മിമിക്രിയിലൂടെ എത്തി പിന്നീട് മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് നടി തെസ്‌നി ഖാൻ. പ്രതാപ് പോത്തന്റെ സംവിധാനത്തിൽ 1988 ൽ ഡെയ്‌സി എന്ന കമൽഹാസൻ സിനിമയിലൂടെ ആണ് തെസ്‌നി ഖാൻ സിനിമാ അഭിനയരംഗത്തേക്ക് എത്തുന്നത്.
ചെറിയ റോളിൽ അഭിനയ ജീവിതം ആരംഭിച്ച തെസ്‌നി ഖാൻ വളരെ പെട്ടെന്ന് തന്നെ സിനിമാ ലോകത്തും ടെലിവിഷൻ മേഖലയിലും തന്റേതായ സ്ഥാനം നേടി എടുക്കുക ആയിരുന്നു. അതേ സമയം പ്രേക്ഷകർ തെസ്‌നി ഖാനെ ഇഷ്ടപ്പെട്ടു തുടങ്ങിയത് കോമഡി ചിത്രങ്ങളിലൂടെയും കോമഡി സ്‌കിറ്റുകളിലൂടെയും ആണ്.
തന്റെ സഹപ്രവർത്തകരുമായി വളരെ നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന താരമാണ് തസ്‌നി. സ്‌ക്രീനിൽ കാണുന്ന തെസ്‌നി അല്ല യഥാർത്ഥ ജീവിതത്തിൽ. ആരോടും ദേഷ്യം കാണിക്കാത്ത ആരെയും വേദനിപ്പികാത്ത ആളാണ് തെസ്‌നി. ബിഗ് ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥിയും ആയിരുന്നു തെസ്‌നി ഖാൻ.
ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ എത്തിയപ്പോഴാണ് തന്നെ എല്ലാവരും ചേർന്ന് പറ്റിച്ചതിനെ കുറിച്ച് തെസ്‌നി ഖാൻ വെളിപ്പെടുത്തിയത് ആണ് വൈറലായി മാറുന്നത്. ആ സംഭവത്തിനു ശേഷം താൻ ടിനി ടോമിനോട് മിണ്ടാറില്ലായിരുന്നു എന്നും തെസ്‌നി ഖാൻ പറയുന്നു.
അമേരിക്കയിലേക്ക് ഒരു സ്റ്റേജ് ഷോയ്ക്ക് പങ്കെടുക്കാൻ പോയപ്പോഴുണ്ടായ സംഭവമാണ് തസ്‌നി പങ്കുവെച്ചത്. അമേരിക്കയിൽ ഒരു സ്റ്റേജ് പരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെടുകയായിരുന്നു. ആ സമയത്താണ് ഒരു ഫോൺ വരുന്നത്. എന്റെ പേരിനൊപ്പം ഖാൻ എന്ന പേരുള്ളത് കൊണ്ട് എയർപോർട്ടിൽ തടഞ്ഞു വയ്ക്കുമെന്നായിരുന്നു പറഞ്ഞത്.
ഈ സംഭവം നടക്കുമ്പോഴായിരുന്നു എയർപോർട്ടിൽ നടൻ ഷാരൂഖ് ഖാനെ തടഞ്ഞു വെച്ച സംഭവം ഉണ്ടായത്. സ്‌പോൺസർ ചെയ്തവർക്ക് പോലും ഇറക്കാനോ ഇടപെടാനോ പറ്റില്ലാന്ന് പറഞ്ഞു. ഇതൊക്കെ കേട്ടപ്പോഴേക്കും ഞാൻ ശരിക്കും പേടിച്ചു പോയെന്നും സംഭവം പങ്കുവെച്ചു കൊണ്ട് തസ്‌നി പറഞ്ഞു.
ആ പരിപാടിയിൽ പൊന്നമ്മ ബാബുവും ഒപ്പം ഉണ്ടായിരുന്നു. ഈ സംഭവം ഞാൻ പറഞ്ഞതോടെ ചേച്ചിയും സൂക്ഷിക്കണമെന്നും ആര് ചോദിച്ചാലും പേരൊന്നും പറയണ്ടന്നും പറഞ്ഞു. അന്ന് ഞാൻ ഇതൊക്കെ കേട്ട് പേടിച്ചു. അങ്ങനെ ഇരിക്കുമ്പോൾ വീണ്ടും കോൾ വന്നു. അത് പൊന്നമ്മ ചേച്ചിയായിരുന്നു എടുത്തത്.
ഫോൺ എടുത്തയുടനെ ഇംഗ്ലീഷിൽ പൊന്നമ്മ ബാബു അല്ലേ എന്ന് ചോദിച്ചു.
ഇത് കേട്ടതും ചേച്ചിയും ഫോൺ കട്ട് ചെയ്തു. പിടിക്കുമെന്ന ഉറപ്പോടെയാണ് എയർപോർട്ടിൽ പോയത്. പക്ഷെ ഒന്നും സംഭവിച്ചില്ല. ചെക്കിങ് ഒക്കെ കഴിഞ്ഞ് അവർ പോവാൻ സമ്മതിച്ചു. എയർപോർട്ടിൽ നിന്ന് പുറത്ത് ഇറങ്ങി എല്ലാവരോടും കാര്യം പറഞ്ഞപ്പോൾ ടിനിയും ബാക്കിയുളളവരുമെല്ലാം പൊട്ടിച്ചിരിക്കുക ആയിരുന്നു.
അപ്പോഴാണ് കാര്യം മനസ്സിലായത് ടിനിയൊക്കെ കൂടി പറ്റിച്ചതെന്ന്. ഞാൻ എയർപോർട്ടിൽ ടെൻഷനടിച്ച് നടക്കുമ്പോഴെല്ലാം എന്റെ പിന്നിലുണ്ടായിരുന്നു ഇവർ. ഈ സംഭവത്തിന് ശേഷം ടിനിയോട് ഞാൻ മിടിയിട്ടില്ലായിരുന്നു എന്നും ചിരിച്ചു കൊണ്ട് തെസ്‌നി ഖാൻ പറയുന്നു.