മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനുമാണ് രമേഷ് പിഷാരടി. മിമിക്രി രംഗത്ത് നിന്ന് മിനിസ്‌ക്രീനിലും പിന്നീട് സിനിമാ രംഗത്തേക്കും എത്തിയ രമേഷ് പിഷാരടി മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടിയെടുക്കുക ആയിരുന്നു.
മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടാൻ താരത്തിന് സാധിച്ചു.
സിനിമയിൽ ചെറിയ വേഷങ്ങളിലൂടെയാണ് രമേഷ് പിഷാരടി തുടങ്ങിയത്. പിന്നീട് നായകനായും സംവിധായകനായും മാറുകയായിരുന്നു താരം. കൊച്ചിൻ സ്റ്റാലിയൻസിൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ്.
സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും താരം സജീവമായി. 2008ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. 2018 ൽ പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തി. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ഗാനഗന്ധർവ്വൻ ആണ് രമേഷ് പിഷാരടി സംവിധാനം ചെയ്ത് ഒടുവിൽ റിലീസായ ചിത്രം.
ജയറാമും കുഞ്ചാക്കോ ബോബനും നായകനായ പഞ്ചവർണ്ണ തത്ത, മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഗാനഗന്ധർവ്വൻ തുടങ്ങിയ സൂപ്പർഹിറ്റുകൾ രമേഷ് പിഷാരടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകളാണ്. ഇപ്പോൾ മലയാളത്തന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിൽ ആണ് പിഷാരടി.
സിനിമയ്ക്കും മിമിക്രിക്കും ഒപ്പം തന്നെ സാഷ്യൽ മീഡിയയിലും ഏറെ സജീവമാണ് രമേഷ് പിഷാരടി. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും അതിന് താരം നൽകുന്ന ക്യാപ്ഷനുകളും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കുടുംബത്തോട് ഒപ്പമുള്ള ഒരു ചിത്രം സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരിക്കുകയാണ് പിഷാരടി.
നാം ഒന്ന് ചിങ്ങം ഒന്ന് എന്ന അടിക്കുറിപ്പോടെയാണ് പിഷാരടി ചിത്രം പങ്കുവച്ചിരിക്കുന്നത്. പിഷാരടിയുടെ മൂന്ന് മക്കളും ഭാര്യയും ചിത്രത്തിലുണ്ട്. നിരവധി പേർ കമന്റുകളുമായി എത്തുന്നുണ്ട്. ചിങ്ങം ഒന്ന് നാം രണ്ട്. നമുക്ക് മൂന്ന് എന്നാണ് ഒരു ആരാധകന്റെ കമന്റ്. നാം ഒന്ന് നമുക്ക് മൂന്ന് എന്ന് മതിയായിരുന്നു എന്നും ആദ്യം ഫോട്ടൊ അല്ല ക്യാപ്ഷൻ ആണ് നോക്കുക എന്നും കമന്റുകളുണ്ട്.