മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ താരമാണ് ആരാധകർ സ്‌നേഹത്തോടെ ഷാനു എന്ന് വിളിക്കുന്ന നടൻ ഷാനവാസ്.സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ അഭിനയിച്ചിരുന്നു. പിന്നീട് ലസാഗു എന്ന ചിത്രത്തിൽ നായകനായും എത്തി.
കുങ്കുമപൂവിലെ രുദ്രൻ എന്ന വില്ലൻ വേഷത്തിലെത്തി പിന്നീട് സീത സീരിയലിലെ വില്ലനും നായകനുമായി മാറിയ താരമാണ് ഷാനവാസ് ഷാനു. സീതയിലെ ഇന്ദ്രനിലൂടെ വലിയ ജനപ്രീതിയാണ് ഷാനവാസിന് ലഭിച്ചത്.
സീരിയൽ അവസാനിച്ചെങ്കിലും ഇന്ദ്രന്റെ പേരിൽ നിരവധി ഫാൻസ് ഗ്രൂപ്പും ഉണ്ടായിരുന്നു. ഇപ്പോൾ സീ കേരളയിലെ മിസ്റ്റർ ആൻഡ് മിസിസ് ഹിറ്റലർ എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. മലയാളികളുടെ പ്രിയ നടി മേഘ്ന വിൻസെന്റ് നായികയായിട്ടെത്തിയ സീരിയലിൽ ഡികെ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷാനവാസാണ്.
ഇപ്പോഴിതാ മിനിസ്‌ക്രീന്റെ ആക്ഷൻ കിംഗ് എന്നറിയപ്പെടുന്ന ഷാനവാസ് ഷാനു തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ്. സീരിയൽ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമാണ് ഷാനവാസ് തുറന്നു പറഞ്ഞത്. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം മനസ്സ് തുറന്നത്.
മിസ്റ്റർ ഹിറ്റ്ലർ എന്ന പേര് മാറ്റി രാജാവിന്റെ മകൻ എന്നാക്കാൻ പോവുകയാണെന്ന് തമാശയായി ഷാനവാസ് പറയുന്നു. വൈകുന്നേരം മുതൽ നാളെ വെളുപ്പിന് നാല് മണി വരെ ഈ കോസ്റ്റിയൂമിൽ ആയിരിക്കും. മനസിലായല്ലോ കഷ്ടപ്പാട്. ബംഗളികളൊന്നും ഒന്നുമല്ലെന്നാണ് ഷാനവാസ് പറയുന്നത്.
യഥാർഥ ജീവിതത്തിൽ ഹിറ്റ്ലർ ആണോന്ന ചോദ്യത്തിന് ആവശ്യത്തിന് ഹിറ്റ്ലർ ആവണമല്ലോ. ആവശ്യമില്ലാതെ ഹിറ്റ്ലർ ആവില്ലെന്നാണ് താരത്തിന്റെ മറുപടി. ഞങ്ങളെ കൊണ്ട് വന്ന് ബുദ്ധിമുട്ടിക്കുന്നു എന്നല്ല പറയുന്നത്. ഇത്രയും നല്ല സ്നേഹവും മര്യാദയും കാശും കിട്ടുന്ന വേറെ ഏത് ഫീൽഡ് ഉണ്ട്. ഒരു ജില്ലാ കലക്ടർ വാങ്ങുന്നതിലും ശമ്പളം വാങ്ങുന്നവർ ഇവിടെ ഉണ്ട്.
പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടിയവരൊന്നുമല്ല സിനിമയിൽ കോടികൾ ഉണ്ടാക്കുന്നത്. അതിലോട്ടുള്ള വഴിയാണ് സീരിയലുകൾ. നമ്മുടെയൊക്കെ ലക്ഷ്യം സിനിമയാണ്. അത് വിചാരിച്ചാണ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. മിസിസ് ഹിറ്റലറിനെ കുറിച്ചുള്ള ട്രോളുകളൊന്നും താൻ അറിഞ്ഞിരുന്നില്ലെന്നാണ് അവതാരകയുടെ ചോദ്യത്തിന് ഷാനവാസ് പറഞ്ഞത്.
