ങും മുമ്പ് തന്നെ ആരാധകർ താരത്തെ ഏറ്റെടുക്കുകയുണ്ടായി. നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത ചിത്രത്തിൽ ചെയിൻ സ്മോക്കറായ യുവാവിന്റെ വേഷം ടോവിനോ ഗംഭീരമാക്കിയിരുന്നു. ചിത്രത്തിലെ നായികയായി അഭിനയിച്ച സംയുക്ത മേനോനും തന്റെ വേഷം മികച്ചതാക്കുക ആയിരുന്നു.

വിനി വിശ്വലാൽ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ടോവിനോ സംയുക്തയെ ലിപ് ലോക്ക് ചെയ്യുന്ന സീൻ ഏറെ ശ്രദ്ധിക്ക പെട്ടിരുന്നു. ഇപ്പോഴിതാ തീവണ്ടിയിലെ ചുംബന രംഗത്തെ കുറിച്ച് സംയുക്ത മേനോൻ തുറന്നു പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ ചുംബന രംഗത്തെ പറ്റിയും സംവിധായകൻ പറഞ്ഞിരുന്നു. ആ കഥയുടെ പൂർണതയ്ക്ക് അത് ആവശ്യമാണെന്ന് അറിഞ്ഞപ്പോൾ അത് ചെയ്യുന്നതിന് യാതൊരു മടിയും തനിക്ക് തോന്നിയില്ലെന്ന് സംയുക്ത പറയുന്നു. അതേ സമയം ആ രംഗം അഭിനയിക്കുമ്പോൾ ടൊവിനോയ്ക്ക് നല്ല ചമ്മൽ ഉണ്ടായിരുന്നു.

Also Read
പലരുടെ മുൻപിലും കൈ നീട്ടി, അന്ന് പണത്തിന് വേണ്ടി എന്തും ചെയ്യാം എന്ന നിലയിലായിരുന്നു അവസ്ഥ; വേർപിരിയുന്നുവെന്ന വാർത്ത ചൂടുപിടിക്കുമ്പോൾ കണ്ണേട്ടനെ ഓർത്ത് വീണ പൊട്ടിക്കരഞ്ഞത് ഇങ്ങനെ

തനിക്ക് പ്രശ്‌നം ഒന്നും തോന്നിയില്ലെന്നും സംയുക്ത പറഞ്ഞു. അഭിനയത്തിൽ ഒരു ട്രെയിനിംങ്ങും തനിക്ക് ലഭിച്ചിരുന്നില്ല. തീവണ്ടി എന്ന ചിത്രമാണ് കരിയറിന് ഒരു ഫോക്കസ് നൽകിയത്. അതിന് മുമ്പുള്ള സിനിമകളെ കുറിച്ച് കൂടുതൽ പറയാനില്ല.

കാരണം ആ സമയത്ത് അഭിനയത്തെ കുറിച്ചോ സിനിമയെ കുറിച്ചോ സീരിയസ് ആയി ചിന്തിച്ചിരുന്നില്ല. പക്ഷെ ലില്ലിക്കും തീവണ്ടിക്കും വേണ്ടി നന്നായി ഹോം വർക്ക് ചെയ്തിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സംയുക്ത പറഞ്ഞിരുന്നു. ലില്ലി തിയറ്ററുകളിലേക്ക് എത്തുന്നതിന് മുൻപ് ആദ്യം റിലീസ് ചെയ്തത് തീവണ്ടി ആയിരുന്നു.

അങ്ങനെ സംയുക്തയുടെ ആദ്യ മലയാള സിനിമയായി തീവണ്ടി മാറി. ചിത്രത്തിൽ നായകൻ ടൊവിനോ ആയിരിക്കുമെന്ന് അറിഞ്ഞതോടെ ഒത്തിരി സന്തോഷം തോന്നിയിരുന്നെന്നും സംയുക്ത പറഞ്ഞിരുന്നു.

Advertisement