പലർക്കും പ്രണയം തന്റെ ശരീരത്തോട് ആയിരുന്നു, അത് ഉപയോഗിച്ചിട്ട് പലരും വഞ്ചിച്ചു, ശരീരം ഉപയോഗിച്ചാണ് ഞാൻ ഇവിടെ വരെ എത്തിയത്: തുറന്നു പറഞ്ഞ് റായി ലക്ഷ്മി

303

വർഷങ്ങളായി മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കുന്ന താരസുന്ദരിയണ് റായി ലക്ഷ്മി. മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയിട്ടുള്ള നടിക്ക് ആരാധകരും.

അതേ സമയം ഡേറ്റിംഗ് സമയത്ത് താൻ എല്ലാം ആസ്വദിച്ചിട്ടുണ്ടെന്ന് റായി ലക്ഷ്മി മുൻപ് ഒരിക്കൽ തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. എനിക്കെല്ലാം ക്രേസിയായിരുന്നു. വൺ നൈറ്റ് സ്റ്റാൻഡിനോട് തനിക്ക് യോജിപ്പില്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും താരം പറയുന്നു.

Advertisements

മാനസിക അടുപ്പത്തിന് സ്ഥാനമില്ലാത്ത പരിപാടിയാണിത്. അതിനാൽ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും അത് പിന്തുടരാൻ ആഗ്രഹമില്ല. അപരിചിതനുമൊത്ത് കഴിയുക പ്രയാസമാണ്. പരിചയമുള്ള എല്ലാവരുമായും ഇത്തരത്തിലുള്ള അടുപ്പം സൂക്ഷിക്കാറില്ല.

Also Read
അങ്ങനെ ഞാൻ അതിനെ കൺട്രോൾ ചെയതു, ഇപ്പോൾ വർഷങ്ങളായി എനിക്ക് ദേഷ്യം വന്നിട്ട്, സംയുക്ത വർമ്മ പറയുന്നു

നമുക്ക് സ്നേഹവും വിശ്വാസവും വേണം.സന്തോഷിച്ചിട്ടുണ്ട് വിഷമിച്ചിട്ടുണ്ട് തമാശകൾ പറഞ്ഞിട്ടുണ്ട് പക്ഷെ പലരും എന്നെ വഞ്ചിക്കുക ആയിരുന്നു എന്നും റായി ലക്ഷ്മി പറഞ്ഞു. ഒരു തമിഴ് പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

പ്രണയ വികാരങ്ങളെ നിയന്ത്രിക്കുന്നത് താരത്തിന് ഇഷ്ടമല്ല. പലപ്പോഴും തന്നെ മാറ്റാനും പാട്ണറെ സ്നേഹിക്കാനും കഴിയുന്ന വ്യക്തിയാണ് റായി ലക്ഷ്മി. പങ്കാളിക്കൊപ്പം യാത്ര ചെയ്യാൻ ഇഷ്ടമാണ്.പാചകം ചെയ്ത് ഒരുമിച്ച് കഴിക്കണം. അദ്ദേഹം സന്തോഷത്തോടെ ഇരിക്കാൻ വേണ്ടത് ചെയ്യും.

പുള്ളി മനസിൽ ആഗ്രഹിക്കുന്നത് സർപ്രൈസ് പോലെ നൽകും. സ്‌കൂളിൽ പഠിക്കുമ്പോഴാണ് ആദ്യത്തെ പ്രണയം മൊട്ടിട്ടതെന്നും താരം പറഞ്ഞു. അത് നടൻമാരോടായിരുന്നു. സത്യസന്ധതയും വിശ്വാസവുമുള്ള പങ്കാളികളെയാണ് തനിക്ക് ഇഷ്ടം. അങ്ങനെയുള്ളവരെ അപൂർവമായേ കണ്ടെത്താനാകൂ.

പലർക്കും എന്റെ ശരീരത്തോടായിരുന്നു പ്രണയം. പിന്നീടാണ് അത് മനസിലാക്കിയത്. പലരും ശരീരത്തിന്റെ വലിപ്പവും നിറവും പറഞ്ഞ് കളിയാക്കുകയും തുറിച്ച് നോക്കുകയും ചെയ്തിട്ടുണ്ട്. ഇതേ കാരണത്താൽ ഏറെപ്പേർ സ്നേഹിക്കുകയും ചെയ്തു.അതുകൊണ്ട് സുന്ദരമായ ശരീരം വേദനിപ്പിച്ചിട്ടില്ല.

Also Read
ആ കല്യാണാലോചന വന്നത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ, ഞാനാകെ ത്രില്ലിലായി, പിന്നെ സംഭവിച്ചത് ഇങ്ങനെ: തെസ്‌നി ഖാൻ പറയുന്നു

ശരീരത്തിന്റെ വലിപ്പം അസ്വസ്ഥമാക്കിയിട്ടില്ല. അഭിനയത്തേക്കാളുപരി ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്. അക്കാര്യത്തെ കുറിച്ച് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് പലരും പല വാഗ്ദാനങ്ങൾ നൽകി തന്നെ വഞ്ചിച്ചിട്ടുണ്ടെന്നും റായി ലക്ഷ്മി തുറന്നടിച്ചു.

Advertisement