ആരെങ്കിലും ഇയാളെയൊക്കെ പിടിച്ച് നായകനാക്കുവോ, മോഹൻലാലിനെ ആദ്യം കണ്ടപ്പോൾ പറഞ്ഞത് ഇങ്ങനെ, പക്ഷേ പിന്നെ സംഭവിച്ചത് ഇങ്ങനെ: എംആർ ഗോപകുമാർ പറയുന്നു

3478

നാടകരംഗത്ത് നിന്നും എത്തി മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി ഹോളുവുഡിൽ വരെ തന്റെ സാന്നിധ്യം അറിയിച്ച നടനാണ് എംആർ ഗോപകുമാർ. നിരവധി സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു കൈയ്യടി നേടിയിട്ടുണ്ട് ഗോപകുമാർ.

ഒരേ സമയം കോമേഴ്‌സ്യിൽ സിനിമകളുടേയും സമാന്തര സിനിമകളുടേയും ഭാഗമാകൻ ഒരു പ്രത്യേക സിദ്ധി തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അടൂർ ചിത്രങ്ങളിലെ പ്രധാന സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. അടൂരിന്റെ മതിലുകൾ എന്ന ചിത്രത്തിൽ പേരില്ലാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് അടൂരിന്റെ തന്നെ വിധേയനിലെ പ്രധാന കഥാപാത്രമായ തൊമ്മിയെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു.

Advertisements

More Articiles
ഒന്നുകിൽ എഴുന്നേറ്റ് നടക്കണം, അല്ലെങ്കിൽ അങ്ങനെ തന്നെ കിടന്ന് ജീവിക്കണം, അന്നെനിക്ക് ഒരു അബദ്ധം പറ്റിയതാണ്: തുറന്നു പറഞ്ഞ് മേഘ്‌ന വിൻസെന്റ്

മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം താരരാജാവ് മോഹൻലാലിന്റെ ആദ്യ 100 കോടി ക്ലബ്ബായ പുലിമുരുകനിലും ശക്തമായ ഒരു വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ ആദ്യമായി മോഹൻലാൽ നായകനായി എത്തിയ ചിത്രത്തെക്കുറിച്ച് തനിക്ക് വലിയ പ്രതീക്ഷകൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് തുറന്നു പറയുകയാണ് എംആർ. ഗോപകുമാർ.

ഇയാളെയൊക്കെ ആരെങ്കിലും നായകനാക്കുവോ എന്നായിരുന്നു തന്റെ ആദ്യ ചിന്തയെന്നും ഗോപകുമാർ പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ഓർമ്മകൾ പങ്കുവെച്ചത്. ഗോപകുമാറിന്റെ വാക്കുകൾ ഇങ്ങനെ:

ഇയാളെ പിടിച്ച് ആരെങ്കിലും നായകനാക്കുവോ എന്ന് തോന്നിയിരുന്നു. നമ്മുടെ സങ്കൽപ്പത്തിലെ നായകനായി മമ്മൂക്ക നിൽക്കുകയല്ലേ. പക്ഷെ ലാൽ ആധികാരികമായി മനുഷ്യന്റെ ഹൃദയത്തിലേക്ക് ചാടിക്കയറുകയായിരുന്നു. മോഹൻലാലും മമ്മൂട്ടിയും ജീനിയസ്സ് ആക്ടേഴ്സ് ആണെന്നും അതുകൊണ്ടാണ് രണ്ടുപേർക്കും ഇത്രയും കാലം സിനിമയിൽ പിടിച്ച് നിൽക്കാൻ കഴിയുന്നത്.

More Articiles
രഹസ്യമായി വിവാഹനിശ്ചയം നടത്തി പരസ്പരം സീരിയൽ നടി റൂബിയും അജാസും, വീഡിയോ വൈറൽ, ആശംസകളുമായി താരങ്ങൾ

നേരത്തെ സീരിയൽ രംഗത്ത് നിന്ന് സിനിമയിൽ എത്തുന്നവരz രണ്ടാംകിടക്കാരായി കണ്ടിരുന്നു. സീരിയൽ ആർട്ടിസ്റ്റുകളോട് ഒരു പുച്ഛമായിരുന്നു. ഇപ്പോൾ അത് മാറിയെന്നും സീരിയലാണ് സിനിമയ്ക്ക് ദോഷമെന്ന് പറയാൻ തുടങ്ങിയെന്നും ഗോപകുമാർ പറയുന്നു.

Advertisement