ആരെ വേണമെങ്കിലും കല്യാണം കഴിക്കാം. പക്ഷേ ഹൃദയത്തിലോ എന്റെ ബെഡ് റൂമിലോ സ്ഥാനം ഉണ്ടാവില്ല. പിന്നെ നീ എന്തിനാടാ കെട്ടുന്നത് എന്ന ട്രോളിനെ കുറിച്ച് അവതാരക വീണ പറഞ്ഞു. എന്നാൽ പിന്നെ ട്രോൾ വരുന്നതാണ് നല്ലതെന്ന് താരം പറയുന്നു. അപ്പോഴല്ലേ ശ്രദ്ധിക്കപ്പെടുക, അങ്ങനെ എങ്കിലും ആളുകൾ കാണട്ടേ എന്ന് ഷാനവാസ് സൂചിപ്പിക്കുന്നു.
ട്രോളുകളൊക്കെ ആസ്വദിക്കുകയാണ്.ആക്ഷൻ കിംഗ് ഓഫ് മിനിസ്‌ക്രീൻ എന്ന പേരിന് പിന്നിലെ കഥയും ഷാനവാസ് വെളിപ്പെടുത്തി. കുങ്കുമപ്പൂവ് സീരിയൽ ചെയ്യുന്ന സമയത്ത് കോവളത്തും ശംഖുമുഖം ബീച്ചിലുമൊക്കെ കൊണ്ട് പോയി വെയിലത്ത് ഇട്ട് തല്ല് കൂടിപ്പിക്കുകയായിരുന്നു. സീത സീരിയലിലും കുറച്ച് ഫൈറ്റ് ഉണ്ടായിരുന്നു.
വില്ലൻ ക്യാരക്ടർ ചെയ്യുന്നതാണ് എനിക്കേറ്റവും ഇഷ്ടം. അതാവുമ്പോൾ ഞാൻ എന്തെങ്കിലും വന്ന് ചെയ്താൽ മതി. മറ്റേത് ആണെങ്കിൽ ഒരുപാട് ഇമോഷൻസ് ഇടേണ്ടി വരും. ഭാര്യയുടെയും കുട്ടികളുടെയും ഫോട്ടോസ് എവിടെയും പങ്കുവെക്കാത്തതിന് കാരണം പ്രൈവസി കാത്തുസൂക്ഷിക്കുന്നത് കൊണ്ടാണ്. എന്റെ കുടുംബത്തെ ഇരുപത്തിനാല് മണിക്കൂറും ഫേസ്ബുക്കിലോ മറ്റിടങ്ങളിലോ കൊണ്ടിട്ട് പബ്ലിസിറ്റി ആക്കാൻ എനിക്ക് താൽപര്യമില്ല.
അതുമായി ബന്ധപ്പെട്ട് പല കമന്റകളും കേട്ടിട്ടുണ്ട്. ഞാൻ ഡിവോഴ്സ്ഡ് ആണെന്ന് വരെ പറഞ്ഞവരുണ്ട്. ഞങ്ങൾ വേർപിരിഞ്ഞ് താമസിക്കുന്നത് കൊണ്ടാണ് ഫോട്ടോ ഒന്നും ഇടാത്തതെന്ന് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ നേരെ മഞ്ചേരിയിൽ വന്നാൽ മതി.
അവിടെ ഏതേലും ഒരു ഓട്ടോ ഡ്രൈവറോട് ചോദിച്ചാൽ ഷാനവാസിന്റെ വീട് കാണിച്ച് തരും. ഞാൻ കുറേ കാലം അവിടെ ഓട്ടോ ഓടിച്ച് നടന്ന ആളാണെന്നും ഷാനവാസ് പറയുന്നു.