എന്റെ തന്തയ്ക്കും തള്ളയ്ക്കും വരെ തെറി വിളിച്ചവരുണ്ട്, നിങ്ങൾ ചോദിക്കുന്നതെല്ലാം പൊട്ട ചോദ്യങ്ങൾ ആണ്, എന്റെ കൂടെയുള്ള സ്ത്രീകൾ ഇപ്പോഴുമുണ്ട് കൂടെ; ചൊറിയൻ വന്നവരോട് വിനായകൻ

68

കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും നിറഞ്ഞുനിന്ന വൈറൽ വാർത്തയായിരുന്നു നടൻ വിനായകനും മാധ്യമങ്ങളും തമ്മിലുണ്ടായ തർക്കവും അതിനെ തുടർന്ന ചില മാധ്യമ പ്രവർത്തകർ വാനായനെ അപമാനിച്ചതും. മീടുവിനെ കുറിച്ചുള്ള ചോദ്യങ്ങൾ തർക്കത്തിലേക്ക് എത്തുക ആയിരുന്നു.

നിങ്ങളുടെ ഡയലോഗൊന്നും ഇങ്ങോട്ട് വേണ്ട എന്ന തരത്തിൽ വിനായകൻ സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെ മാധ്യമ പ്രവർത്തകരുമായി തർക്കമായി. മാധ്യമ പ്രവർത്തകയോട് മോശമായി സംസാരിച്ചു എന്ന കാരണം പറഞ്ഞായിരുന്നു മറ്റൊരു പ്രശ്നം. താൻ അവരെയല്ല ഉദ്ദേശിച്ചതെന്നും ഇതിന് മാപ്പു പറയുന്നുവെന്നും എന്നാൽ താൻ അവരെ വേദനിപ്പിച്ചെങ്കിൽ മാപ്പ് തിരിച്ചെടുക്കുന്നു എന്നും വിനായകൻ പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ പുതിയ വിവാദങ്ങളിലെല്ലാം വിനായകൻ പ്രതികരിച്ചിരിക്കുകയാണ്. ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ തുറന്ന് പറച്ചിലുകൾ. ഒന്നാമത്തെ പ്രശ്നം, താൻ പറയുന്നത് മാധ്യമ പ്രവർത്തകർക്ക് മനസ്സിലാവുന്നില്ലെന്ന് വിനായകൻ പറയുന്നു. ഞാൻ എന്താണ് പറഞ്ഞതെന്ന് ഇവർക്ക് വലിയ ഐഡിയ ഇല്ല.

Also Read
മിസ്റ്റർ ബട്‌ലറിൽ ദിലീപിന്റെ നായികയായി എത്തിയ ബാഗ്ലൂർ സുന്ദരിയെ ഓർമ്മയില്ലേ, താരത്തിന്റെ ജീവിതം ഇപ്പോൾ എങ്ങനെ ആണെന്നറിയാമോ

പിന്നെ വീഡിയോ കട്ട് ചെയ്ത് എഡിറ്റ് ചെയ്താണ് പുറത്തിറങ്ങുന്നത്. ഇതാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അതിനോടും വലിയ താൽപര്യമില്ല. ഞാൻ കാര്യങ്ങൾ ഇങ്ങനെ പറഞ്ഞ് പോകും. അത് നിങ്ങൾ കട്ട് ചെയ്ത് വെക്കാൻ തുടങ്ങിയാൽ പറയുന്നത് തോന്നിവാസം പോലെ തോന്നും. കഴിഞ്ഞ തവണയുണ്ടായ പ്രശ്നങ്ങൾ അത് തെളിയിക്കുന്നുണ്ടെന്നും വിനായകൻ പറഞ്ഞു.

പുറത്ത് നിന്ന് വരുന്ന സ്ത്രീകളോട് സംസാരിക്കാൻ തനിക്ക് ഭയമുണ്ടെന്നും വിനായകൻ വ്യക്തമാക്കി.
പക്ഷേ എന്റെ കൂടെയുള്ള സ്ത്രീകളോട് ആ പ്രശ്നമില്ല. എന്റെ കൂടെയുള്ള സ്ത്രീകൾ ഇപ്പോഴും എന്റെ കൂടെയുണ്ട്. ഇഷ്ടം പോലെ സ്ത്രീകളുണ്ടെന്നും വിനായകൻ പറഞ്ഞു. മീടുവിനെ കുറിച്ച് ഞാൻ ചിന്തിക്കാറില്ല. വിവാദങ്ങളൊന്നും എന്നെ ബാധിക്കാറില്ല.

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ഞാൻ രണ്ട് സിനിമയ്ക്ക് സ്‌ക്രിപ്റ്റ് എഴുതി. ഒരു കാര്യത്തെ മാത്രമേ ഞാൻ ഭയക്കുന്നുള്ളൂ. അത് രാജ്യത്തെ നിയമ വ്യവസ്ഥയെയാണ്. അതിനെ മാത്രമേ ബഹുമാനിക്കുന്നുള്ളൂ. എനിക്ക് മീടു എന്താണെന്ന് അറിയില്ല. കാരണം ഞാൻ ഉണ്ടാക്കിയ വാക്കല്ല അത്.

