ലേഡിസുപ്പർ താരം മഞ്ജു വാര്യർക്ക് ശേഷം മലയാള സിനിമയ്ക്ക് കിട്ടിയ മറ്റൊരു അതുല്യ പ്രതിഭയായിരുന്നു നടി മീര ജാസ്മിൻ. സൂത്രധാരൻ എന്ന ദിലീപ് സിനിമയിലൂടെ സംവിധായകൻ ലോഹിതദാസായിരുന്നു മീര ജാസ്മിൻ എന്ന നടിയെ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയത്. മലയാളത്തിൽ തിളങ്ങിയ താരത്തിന് തമിഴിൽ നിന്നുൾപ്പെടെ അവസരങ്ങളെത്തി.
2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്.
പുതുമുഖങ്ങളെ തേടിനടന്ന ലോഹിതദാസിന് ജാസ്മിനെ പരിചയപ്പെടുത്തിയത് പിൽക്കാലത്ത് സ്വതന്ത്ര സംവിധായകനായ ബ്ലെസിയായിരുന്നു. 2008ൽ മലയാള സിനിമയിലെ താരങ്ങൾ ഒന്നടങ്കം അഭിനയിച്ച് കയ്യടി നേടിയ ചിത്രമായിരുന്നു അമ്മ നിർമ്മിച്ച ട്വന്റി20.
മലയാളത്തിലെ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലുമടക്കം അമ്മയിലെ എല്ലാ നാടിനടന്മാരും ഈ സിനിമയിൽ അഭിനയിച്ചിരുന്നു. എന്നാൽ അന്ന് മലയാള സിനിമയിലെ ഇഷ്ട നായികാ മീര ജാസ്മിൻ ആ ചിത്രത്തിൽ ഉണ്ടായിരുന്നില്ല. അത് പ്രേക്ഷകർക്കിടയിലും ചർച്ചയായ ഒരു വിഷയമായിരുന്നു.
അമ്മ സംഘടന മീരയെ മനപ്പൂർവം ഒഴിവാക്കിയെന്നും, സംഘടനയും മീരയും തമ്മിൽ സ്വരച്ചേർച്ചയിൽ അല്ലെന്നും മറ്റും വാർത്തകൾ പ്രചരിച്ചു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എന്തുകൊണ്ടാണ് ട്വന്റി20 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ താൻ ഇല്ലാതിരുന്നതെന്ന് മീര ജാസ്മിൻ തുറന്നു പറയുന്ന ഒരു അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ വൈറലാവുകയാണ്.
Also Read
ആ ദിവസങ്ങളിൽ കരഞ്ഞ കരച്ചിൽ പോലെ പിന്നെ ജീവിതത്തിൽ ഇതുവരെ കരഞ്ഞിട്ടില്ല: വെളിപ്പെടുത്തലുമായി അനുശ്രീ
ആ സിനിമയിൽ എനിക്ക് അഭിനയിക്കാൻ കഴിയാഞ്ഞതിൽ സങ്കടമുണ്ടെന്നാണ് മീര പറയുന്നത്. ദിലീപ് ചേട്ടൻ എന്റെ നല്ലൊരു സുഹൃത്താണ് എന്നിട്ട് കൂടിയും അദ്ദേഹം സംഘടിപ്പിച്ച സിനിമയിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ല അത് മനപ്പൂർവ്വം ചെയ്യാഞ്ഞതല്ലെന്നു മീര വ്യക്തമാക്കുന്നു.
അതേ സമയം ആ സിനിമാ ചെയ്യാതിരുന്നതിനാൽ എല്ലാവരും തന്നെ തെറ്റിദ്ധരിച്ചന്നും മീര ജാസ്മിൻ പറയുന്നു. ആദ്യം ദിലീപ് ചേട്ടൻ വിളിച്ച് ഡേറ്റ് ചോദിച്ചിരുന്നു, എന്നാൽ അന്ന് അത് നീണ്ടുപോയി. പിന്നീട് ഒന്നുരണ്ട് തവണ അതുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു എന്നാൽ അപ്പോഴൊന്നും തീയതി ഫിക്‌സ് ആയില്ല.
എന്നാൽ ദിലീപ് ചേട്ടൻ മനപ്പൂർവ്വം ചെയ്തതല്ലെന്നും മറ്റേതോ ഒരു ആർട്ടിസ്റ്റിന്റെ ഡേറ്റും തന്റേതുമായി ക്ലാഷ് ആയതാണ് പ്രശ്‌നമെന്നും മീരാജാസ്മിൻ പറയുന്നു. കൃത്യസമയത്തായിരുന്നു എനിക്ക് ഒരു തെലുങ്ക് പ്രൊജക്റ്റ് വന്നത്. അത് ചെയ്ത് കൊടുക്കേണ്ടത് അത്യാവശ്യമായിരുന്നു. അവർക്ക് പെട്ടന്ന് റിലീസ് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ആ ഒരു പ്രെഷറുണ്ടായിരുന്നു. അപ്പോഴാണ് ട്വന്റി20 സിനിമയുടെ തീയതി ഫിക്‌സ് ചെയ്ത് എന്നെ വിളിച്ചത്.
ആ സമയത്ത് എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. അതിൽ തനിക്ക് നല്ല വിഷമുണ്ടന്നും മീര പറയുന്നുണ്ട്. എന്നാൽ ഈ സംഭവം കാരണം പലരും തന്നെ അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയെന്നും സിനിമയിൽ നിന്നും ബാൻ ചെയ്തുവെന്നുമൊക്കെ വാർത്തകൾ പ്രചരിപ്പിച്ചു. പക്ഷെ അതൊന്നും ശെരിയായ വർത്തയല്ലന്നും മീര പറയുന്നു.