സൗത്ത് ഇന്ത്യ ഇന്റർനാഷണൽ മൂവി – സൈമ അവാർഡുകൾ വിതരണം ചെയ്തു. ദോഹയിൽ വച്ചാണ് പുരസ്കാര വിതരണം അരങ്ങേറിയത്. സുഡാനി ഫ്രം നൈജീരിയ മലയാളത്തിലെ മികച്ച സിനിമ. ചിത്രം സംവിധാനം ചെയ്ത സക്കരിയ മികച്ച നവാഗത സംവിധായകനായും തിരഞ്ഞെടുത്തു.
ടൊവിനോ തോമസാണ് മികച്ച നടൻ (തീവണ്ടി), വരത്തനിലെ പ്രകടനത്തിന് ഐശ്വര്യ ലക്ഷ്മിയെ മികച്ച നടിയായി. പോപ്പുലർ സ്റ്റാർ ഇൻ ദ് മിഡിൽ ഈസ്റ്റ് പുരസ്കാരം മോഹൻലാലിനു ലഭിച്ചു. പുരസ്കാരം വാങ്ങാനായി വേദിയിലെത്തുന്നതിന് മുൻപ് തമിഴ് നടൻ ധനുഷ് മോഹൻലാലിന്റെ കാൽ തൊട്ട് വണങ്ങിയത് ശ്രദ്ധേയമായി.
അതിന് ശേഷം ഇരുവരും ആലിംഗനം ചെയ്തു. പുരസ്കാരം ഏറ്റുവാങ്ങിയ മോഹൻലാൽ കേരളം വലിയ ഒരു ദുരിതത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണെന്ന് വേദിയിൽ പറയുന്നു. തമിഴിൽ മാരി സെൽവരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാൾ മികച്ച ചിത്രമായി തെരഞ്ഞെടുത്തു.
പാണ്ടിരാജാണ് മികച്ച സംവിധായകൻ (കടൈകുട്ടി സിങ്കം). വട ചെന്നെയിലെ പ്രകടനത്തിന് ധനുഷ് മികച്ച നടനായും 96ലെ അഭിനയത്തിന് തൃഷ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. തെലുങ്കിൽ കീർത്തി സുരേഷ് ആണ് മികച്ച നടി. ചിത്രം മഹാനടി. രംഗസ്ഥലാമിലെ അഭിനയത്തിന് രാം ചരൺ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
രണ്ട് ദിവസങ്ങളായി നടന്ന ചടങ്ങിൽ ആദ്യ ദിവസം തെലുങ്ക് കന്നഡ ഭാഷകളിലെയും രണ്ടാം ദിവസം മലയാളം തമിഴ് എന്നീ ഭാഷകളിലെയും പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്. കന്നഡയിൽ കെജിഎഫിലെ പ്രകടനത്തിന് യാഷ് മികച്ച നടനായി.