ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് അതിനുള്ള മരുന്ന് കഴിക്കാൻ തുടങ്ങിയത്, നല്ല ഭയമുണ്ടായിരുന്നു: കക്ഷി അമ്മിണി പിള്ളയിലെ കാന്തിയുടെ ഞെട്ടിക്കുന്ന അനുഭവം

245

2019 ൽ പുറത്തിറങ്ങിയ മലയാളത്തിന്റെ യുവനടൻ ആസിഫലി നായകനായി സൂപ്പർഹിറ്റ് ചിത്രം കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലൂടെ ശ്രദ്ദേയയായ നടിയാണ് ഷിബില ഫറ. ഷിബില എന്ന പേര് പറഞ്ഞാൽ ആൾക്കാർക്ക് പെട്ടെന്ന് മനസ്സിലാകുമോ എന്ന് സംശയമാണ്. എന്നാൽ കാന്തി എന്ന് പേര് പറഞ്ഞാൽ ചിലപ്പോൾ പ്രേക്ഷകർക്ക് പെട്ടെന്ന് പിടി കിട്ടും.

സിനിമയ്ക്ക് വേണ്ടിയെടുത്ത ആത്മാർപ്പണത്തിലൂടെ വാർത്തകളിൽ നിറഞ്ഞ താരം കൂടിയാണ് ഷിബില.
കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനു വേണ്ടി തന്റെ ശരീര ഭാരം കൂട്ടിആടിരുന്നു ഷിബില എത്തിയത്. കാന്തിയെന്ന കഥാപാത്രമായിട്ടാണ് ഷിബില ഈ സിനിമയിൽ എത്തിയത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് വലിയ കൈയ്യടിയാണ് ലഭിച്ചത്.

Advertisements

ബോ, ഡി ഷേമിംഗ് നേരിടുന്ന, അൽപ്പം തടി വയ്ക്കുമ്പോഴേക്ക് ആത്മവിശ്വാസം ചോർന്നു പോവുന്ന പെൺകുട്ടികളിൽ നിന്നും വ്യത്യസ്തമായി, ശരീരഭാരം നൽകുന്ന കോംപ്ലക്സുകൾ ഇല്ലാതെ ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കുന്ന കാന്തിയെ മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

Also Read
കോൺഗ്രസ്സുകാർ നന്നായി പിഴിഞ്ഞ ക്ഷീണം ഇപ്പോളും വിട്ടിട്ടില്ല, ധർമ്മജൻ പോസ്റ്റ് ചെയ്ത നേപ്പാളിൽ നിന്നുള്ള ചിത്രത്തിന് താഴെ പരിഹാസ കമന്റുകളുമായി സോഷ്യൽ മീഡിയ

മലപ്പുറം സ്വദേശിനിയായ ഷിബില ഫറ തന്റെ വണ്ണത്തെകുറിച്ചും താൻ അത് കുറച്ചതിനെ കുറിച്ചും തുറന്നു പറയയാണ് ഇപ്പോൾ. താരത്തിന്റെ വാക്കുകൾ:

ചെറുപ്പത്തിൽ വളരെ മെലിഞ്ഞ കുട്ടിയായിരുന്നു തനി മധുര പ്രിയയും കൗമാരം ആയപ്പോഴാണ് വണ്ണം വെയ്ക്കാൻ തുടങ്ങിയത്. ഉപ്പയുടെ കൂടെ ഒരിക്കൽ പോകുമ്പോൾ ഭാര്യയാണോ എന്നുവരെ ഉപ്പയുടെ സുഹൃത്ത് ചോദിച്ചതോടെ മാനസികമായി തളർച്ച നേരിട്ടു.

Also Read
മോനേ എന്ന് വിളിച്ച് തമാശകൾ പറയുന്ന ലാലേട്ടൻ ഷോട്ട് റെഡിയായി ക്യാമറയ്ക്ക് മുന്നിലെത്തിയാൽ എന്നെ സർ എന്നേ വിളിക്കു: തുറന്നു പറഞ്ഞ് പൃഥ്വിരാജ്

ഡിഗ്രിക്ക് ചേർന്നപ്പോൾ സ്വന്തമായി ഡയറ്റ് തുടങ്ങിയങ്കിലും അതൊക്കെ പരീക്ഷിച്ചു പരാജയപ്പെട്ടു. ഈ സമയത്താണ് താരം പിസിഓടിക്ക് മരുന്ന് കഴിക്കാൻ തുടങ്ങിയത്. 89 കിലോ ആയിരുന്നു താരത്തിന് ഭാരം. പിന്നീട് ശരീരഭാരം നോക്കാൻ പേടിയായിരുന്നു എന്ന് പറയുന്നു ഷിബില. പിന്നീട് തടി കുറയ്ക്കാൻ തീരുമാനിച്ചു.

