സിദ്ധാർത്ഥുമായുള്ള ബന്ധം അവസാനിപ്പിച്ചി ല്ലായിരുന്നെങ്കിൽ എനിക്കും ആ നടിയുടെ അവസ്ഥ ആയിപോയേനെ: മുൻ കാമുകനെ കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

72

തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ താരസുന്ദരിയാണ് നടി സാമന്ത അക്കിനേനി. മലയാളി സിനിമാ ആരാധകർക്കും ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും താരത്തിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്.

തെലുങ്ക് താരം നാഗചൈതന്യ ആണ് സാമന്തയുടെ ഭർത്താവ്. തെലുങ്കിലെ മുൻനിര യുവ നടന്മാരിൽ ഒരാളാണ് നാഗചൈതന്യ. ഏറെനാളത്തെ പ്രണയത്തിന് ഒടുവിലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്, എന്നാൽ നാഗചൈതന്യയ്ക്ക് മുൻപ് സാമന്തയ്ക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു.

Advertisements

പ്രശസ്ത യുവ നടൻ സിദ്ധാർത്ഥ് ആയിരുന്നു സാമന്തയുടെ ആദ്യ കാമുകൻ. രണ്ടര വർഷത്തെ പ്രണയമായിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്. ജബർദസ്ത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് രണ്ടര വർഷത്തിനു ശേഷമായിരുന്നു പ്രണയം ഇരുവരും അവസാനിപ്പിച്ചത്.

Also Read
ഒറ്റയ്ക്കാണോ കറക്കം, ഭർത്താവ് കൂടെ വരാറില്ലേ, ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് കിടിലൻ മറുപടി നൽകി ലക്ഷ്മി നായർ

എന്ത് കാരണം കൊണ്ടാണ് ഈ ബന്ധം അവസാനിപ്പിച്ചത് എന്ന് ഇരുവരും ഇതുവരെ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ ഒരു സൂചന നൽകി രംഗത്തെത്തിയിരിക്കുകയാണ് സാമന്ത. അയാളുമായുള്ള ബന്ധം തുടർന്നിരുന്നു എങ്കിൽ എനിക്കും നടി സാവിത്രിയുടെ അവസ്ഥയാകും ആയിരുന്നു എന്നാണ് സാമന്ത കുറിച്ചത്. തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രിയിലെ ഒരു ട്രാജഡി കഥയാണ് നടി സാവിത്രിയുടെ ജീവിതം.

ഇതിനെ അടിസ്ഥാനമാക്കിയാണ് കീർത്തി സുരേഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മഹാനടി എന്ന സിനിമ ഒരുക്കിയത്. ജെമിനി ഗണേശൻ ആണ് ഈ കഥയിലെ വില്ലൻ. അതുപോലെ സാമന്തയുടെ കഥയിലെ വില്ലൻ ആരാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും നടൻ സിദ്ധാർത്തിനെ ആണ് ഉദ്ദേശിച്ചത് എന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്.

അതേ സമയം പ്രണയത്തിൽ ആകുന്നതിനു മുൻപ് തന്നെ സാമന്തയുടെ കൂട്ടുകാർ ചില മുന്നറിയിപ്പുകൾ നൽകിയിരുന്നു. സിദ്ധാർത്ഥിന് സ്ത്രീകളോട് അടുത്തിടപഴകുന്ന സ്വഭാവമുണ്ടെന്നും സൂക്ഷിക്കണമെന്നും ആയിരുന്നു കൂട്ടുകാരികൾ നൽകിയ മുന്നറിയിപ്പ്. എന്നാൽ ഇത് അവഗണിച്ചുകൊണ്ട് ആയിരുന്നു സിദ്ധാർത്ഥുമായുള്ള ബന്ധം തുടർന്നത്.

Also Read
ഡോക്ടറാകാൻ ആഗ്രഹിച്ചു, ചെറുപ്പത്തിലേ തന്നെ നടിയായി, അപ്രതീക്ഷിതമായി ഭർത്താവിന്റെ വിയോഗം, കൂട്ടിന് ഇപ്പോൾ മകൾ മാത്രം; നടി ഇന്ദുലേഖയുടെ പുറംലോകം അറിയാത്ത ജീവിതം

ഇരുവരും പിന്നീട് പബ്ലിക് പരിപാടികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഒരുമിച്ച് അമ്പലങ്ങളിൽ പൂജയ്ക്ക് പ്രത്യക്ഷപ്പെടാനും തുടങ്ങി. പിന്നീടായിരുന്നു ഇരുവരും തമ്മിൽ ബ്രേക്ക് അപ്പ് ആവുന്നത്. സാമന്തയ്ക്ക് ഒരുപാട് ആൺ കൂട്ടുകാർ ഉണ്ടായിരുന്നു. ഇത് സിദ്ധാർത്ഥിന് വലിയ താല്പര്യം ഇല്ലായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനു ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത് എന്നാണ് ഇൻഡസ്ട്രിയിൽ പരക്കുന്ന ഒരു കഥ.

Advertisement