ആദ്യമാദ്യം ലക്ഷ്മിക്ക് താൽപര്യമില്ലായിരുന്നു, വിഡിയോ ചെയ്തു തുടങ്ങുമ്പോൾ ലക്ഷ്മി 4 മാസം ഗർഭിണിയുമായിരുന്നു: എന്തുവാ ഇത് സൂപ്പർ ഹിറ്റാക്കിയ ജോഡിയിലെ സഞ്ജു

1271

നിരവധി സൂപ്പർഹിറ്റ് ടിക് ടോക് വീഡിയോകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായി മാറിയവരാണ് സഞ്ജുവും ലക്ഷ്മിയും. ടിക്ടോക്കിലൂടെ ആരംഭിച്ച് ഫേസ്ബുക്കിലും യുട്യൂബിലും ഇപ്പോൾ തിളങ്ങുകയാണ് സഞ്ജുവും ലക്ഷ്മിയും.

ടിക് ടോക് വീഡിയോകൾക്ക് പിന്നാലെ നിരവധി മിനിസ്‌ക്രീൻ പരിപാടികളിലും ഇവർ പങ്കെടുത്തിരുന്നു. ഇപ്പോൾ യുട്യൂബിലും തിളങ്ങുകയാണ് ഇവർ. ഇവരുടെ വീഡിയോയ്ക്ക് നിരവധി കാഴ്ചക്കാരാണ് ഉള്ളത്. സഞ്ജുവിന്റെ സഹോദരി ഡോ. എം മഞ്ജുവും അമ്മ പത്മിനിയുമെല്ലാം വിഡിയോകളിലൂടെ താരങ്ങൾ ആയവർ ആണ്.

Advertisements

യുട്യൂബിൽ 5 ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സും ഫേസ്ബുക്കിൽ 8 ലക്ഷത്തിലധികം ഫോളോവേഴ്സുമാണ് ചുരുങ്ങിയ കാലം കൊണ്ട് ഇരുവരും സ്വന്തമാക്കിയത്. ബിടെക് പൂർത്തിയാക്കിയയാളാണ് സഞ്ജു. ഭാര്യ ലക്ഷ്മി എംഎ ഇംഗ്ലീഷ് പൂർത്തിയാക്കി. നെറ്റ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലാണ്.

More Articiles
കൂറ്റൻ പ്രതിഫലം കുറയ്ക്കില്ലെന്ന് നയൻതാര, ഒടുവിൽ നയൻതാരയെ മാറ്റി തമന്നയെ നായികയാക്കി, പടം സർവ്വകാല ഹിറ്റ്, സംഭവം ഇങ്ങനെ

ഇപ്പോൾ കൊല്ലം ഭാഷയിലെ ഡയലോഗ് തയ്യാറാക്കാനായി സിനിമഅണിയറ പ്രവർത്തകർ സഞ്ജുവിനെയും ലക്ഷ്മിയെയും ചേടി എത്താറുണ്ട്. ഇപ്പോൾ ഇതാ സഞ്ജു ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലാകുവന്നത്. കുട്ടിക്കാലം മുതലേയുള്ള തന്റെ സ്വപ്നമാണ് സിനിമ.

അവസരം തേടി കുറേ നടന്നു. അഭിനയമാണ് താൽപര്യമെങ്കിലും അതിനൊപ്പം ചെറിയ തോതിൽ തിരക്കഥ എഴുത്തുമുണ്ടായിരുന്നു എന്നും അഭിമുഖത്തിൽ സഞ്ജു പറയുന്നു. തന്റെ അഭിനയ മോഹങ്ങൾക്ക് ഒപ്പം ലക്ഷ്മി പൂർണ്ണ പിന്തുണ നൽകി ഒപ്പം നിൽക്കുകയായിരുന്നു. ആദ്യ ലോക്ക് ഡൗൺ കാലത്താണ് തങ്ങൾ ടിക്ക് ടോക്ക് ചെയ്യാൻ തുടങ്ങിയത്.

ആദ്യമാദ്യം ലക്ഷ്മിക്ക് അഭിനയിക്കാൻ താൽപര്യമില്ലായിരുന്നു എങ്കിലും തന്റെ ആഗ്രഹത്തിന് അവളും ഒപ്പം നിൽക്കുകയായിരുന്നു. വിഡിയോസ് ചെയ്തു തുടങ്ങുമ്പോൾ ലക്ഷ്മി 4 മാസം ഗർഭിണി ആയായിരുന്നു. ആദ്യമൊക്കെ ലക്ഷ്മിയുടെ പെർഫോമൻസ് കണ്ട് ശരിക്കും ഞെട്ടി.

More Articiles
ഒന്നുകിൽ എഴുന്നേറ്റ് നടക്കണം, അല്ലെങ്കിൽ അങ്ങനെ തന്നെ കിടന്ന് ജീവിക്കണം, അന്നെനിക്ക് ഒരു അബദ്ധം പറ്റിയതാണ്: തുറന്നു പറഞ്ഞ് മേഘ്‌ന വിൻസെന്റ്

കക്ഷി ഇത്ര പ്രതിഭയാണെന്ന് അറിഞ്ഞില്ല. മാത്രമല്ല ആദ്യ കാലത്തൊക്കെ വിഡിയോയ്ക്ക് കണ്ടന്റുകൾ തയാറാക്കിയിരുന്നത് താൻ ആണെങ്കിൽ ഇപ്പോൾ വരുന്നവയിൽ 70 ശതമാനവും ലക്ഷ്മിയുടെ ആശയങ്ങളാണ്. റിഹേഴ്സലില്ലാതെയാണ് ഷൂട്ട്. ലക്ഷ്മി കാരണമാണ് കൂടുതലും റീച്ച് കിട്ടിത്തുടങ്ങിയത്.

ആദ്യമൊക്കെ കമന്റുകളിൽ നിറയെ എന്തുവാ ഇത് എന്ന ഡയലോഗായിരുന്നു. ആദ്യം കരുതിയത് ആർക്കും വീഡിയോ ഇഷ്ടമാകാതെ എന്തുവാ ഇത് എന്ന് ചോദിക്കുന്നതാണെന്നാണ് എന്നാൽ പിന്നെയാണ് ആളുകൾ ഈ ഡയലോഗ് ഇഷ്ടപ്പെട്ട് കമന്റിടുകയാണെന്ന് മനസ്സിലായത്.

Advertisement