ഇതിനിടയിൽ ജിമ്മിൽ ചേർന്നെങ്കിലും ശരിയായില്ല. വിവാഹ ചടങ്ങിൽ ഒക്കെ പോകുമ്പോൾതൊലിയുരിയുന്ന തരത്തിലുള്ള അപമാനം താരം നേരിട്ടു. കക്ഷി അമ്മിണി പിള്ളയിലെ കഥാപാത്രത്തെകാൾ വണ്ണം അപ്പോൾ ഉണ്ടായിരുന്നു എന്ന് താരം തുറന്നു പറയുന്നു. പിന്നീട് രണ്ടും കൽപ്പിച്ച് വണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. ശക്തമായ ഡയറ്റ്. കൊഴുപ്പുള്ള ഭക്ഷണങ്ങൾ പാടെ ഒഴിവാക്കി.

കാർബോഹൈഡ്രേറ്റ് വിഭവങ്ങൾ നിയന്ത്രിച്ചു. ഉച്ചയ്ക്ക് ഒക്കെ പച്ചക്കറി വേവിച്ച് കഴിക്കുവാൻ തുടങ്ങി. മാംസം പൂർണമായും ഒഴിവാക്കിയില്ല. പൊരിച്ചതിനുപകരം കറികൾക്ക് പ്രാധാന്യം നൽകി. വല്ലപ്പോഴും മീനൊക്കെ കുറച്ച് എണ്ണയിൽ മാത്രം പൊരിച്ചു കഴിച്ചു. ആദ്യത്തെ മാസം വലിയ വ്യത്യാസം ഒന്നും കണ്ടില്ലെങ്കിലും മൂന്നുമാസം കഴിഞ്ഞപ്പോൾ ശരീരം മെലിയാൻ തുടങ്ങി. പിന്നീട് പ്രകടമായ വ്യത്യാസം.

ഏഴു മാസം കൊണ്ട് ഭാരം 50 കിലോയിൽ എത്തി. പുതിയൊരു ജന്മം ആയിരുന്നു അതെന്ന് താരം പറയുന്നു. ഇതിനിടയിൽ വിവാഹവും കഴിഞ്ഞു പ്രസവം അടുത്തപ്പോൾ 73 കിലോ ആയിരുന്നു ഭാരം. ഇതിനിടയിലെ സിനിമയിലേക്ക് അവസരം കിട്ടി. സംവിധായകൻ വെച്ച കണ്ടീഷൻ ഭാരം കൂട്ടുക എന്നതായിരുന്നു.

Also Read
വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന നരേന്ദ്ര പ്രസാദ് സീരിയസായി ആ കഥാപാത്രം ചെയ്തിട്ടും കോമഡിയായി, ജനം പൊട്ടിച്ചിരിച്ചു, സംഭവം ഇങ്ങനെ

ആദ്യം കൂട്ടിയ ഭാരം പോര എന്ന് പറഞ്ഞ് വീണ്ടും കൂട്ടി. 85 കിലോയിൽ എത്തിച്ചു. അപ്പോൾ വീണ്ടും ആരോഗ്യപ്രശ്‌നങ്ങൾ വന്നു. ഇരിക്കുമ്പോൾ എഴുന്നേൽക്കാൻ ഒക്കെ ബുദ്ധിമുട്ട്. പിന്നീട് ഭാരം കുറയ്ക്കാൻ ജിമ്മിൽ ചെയ്യുന്നതിന് മുൻപ് ഗൈനക്കോളജിസ്റ്റിനെ കണ്ടു.

പിസിഒഡി ക്കുള്ള ചികിത്സ ആരംഭിച്ചു. പിന്നീട് വ്യായാമവും ആരംഭിച്ചു. ലോക് ഡൗണ് സമയത്ത് 71 കിലോ യിലേക്ക് എത്തി. പിന്നീടത് വീണ്ടും കുറച്ചുവെന്നും താരം പറയുന്നു. അതേ സമയം മിനി ഐജി സംവിധാനം ചെയ്യുന്ന ഡൈവോഴ്‌സ് ആണ് ഷബിലയുടെ പുതിയ ചിത്രം.

അത് കഴിഞ്ഞാൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന തള്ളുമല എന്ന ചിത്രത്തിലായിരിക്കും ഷിബില അഭിനയിക്കുക. ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ഷിബില ഒരു ടീച്ചറുടെ വേഷത്തിലാണ് എത്തുന്നത്.

Advertisement