ഞാൻ ആരെ പ്രണയിച്ചാലും അവരുടെ വിവാഹം പെട്ടെന്ന് നടക്കും, രണ്ട് പ്രണയമുണ്ടായിരുന്നു, രണ്ടാളും വേറെ കല്യാണം കഴിച്ചു: അമൃതയും പ്രശാന്തും പറയുന്നത് കേട്ടോ

243

ഒട്ടനവധി സൂപ്പർഹിറ്റ് സീരിയലുകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ നടിയായി മാറിയ താരമാണ് അമൃത വർണൻ. നീണ്ട മുടിയും ഉണ്ടക്കണ്ണുകളുമായി ടെലിവിഷൻ രംഗത്തേക്ക് വന്ന അമൃത വളരെ പെട്ടന്ന് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. ഓട്ടോഗ്രാഫ് എന്ന സീരിയിലെ കഥാപാത്രത്തിലൂടെയാണ് അമൃതയെ പ്രേക്ഷകർ ആദ്യം തിരിച്ചറിഞ്ഞ് തുടങ്ങിയത്.

സീരിയലുകൾക്ക് പുറമെ ഹാസ്യ പരിപാടികളിലും താരം സജീവമായി പങ്കെടുക്കാറുണ്ട്. വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളുമെല്ലാം വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. മലയാളിത്തം ഉള്ള അഭിനേത്രിയായാണ് അമൃത വർണ്ണനെ മിനിസ്‌ക്രീൻ ലോകം വിശേഷിപ്പിക്കാറുള്ളത്. നിരവധി വ്യത്യ്‌സ്ത സീരിയലുകളിലൂടെ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ നടി അമൃത വർണന് സാധിച്ചിരുന്നു.

Advertisements

പട്ടുസാരി, പുനർജനി, ചക്രവാകം, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ് തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ച നടി ഇപ്പോൾ കാർത്തിക ദീപം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. അതേ സമയം ഇടക്കാലത്ത് സീരിയൽ അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്ത അമൃത വർണൻ കാർത്തികദീപം എന്ന പരമ്പരയിലൂടെ ആയിരുന്നുതിരിച്ചെത്തിയത്. പവിത്ര എന്ന കഥാപാത്രത്തെയാണ് നടി കാർത്തികദീപത്തിൽ അവതരിപ്പിച്ചത്.

Also Read
ആദ്യമാദ്യം ലക്ഷ്മിക്ക് താൽപര്യമില്ലായിരുന്നു, വിഡിയോ ചെയ്തു തുടങ്ങുമ്പോൾ ലക്ഷ്മി 4 മാസം ഗർഭിണിയുമായിരുന്നു: എന്തുവാ ഇത് സൂപ്പർ ഹിറ്റാക്കിയ ജോഡിയിലെ സഞ്ജു

ഇപ്പോൾ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് താരം. അമൃതയും പ്രശാന്തും തമ്മിലുള്ള വിവാഹം അടുത്തിടെ ആയിരുന്നു നടന്നത്. വർഷങ്ങളായുള്ള ഇരുവരുടെയും പരിചയമാണ് വിവാഹത്തിൽ എത്തിയത്. ഇപ്പോൾ വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഇരുവും.

എനിക്ക് 2 പ്രണയമുണ്ടായിരുന്നു രണ്ടാളും വേറെ വിവാഹം ചെയ്ത് പോവുകയായിരുന്നു. ഞാൻ ആരെ പ്രണയിച്ചാലും അവരുടെ വിവാഹം പെട്ടെന്ന് നടക്കുമെന്നാണ് പ്രശാന്ത് പറയുന്നത്. അങ്ങനെയിരിക്കെയാണ് വീണ്ടും അമൃതയുമായി കോണ്ടാക്ടുണ്ടായത്. വിവാഹം കഴിഞ്ഞോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. അങ്ങനെയാണ് വിവാഹത്തെക്കുറിച്ച് പറഞ്ഞതെന്നും പ്രശാന്ത് വെളിപ്പെടുത്തുന്നു.

ദുബായിലായിരുന്ന പ്രശാന്ത് നാട്ടിലേക്ക് വന്നപ്പോഴാണ് അമൃതയെ കാണാനെത്തിയത്. ചിക്കൻ കടിച്ച് പറിക്കുന്ന അമൃതയെയാണ് അന്ന് കണ്ടത്. അങ്ങനെയാണ് വിവാഹം തീരുമാനിച്ചത്. വിവാഹ ശേഷവും അഭിനയിക്കണം എന്നായിരുന്നു അമൃത പറഞ്ഞത്.

Also Read
ആരെങ്കിലും ഇയാളെയൊക്കെ പിടിച്ച് നായകനാക്കുവോ, മോഹൻലാലിനെ ആദ്യം കണ്ടപ്പോൾ പറഞ്ഞത് ഇങ്ങനെ, പക്ഷേ പിന്നെ സംഭവിച്ചത് ഇങ്ങനെ: എംആർ ഗോപകുമാർ പറയുന്നു

പ്രശാന്തും വീട്ടുകാരുമെല്ലാം ഈ തീരുമാനത്തെ പിന്തുണയ്ക്കുക ആയിരുന്നു. വിവാഹ ശേഷമാണ് ഞങ്ങൾ ഇരുവരും പ്രണയിച്ച് തുടങ്ങിയതെന്നും അമൃതയയും പ്രശാന്തും പറയുന്നു. പ്രശാന്തിനും അഭിനയമോഹമുണ്ട് നീലക്കുയിൽ സീരിയലിൽ ചെറിയൊരു വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രശാന്തിന് നായികയായി അമൃത വരുമോയെന്ന് ചോദിച്ചപ്പോൾ വേറെ നായികയെ മതിയെന്ന് താൻ പറഞ്ഞിരുന്നു എന്നായിരുന്നു പ്രശാന്ത് വ്യക്തമാക്കിയത്.

Advertisement