അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ ആയിരുന്നു ആദ്യമായി വയസ്സറിയിച്ചത് അന്ന് ഒന്നും അറിയില്ലായിരുന്നു, പിന്നെ സംഭവിച്ചത് ഇങ്ങനെ: അമൃത നായർ പാറയുന്നു

653

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീൻ പേരക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃതാ നായർ. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെയും ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും ആണ് അമൃത നായർ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്.

ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയൽ ആയ കുടുംബവിളക്കിലെ സുമിത്രയുടെ മകൾ ശീതൾ ആയി എത്തിയിരുന്നതും അമൃത നായർ ആയിരുന്നു. അടുത്തിടെ ഈ പരമ്പരയിൽ നിന്നും താരം പിന്മാറിയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അമൃത തന്റെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്.

Advertisements

മംമ്സ് ആൻഡ് മൈ ലൈഫ് ഓഫ് അമൃത നായർ എന്ന യൂട്യൂബ് ചാനലും താരത്തിന് സ്വന്തമായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പീരീഡ്‌സ് ദിനങ്ങളെ പറ്റി തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അമൃത നായർ.

Also Read
പലരുടെ മുൻപിലും കൈ നീട്ടി, അന്ന് പണത്തിന് വേണ്ടി എന്തും ചെയ്യാം എന്ന നിലയിലായിരുന്നു അവസ്ഥ; വേർപിരിയുന്നുവെന്ന വാർത്ത ചൂടുപിടിക്കുമ്പോൾ കണ്ണേട്ടനെ ഓർത്ത് വീണ പൊട്ടിക്കരഞ്ഞത് ഇങ്ങനെ

അമൃത നായരുടെ വാക്കുകൾ ഇങ്ങനെ:

രാവിലെ എണീറ്റാലുടനെ കുളിക്കണം എന്നാണ് ശീലിച്ചിരിക്കുന്നത്. ഡ്രസ് ഒക്കെ നേരത്തേ എടുത്ത് തലേന്ന് തന്നെ വെച്ചിട്ടുണ്ട്. എണീറ്റയുടനെ എവിടെയും തൊടാനൊന്നും അമ്മ സമ്മതിക്കില്ല. രാവിലെ കുളിക്കണം, അത് നിർബന്ധമാണ്, ശരീര ശുദ്ധി പ്രധാനമാണ്.

മനസ്സിനും കുളിർമ, ഫ്രെഷ്‌നസ് ഒക്കെ കിട്ടും. അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ വളരെ ചെറിയ ക്ലാസ്സിൽ വെച്ചായിരുന്നു താൻ ആദ്യമായി വയസ്സറിയിച്ചത്. എനിക്ക് ഒന്നും അറിയാത്തൊരു പ്രായത്തിലായിരുന്നു അത്. പക്ഷേ അമ്മ എനിക്ക് എല്ലാം നേരത്തേ പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു.

പക്ഷേ വളരെ കുട്ടിയായിരുന്നപ്പോൾ തന്നെ വയസ്സറിയിച്ചപ്പോൾ എല്ലാ നിയന്ത്രണങ്ങളും പറഞ്ഞത് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കി. പണ്ട് പാഡ് ഉപയോഗിക്കില്ലായിരുന്നു. തുണിയായിരുന്നു ഉപയോഗിച്ചിരുന്നത്. തുണിയാണ് ഏറ്റവും നല്ലത്, മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല എന്ന് അമ്മുമ്മ എന്നോട് പറഞ്ഞിട്ടുണ്ട്.

പക്ഷേ ലീക്കേജിന്റെ പ്രശ്‌നമുണ്ടായിരുന്നു. ഞാൻ സ്‌കൂളിൽ പഠിച്ച കാലത്ത് അങ്ങനെ ലീക്കേജിന്റെ പ്രശ്‌നം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ എല്ലാവരും കണ്ടാൽ എന്ത് വിചാരിക്കും എന്നൊരു നാണക്കേടിന്റെ പ്രശ്‌നമുണ്ടല്ലോ, പക്ഷേ ഇപ്പോൾ അങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നുമില്ലെന്നും അമൃതാ നായർ പറയുന്നു.

Also Read
സത്യമാണ് അവിഹിതമുണ്ട്, എന്ന് കരുതി അതും പൊക്കി പിടിച്ചുകൊണ്ട് യഥാർത്ഥ ജീവിതം തകർക്കാൻ നോക്കേണ്ട, ഞങ്ങളുടെ പ്രണയം തുടരും; യുവ കൃഷ്ണ

Advertisement