മലയാളം മിനി സ്ക്രീൻ പ്രേക്ഷകർക്ക് വളരെ പെട്ടെന്ന് തന്നെ സുപരിചിതയായി മാറിയ നടിയാണ് അനു നായർ. ഒരു പക്ഷേ അനു നായർ എന്ന് പറഞ്ഞാൽ പെട്ടന്ന് ആളുകൾക്ക് മനസ്സിലാവണം എന്നില്ല, എന്നാൽ സൂര്യാ ടിവിയിലെ സ്വന്തം സുജാത എന്ന പരമ്പരയിലെ വില്ലത്തി റൂബി എന്ന് പറഞ്ഞാൽ ആർക്കും വേഗം മനസ്സിലാവും.
അതേ സമയം പരസ്യ രംഗത്ത് നിന്നുമാണ് അനു നായർ അഭിനയ രംഗത്തേക്ക് എത്തിയത്. താരം അദ്യമായി അഭിനയിച്ചത് ഉൾട്ട എന്ന സിനിമയിൽ ആയിരുന്നു. എന്നാൽ ഈ ചിത്രത്തെ പോലെ തന്നെ അനു നായരുടെ വേഷവും അധികം ശ്രദ്ധിക്ക പെട്ടില്ല.
ഈ സീരിയലിൽ ഓരോ ദിവസവും വില്ലത്തരം കൂട്ടി കൂട്ടി കൊണ്ടുവരികയാണ് റൂബി. അതേ സമയം സീരിയൽ ജീവിതത്തിൽ താൻ ചെയ്ത വില്ലത്തരത്തെ കുറിച്ചും സീരിയലിലെ വേഷത്തെ കുറിച്ചും അനു നായർ തുറന്നു പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. സ്വന്തം സുജാതയുടെ സെറ്റ് ശരിയ്ക്കും നല്ല രസമാണ്. എല്ലാവരുമായും നല്ല ബന്ധമുണ്ടെന്നാണ് താരം പറയുന്നത്. റീൽസ് എല്ലാം ഉണ്ടാക്കി കളിച്ച് രസകരമാണ് സെറ്റ്.
സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിയാൽ സുജാതയിൽ ഉള്ളവരുമായിട്ടാണ് പിന്നെ കൂട്ട്. എല്ലാവരും ഒരു കുടുംബത്തെ പോലെയാണ്. വില്ലത്തി റോളും നന്നായി ആസ്വദിയ്ക്കുന്നുണ്ട്. സീരിയലിലെ വില്ലത്തിരത്തിന്റെ ഉത്തരവാദി ഞാനല്ല.
റൈറ്ററും ഡയറക്ടർ സാറും പറയുന്നത് ചെയ്യുക മാത്രമാണ് ഞാൻ ചെയ്യുന്നത്.
ശീമാട്ടിയുടെ പരസ്യം കണ്ടിട്ട് ഉൾട്ട എന്ന ചിത്രത്തിലേക്ക് വിളിച്ചു. അതാണ് അഭിനയത്തിലെ തുടക്കം. പക്ഷെ കൂടുതൽ ആളുകൾ എന്നെ തിരിച്ചറിഞ്ഞത് സ്വന്തം സുജാത എന്ന സീരിയലിലെ റൂബി എന്ന വില്ലത്തി വേഷത്തിലൂടെയാണ്.എന്റെ മകളെ ഇതുവരെ ഞാൻ സീരിയൽ കാണിച്ചിട്ടില്ല.
വീട്ടിൽ മറ്റുള്ളവർ റോളിനെ കുറിച്ച് സംസാരിക്കുമ്പോൾ, അമ്മ ഇത്രയ്ക്ക് വില്ലത്തിയാണോ എന്ന് അവൾ ചോദിയ്ക്കും. അപ്പോൾ ഞാൻ പറയും നീ കാണണ്ട എന്ന്. റൂബി എന്ന കഥാപാത്രം അവിഹിത ബന്ധങ്ങളിലൂടെ എല്ലാം തുടർന്ന് പോകുന്നതാണ് അത് മകൾ കാണണ്ട.
ജീവിതത്തിൽ വില്ലത്തരം അധികം കാണിക്കാറില്ല. എന്നാൽ കോളേജ് കാലത്ത് ചെയ്ത ഒരു കുസൃതി സീരിയസ് ആയി ഒരു കുട്ടിയുടെ പഠിപ്പ് നിർത്താൻ കാരണക്കാരി ആയതിൽ ഇപ്പോഴും കുറ്റബോധമുണ്ട്. ഞങ്ങളുടെ ഗ്യാങിലെ ഒരു പാവം പയ്യനായിരുന്നു. കളിപ്പിക്കാൻ വേണ്ടി ഫോണിൽ വിളിച്ച് ഇഷ്ടം പറഞ്ഞതാണ്.
അവനത് സീരിയസ് ആക്കി എടുത്തു. പിന്നീട് അത് ഞാനാണ് എന്നറിഞ്ഞപ്പോൾ, എല്ലാവരും അറിഞ്ഞതിൽ അവന് നാണക്കേടായി. അങ്ങനെ പഠിപ്പ് നിർത്തി പോയി. പക്ഷെ പിന്നീട് നന്നായി പഠിച്ച് ഇപ്പോൾ നല്ല ജോലി കിട്ടി എന്ന് അറിഞ്ഞു എന്നും അനു നായർ പറയുന്നു.
അതേ സമയം അടുത്തിടെ താരത്തിന് അപകടം പറ്റിയിരുന്നു. അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച കാർ 50 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. കാർ പലവട്ടം തലകീഴായി മറിഞ്ഞതായാണ് അനു നായരും കൂട്ടുകാരിയും പറയുന്നത്.
പാടെ തകർന്ന കാറിൽ നിന്നും ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആനമല പാതയിൽ പത്തടിപ്പാലത്തിനു സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്. നടിയും കൂട്ടുകാരിയും മലക്കപ്പാറ ഭാഗത്തു നിന്നു ചാലക്കുടി ഭാഗത്തേക്കുള്ള യാത്രയിലായിരുന്നു.