താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചു, ആ നിമിഷം ഞാൻ യെസ് പറഞ്ഞു, പക്ഷേ അത് അത്ര എളുപ്പം ആയിരുന്നില്ല: തുറന്നു പറഞ്ഞ് അനുശ്രീ എസ് നായർ

6305

മലയാളം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന താരമാണ് അനുശ്രീ എസ് നായർ. നടി, നർത്തകി, അവതാരക, എന്നിങ്ങനെ വിവധ മേഘലകളിൽ ആണ് താരം നിറഞ്ഞു നിൽക്കുന്നത്. എൻജിനിയർ കൂടിയാണ് അനുശ്രീ എസ് നായർ.

നൃത്തവും ആങ്കറിങ്ങും ജോലിയുമെല്ലാം ഒരുപോലെ കൊണ്ട് പോകുകയാണ് താരം. നൃത്തത്തിലൂടെയാണ് അനുശ്രീ ആങ്കറിങ്ങിലേയ്ക്ക് വരുന്നത്. അവതരണ മേഖലയിൽ നടി സജീവമായെങ്കിലും നൃത്തം കൈ വിട്ടിരുന്നില്ല. ഇത് രണ്ടും കൂടി ഒന്നിച്ച് കൊണ്ട് പോവുകയായിരുന്നു.

Advertisements

നൃത്തം തന്റെ പ്രാണവായു ആണെന്നാണ് അനുശ്രീ പറയുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനുശ്രീ ഇക്കാര്യം പറയുന്നത്. ഇപ്പോഴിത തന്റെ പുതിയ ചുവട് വയ്പ്പിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

മാനവ ജന്മ എന്ന തന്റെ പുതിയ നൃത്ത ആവിഷ്‌കാരത്തിന്റെ തയ്യാറെടുപ്പിലാണ് താരം. ശ്രീപുരന്ദരദാസ കൃതികളിലെ തത്വ ചിന്താത്മകമായ വരികളെ കർണാടക സംഗീതത്തിൽ ലയിപ്പിച്ച് ഒരു സൃഷ്ടിയാണെന്നാണ് നൃത്തത്തിനെ കുറിച്ച് അനുശ്രീ പറയുന്നത്. ഇങ്ങനെയൊരു ആശയത്തിലെത്തിയതിനെ കുറിച്ചു അനുശ്രീ പറയുന്നുണ്ട്.

Also Read
മോഹൻലാൽ പോസ്റ്ററിൽ വേണ്ട പകരം റഹ്മാനും രോഹിണിയും മതിയെന്ന് നിർമ്മാതാവും വിതരണക്കാരും, അനുസരിക്കാതെ ‘ഗായത്രി’ അശോക്: പിന്നീട് വഴിമാറിയത് ചരിത്രം

എൻജിനീയറിങിന് എന്നോടൊപ്പം പഠിച്ച സുഹൃത്ത് വീണയുടെ ഭർത്താവ് ജോർഡൻ ശ്രീപുരന്ദര ദാസ കൃതി എടുത്ത് പാടാൻ ഉദ്ദേശിക്കുന്ന് പറഞ്ഞു. നല്ലൊരു പാട്ടുകാരനാണ് അദ്ദേഹം. വീണ എന്നോട് ഡാൻസ് കളിക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചു, ആ നിമിഷം ഞാൻ യെസ് പറഞ്ഞു. അത്ര എളുപ്പമായിരുന്നില്ല അത്തരം ഒരു കൃതിയെ ചിന്താത്മകമായ നൃത്തമാക്കൽ.

അന്ന് സുഗന്ധി ടീച്ചർ കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാക്കി തന്നു. കൊറോണകാലമായതുകൊണ്ട് ഓൺലൈൻ ക്ലാസ് ആയിരുന്നു. ആ കൃതിയുടെ ഉള്ളറിഞ്ഞു തന്നെ ടീച്ചർ എന്നെ സഹായിച്ചു. അതൊരു വലിയ പ്രചോദനവുമായി. അങ്ങനെയാണ് മാനവ ജന്മയുടെ പിറവിയെന്ന് അനുശ്രീ എസ് നായർ പറഞ്ഞു.

കുടുംബത്തെ കുറിച്ചും ഫാമിലിയുടേ പിന്തുണയെ കുറിച്ചുമൊക്കെ നടി അഭിമുഖത്തിൽ പറയുന്നുണ്ട്. അമ്മയാണ് എന്റെ ഏറ്റവും വലിയ പ്രചോദനമെന്നാണ് അനുശ്രീ പറയുന്നത്. അമ്മയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നിട്ടും നൃത്തം പഠിക്കാൻ. എന്നാൽ സാധിച്ചില്ല, അതുകൊണ്ട് അമ്മയ്ക്ക് വേണ്ടി കൂടിയുമാണ് ഞാൻ അത് ചെയ്യുന്നതെന്ന് അമ്മ പറയാറുണ്ട്, അത് കേൾക്കുന്നത് എനിക്ക് വലിയ സന്തോഷമാണ്.

പലപ്പോഴും ഇതിന്റെ വർക്ക് നടക്കുമ്പോൾ ഒരു മുറിയിൽ ഞാൻ അടച്ചിരിക്കുകയാവും മക്കൾ രണ്ടു പേരും ഒരു കാര്യത്തിനും ആ സമയത്ത് ബുദ്ധിമുട്ടിക്കാറേയില്ല. എല്ലാം മാനസ്സിലാക്കി അവരൊക്കെ എന്റെ കൂടെ നിൽക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. അത് തന്നെയാണ് പ്രചോദനവും എന്നും താരം പറയുന്നു.

ഭർത്താവ് സൂരജ് ശങ്കർ യുകെയിൽ ഡോക്ടറാണ്. തനിക്കും യുകെയിൽ ജോലി ആയി. ഉടനെ തന്നെ അങ്ങോട്ടേക്ക് പോകുകയാണ്. അതുകൊണ്ട് ഈ നൃത്ത ശിൽപം അവതരിക്കപ്പെട്ട കഴിഞ്ഞാലും അതിനെക്കുറിച്ചുള്ള കൂടുതൽ അഭിപ്രായങ്ങളും നിരൂപണങ്ങളുമൊക്കെ ഞാൻ കാണുന്നത് ഒരു പ്രവാസി ആയിരുന്നു കൊണ്ടാവും. എവിടെ പോയാലും നൃത്തം മുടക്കില്ലെന്നും അനുശ്രീ പറയുന്നുണ്ട്.

Also Read
സുമ ജയറാമും നടൻ ജയറാമും തമ്മിൽ ഉള്ള ബന്ധം എന്താണെന്ന് അറിയാമോ, സഹോദരിയാണോ, നടി പറയുന്നത് കേട്ടോ

നൃത്തം എന്റെ പ്രാണവായുവാണ്. അത് ഒരിക്കലും നിർത്തണോ മുടക്കമോ താൽപ്പര്യമില്ല. സ്റ്റേജിൽ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ കുട്ടികളെ പഠിക്കാനായി കണ്ടെത്തും. അവർക്ക് നമ്മളിലുള്ള കല പകർന്നു കൊടുക്കാനാവുന്നത് തന്നെ സന്തോഷമാണെന്നും നടി പറയുന്നു.

Advertisement