ഞാനല്ലല്ലോ മീടു ചോദിച്ചത്, മാധ്യമ പ്രവർത്തകരല്ലേ. എനിക്ക് അതിന്റെ ഉത്തരമറിയില്ല. അങ്ങനെ ഉള്ളപ്പോൾ ഞാൻ അതിനെ കുറിച്ച് എന്ത് പറയാനാണ്. എല്ലാ സ്ത്രീകളും സ്ത്രീകളാണോ എന്നും വിനായകൻ ചോദിക്കുന്നു. അത് എന്താണ് ഉദ്ദേശിച്ചതെന്ന് അവതാരക ചോദിക്കുമ്പോൾ അത് നിങ്ങൾക്ക് മനസ്സിലായില്ല, അതുകൊണ്ട് കൂടുതൽ പറയാനില്ലെന്നായിരുന്നു വിനായകന്റെ മറുപടി.

Also Read
‘നായിക വേഷം ചെയ്തിരുന്ന എന്നെ കൊണ്ട് എന്തിനാണ് ഇങ്ങനെ ഒരു വേഷം ചെയ്യിപ്പിക്കുന്നതെന്ന് ഫാസിൽ സാറിനോട് ചോദിച്ചു; ശോഭനയും ചോദിച്ചത് അതുതന്നെ: വിനയ പ്രസാദ്

ഈ പടം എങ്ങനെ കാണണം എന്ന് ചോദിച്ചാൽ ഞാൻ എന്ത് പറയാനാണ്. കണ്ണ് കൊണ്ട് കാണണം എന്ന് പറയും. ഇത്തരം ചോദ്യങ്ങളൊന്നും തനിക്ക് ഇഷ്ടമല്ല. ഞാൻ തന്നെ ഞാൻ ഭയങ്കരനാണ് എന്ന് പറയുന്നത് ശരിയല്ല. ഉള്ളിലുള്ള കാര്യങ്ങൾ അങ്ങനെ പറയാൻ പറ്റില്ല. കാരണം അത് നിങ്ങൾക്ക് സിനിമയിൽ അഭിനയിച്ചാലേ മനസ്സിലാവൂ.

മറ്റുള്ള താരങ്ങൾ പറയുന്നത് പോലെ എന്റെ സിനിമ കാണണമെന്ന് വിനായകൻ ഒരിക്കലും പറയില്ലെന്നും താരം പറഞ്ഞു. സിനിമയെ പറ്റി പറയുന്നവർക്ക് എതിരാണ് ഞാൻ എന്ന് പറയുന്നവർക്ക് എതിരാണ് വിനായകൻ. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ കാണൂ എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. സിനിമ കൊള്ളില്ല എന്നൊക്കെ പറയുന്നവരുണ്ട്.

അവർക്കൊന്നും ഞാൻ മറുപടി നൽകില്ല. എന്റെ തള്ളയ്ക്കും തന്തയ്ക്കും വരെ തെറി വിളിച്ചവരുണ്ട്. അവർക്കൊക്കെ മറുപടി കൊടുക്കാനാണോ ഞാൻ ഇവിടെയിരിക്കുന്നത്. വിട്ടുകള, നന്മ ചിന്തിക്കുക, നല്ലത് ചെയ്യുകയെന്നും വിനായകൻ പറഞ്ഞു. ദയവ് ചെയ്ത് നിങ്ങളൊന്നും ചോദിക്കാതിരിക്കുക. അതാണ് എനിക്ക് വേണ്ടത്.

എനിക്ക് ഒന്നും പറയാനില്ല. എനിക്ക് നിങ്ങളോട് ഒന്നും പറയാനുമില്ല. നിങ്ങളെ കാണാൻ പോലും താൽപര്യമില്ലെന്നും വിനായകൻ പറഞ്ഞു. നിങ്ങൾ ചോദിക്കുന്നതെല്ലാം പൊട്ട ചോദ്യങ്ങൾ ആണ്. പ്രേക്ഷകനോട് ഞാൻ എന്ത് പറയാനാണ്, നല്ലത് പോലെ ജീവിക്കണമെന്ന് മാത്രമാണ് പറയാനുള്ളതെന്നും വിനായകൻ പറഞ്ഞു. കഴിഞ്ഞ ദിവസം മീടുവിന് എതിരെയായിരുന്നു വിനായകൻ പൊട്ടിത്തെറിച്ചത്.

Also Read
വിമർശിക്കാൻ എല്ലാ വിഡ്ഢികൾക്കും കഴിയും, ക്ഷമിക്കാൻ സ്വഭാവവും ആത്മനിയന്ത്രണവും ആവശ്യമാണ്; വിമർശകർക്ക് ഒരുമുഴം മുമ്പെ എറിഞ്ഞ് കിടിലൻ ക്യാപ്ഷനുമായി സാധിക വേണുഗോപാൽ

ശാരീരിക പീഡനങ്ങളെ മീടു എന്ന പേരിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത്രയും വലിയ തെറ്റുകൾ ചെയ്യുന്ന എത്രയാളുകൾ ജയിലിൽ പോയെന്നും വിനായകൻ ചോദിച്ചു. താനിതുവരെ ഒരു സ്ത്രീയെയും ശാ രീ രി കവും മാനസികവുമായി പീ ഡി പ്പി ച്ചി ട്ടി ല്ലെന്നും വിനായകൻ പറഞ്ഞു. ഇന്ത്യയുടെ നിയമത്തിൽ ഭീകരമായ ഒരു കുറ്റകൃത്യത്തെ മീടു എന്ന് പേരിട്ട് വിളിക്കുകയാണോ എന്നും വിനായകൻ ചോദിക്കുന്നു.

Advertisement