സാർ എന്ന് ചേർത്താണ് അദ്ദേഹം തന്റെ പേര് വിളിക്കുന്നത്, സിസർകട്ടിനെക്കുറിച്ചാണ് ഏറെയും ചോദിക്കാറ്: ദളപതി വിജയിയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് ഐഎം വിജയൻ

24

കേരളത്തിന്റെ കറുത്തമുത്ത് ഐഎം വിജയൻ ഫുട്ബോൾ താരം എന്ന നിലയിലാണ് പ്രശസ്തിയെങ്കിലും ബിഗ് സ്‌ക്രീനിൽ ചില കഥാപാത്രങ്ങളായും ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല, തമിഴിലും അദ്ദേഹം ചില ചിത്രങ്ങൾ മുൻപ് ചെയ്തിട്ടുണ്ട്.

Advertisements

ഏറ്റവുമൊടുവിൽ ചിത്രീകരണം പൂർത്തിയാക്കിയത് വിജയ് നായകനാവുന്ന ബിഗിൽ ആണ്. വിജയിയുടെ ആരാധകൻ എന്ന നിലയിൽ ആദ്യമായി അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് വിജയൻ ചിത്രഭൂമിക്ക് നൽകിയ അഭിമുഖത്തിൽ.

സാർ എന്ന് ചേർത്താണ് വിജയ് തന്റെ പേര് വിളിച്ചതെന്നും ലോകം മുഴുവൻ ആരാധകരുള്ള ഒരാൾ എളിമയോട് പെരുമാറുന്നതുകണ്ട് അത്ഭുതം തോന്നിയെന്നും വിജയൻ പറയുന്നു. ഇടവേളകളിൽ വിജയ് തന്നോട് ഫുട്ബോളിനെക്കുറിച്ചാണ് പ്രധാനമായും സംസാരിച്ചതെന്നും.

പന്തുകളിയെക്കുറിച്ചാണ് ഞങ്ങൾ ഏറെയും സംസാരിച്ചത്. എന്റെ പന്തുകളിയെല്ലാം യുട്യൂബിൽ അദ്ദേഹം കണ്ടിരുന്നുവെന്ന് പിന്നീട് മനസിലായി. സെറ്റിലെ ഒഴിവുസമയങ്ങളിൽ സിസർകട്ടിനെക്കുറിച്ചും പന്തുകളിയിലെ ചടുലനീക്കങ്ങളെക്കുറിച്ചും കൗതുകത്തോടെ അദ്ദേഹം ചോദിച്ചറിഞ്ഞു’, ഐഎം വിജയൻ പറയുന്നു.

വനിതാ ഫുട്ബോൾ ടീമിന്റെ കോച്ചാണ് ചിത്രത്തിൽ വിജയിയുടെ നായകൻ. ഇരട്ട ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. നയൻതാരയാണ് നായിക. കതിർ, ജാക്കി ഷ്രോഫ്, വിവേക്, യോഗി ബാബു തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിഗിൽ ദീപാവലിക്ക് തീയേറ്ററുകളിലെത്തും.

Advertisement